നിരവധി പഠനങ്ങൾ നടന്നതും നടക്കുന്നതുമായ ഒരു അസുഖമാണ് അൽഷൈമേഴ്സ്. ഇപ്പോഴിതാ പുതിയൊരു പഠനം പുറത്തുവന്നിരിക്കുകയാണ്. മറ്റു ജോലികൾ ചെയ്യുന്നവരെ അപേക്ഷിച്ച് ടാക്‌സി, ആംബുലന്‍സ് ഡ്രൈവിങ് ജോലികള്‍ ചെയ്യുന്നവര്‍ അൽഷൈമേഴ്സ് രോഗം ബാധിച്ച് മരണപ്പെടാനുള്ള സാധ്യത കുറവാണെന്നാണ് പഠനം പറയുന്നത്.

നാവിഗേഷനുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നതാണ് ഇക്കൂട്ടരിൽ അൽഷൈമേഴ്സ് രോ​ഗ സാധ്യത കുറയ്ക്കുന്നതെന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു. ഇത്തരം ജോലികൾ ചെയ്യുമ്പോൾ തലച്ചോറിലെ ഹിപ്പോകാംപസ് എന്ന ഭാഗം കൂടുതല്‍ പ്രവര്‍ത്തനക്ഷമാക്കുന്നു. അൽഷിമേഴ്സ് ആദ്യഘട്ടത്തില്‍ പ്രധാനമായും ബാധിക്കുന്നതും ഈ ഭാഗത്തേയാണ്.

2020 മുതല്‍ 2022 വരെയുള്ള കാലയളവില്‍ മരണപ്പെട്ട 90 ലക്ഷം പേരെയാണ് പഠനത്തിന് വിധേയമാക്കിയത്. ഏകദേശം 443 ഓളം ജോലികള്‍ ചെയ്തിരുന്നവർ ഇതിൽ ഉൾപ്പെടുന്നു. ഇതില്‍ 3.88% പേരുടെ മരണം അൽഷൈമേഴ്സ് രോഗം ബാധിച്ചവരാണ്. അതായത് ഏകദേശം 3,48000 പേര്‍. ടാക്‌സി ഡ്രൈവര്‍മാരില്‍ 1.03% പേരും ആംബുലന്‍സ് ഡ്രൈവര്‍മാരില്‍ 0.74% പേരുമാണ് അൽഷൈമേഴ്സ് രോഗം ബാധിച്ച് മരണപ്പെട്ടതെന്ന് പഠനത്തിൽ പറയുന്നു.

എന്നാൽ ഒരേ റൂട്ടുകളിലൂടെ ദിവസേന യാത്ര ചെയ്യുന്ന ബസ് ഡ്രൈവിങ്, പൈലറ്റിങ് ജോലികളില്‍ ഏര്‍പ്പെടുന്നവരില്‍ സമാനമായ സാധ്യത കണ്ടെത്തിയിട്ടില്ല. ദിവസേന സ്‌പേഷ്യല്‍, നാവിഗേഷന്‍ സ്‌കില്ലുകള്‍ പ്രയോജനപ്പെടുത്തുന്ന ജോലികളില്‍ ഏര്‍പ്പെടുന്നത് അൽഷൈമേഴ്സ് സാധ്യത കുറക്കുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ.വിശാല്‍ പട്ടേല്‍ പറയുന്നു. ഇത്തരം ജോലികള്‍ അൽഷൈമേഴ്സ് തടയുന്നുവെന്ന് പഠനം സ്ഥിരീകരിക്കുന്നില്ല. ദിവസേന മെന്റല്‍ ആക്ടിവിറ്റികള്‍ ചെയ്യുന്നത് തലച്ചോറിന്റെ ആരോഗ്യത്തെ ബാധിച്ചേക്കാമെന്ന് മാത്രമാണ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ 26 പേ​ർ​ക്ക് രോ​ഗം; ഈ വർഷം 204 മരണം, എലിപ്പനി പടരുന്നു

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് എ​ലി​പ്പ​നി മ​ര​ണം കൂ​ടു​ന്നു. ഈ ​വ​ർ​ഷം ഇ​തു​വ​രെ 204 പേ​രാ​ണ് മ​രി​ച്ച​ത്. ജ​നു​വ​രി മു​ത​ൽ ഡി​സം​ബ​ർ മൂ​ന്ന് വ​രെ​യു​ള്ള ആ​രോ​ഗ്യ​വ​കു​പ്പ് ക​ണ​ക്ക് പ്ര​കാ​ര​മാ​ണി​ത്. 164 മ​ര​ണം എ​ലി​പ്പ​നി മൂ​ല​മാ​ണോ എ​ന്ന സം​ശ​യ​വു​മു​ണ്ട്. 3244 പേ​ർ​ക്കാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. എ​ലി​പ്പ​നി​ക്കെ​തി​രെ

നി​പ: ഭ​യാ​ശ​ങ്ക അ​ക​ലു​ന്നു

മ​ല​പ്പു​റം: വി​ദ്യാ​ർ​ഥി​യു​ടെ നി​പ മ​ര​ണ​ത്തെ തു​ട​ർ​ന്നു​ള്ള ഭ​യാ​ശ​ങ്ക അ​ക​ലു​ന്നു. അ​പ​ക​ട​കാ​രി​യാ​യ നി​പ വൈ​റ​സ് പ​ട​ർ​ന്നു​പി​ടി​ച്ചി​ട്ടി​ല്ലെ​ന്ന​ത്​ ജി​ല്ല​ക്ക്​ ആ​ശ്വാ​സം പ​ക​രു​ന്ന​താ​ണ്. കൂ​ടു​ത​ൽ സ്ര​വ​പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ൾ നെ​ഗ​റ്റി​വാ​യ​തും ഹൈ​റി​സ്ക്​ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രെ​ല്ലാം സു​ര​ക്ഷി​ത​രാ​യ​തും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ആ​ത്​​മ​വി​​ശ്വാ​സം കൂ​ട്ടു​ന്നു. വ​ലി​യ വെ​ല്ലു​വി​ളി നി​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തെ​യാ​ണ്​ ചി​ട്ട​യാ​യ പ്ര​തി​രോ​ധ

30കളിലും 40കളിലും ഉറക്കക്കുറവുണ്ടോ? ഉറങ്ങാൻ പ്രയാസവും അസമയത്ത് ഉണരാറുമുണ്ടോ? തലച്ചോറിന് വേഗം പ്രായമാകുമെന്ന് പഠനം

നിങ്ങൾ 30കളിലും 40കളിലും പ്രായമെത്തി നിൽക്കുന്നവരാണോ? സുഖകരവും തൃപ്തികരവുമായ ഉറക്കം ലഭിക്കുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ കുഴപ്പമുണ്ട്. 30കളിലും 40കളിലുമെത്തിനിൽക്കുന്നവർക്ക് മതിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ തലച്ചോറിന് വേഗത്തിൽ പ്രായമാകുമെന്നാണ് പുതിയ പഠനത്തിൽ പറയുന്നത്. മധ്യവയസ്സിന്‍റെ തുടക്കത്തിൽ മതിയായ ഉറക്കം ലഭിക്കാത്തവരുടെ തലച്ചോർ