തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലു​മാ​യി അ​ന​ധി​കൃ​ത​മാ​യി വി​ട്ടു​നി​ൽ​ക്കു​ന്ന പ്ര​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യാ​ത്ത, 324 ഡോ​ക്ട​ർ​മാ​രെ പു​റ​ത്താ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി ആ​രോ​ഗ്യ​വ​കു​പ്പും മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പും.

അ​ന​ധി​കൃ​ത​മാ​യി സ​ര്‍വി​സി​ല്‍നി​ന്ന് വി​ട്ടു​നി​ന്ന 36 ഡോ​ക്ട​ര്‍മാ​രെ ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​ഗ്യ​വ​കു​പ്പ് പി​രി​ച്ചു​വി​ട്ടു. 33 ഡോ​ക്ട​ര്‍മാ​രെ ആ​രോ​ഗ്യ ഡ​യ​റ​ക്ട​റും മൂ​ന്നു​പേ​രെ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​മാ​ണ് സ​ര്‍വി​സി​ല്‍നി​ന്ന് നീ​ക്കം ചെ​യ്ത​ത്. നോ​ട്ടീ​സി​നോ​ട് പ്ര​തി​ക​രി​ക്കാ​ത്ത, 17 ഡോ​ക്ട​ര്‍മാ​ര്‍ക്കെ​തി​രെ അ​ടു​ത്ത​യാ​ഴ്ച​യോ​ടെ ന​ട​പ​ടി വ​ന്നേ​ക്കും. ശേ​ഷി​ക്കു​ന്ന​വ​രെ ഉ​ട​ൻ പു​റ​ത്താ​ക്കും.

ആ​രോ​ഗ്യ​വ​കു​പ്പി​ൽ ആ​കെ അ​ന​ധി​കൃ​ത അ​വ​ധി​യി​ലു​ള്ള 600 പേ​രാ​ണു​ള്ള​ത്. ഇ​തി​ൽ പ്ര​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്ത 276 പേ​രെ​യാ​ണ്​ പു​റ​ത്താ​ക്കേ​ണ്ട​ത്. 2008 മു​ത​ൽ സ​ർ​വി​സി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സ​മാ​ന​മാ​യ ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കി. മൂ​ന്നു​പേ​രെ പു​റ​ത്താ​ക്കി​യാ​ണ് മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ന​ട​പ​ടി​ക്ക്​ തു​ട​ക്ക​മി​ട്ട​ത്.

ഡോ​ക്ട​ർ​മാ​ർ അ​ട​ക്കം 337 പേ​രാ​ണ് മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റി​നു കീ​ഴി​ലു​ള്ള മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ന്ന​ത്. ഇ​തി​ൽ 291 പേ​ർ​ക്ക് ഇ​തി​ന​കം കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​നു​ള്ള 15 ദി​വ​സ​ത്തെ സ​മ​യം അ​വ​സാ​നി​ച്ചാ​ലു​ട​ൻ പു​റ​ത്താ​ക്ക​ൽ ഉ​ത്ത​ര​വി​റ​ങ്ങും.

ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​റേ​റ്റി​ന് കീ​ഴി​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക​ൾ വ​രെ​യും മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും ഡോ​ക്ട​ർ​മാ​രു​ടെ ക്ഷാ​മം രൂ​ക്ഷ​മാ​യി​രി​ക്കെ, സ​ർ​വി​സി​ലു​ള്ള ഇ​ത്ത​ര​ക്കാ​രെ പു​റ​ത്താ​ക്കി​യാ​ൽ മാ​ത്ര​മേ പു​തി​യ നി​യ​മ​നം സാ​ധ്യ​മാ​കൂ. ​

അ​ന​ധി​കൃ​ത​മാ​യി വി​ട്ടു​നി​ൽ​ക്കു​ന്ന​വ​ർ ബ​ഹു​ഭൂ​രി​പ​ക്ഷ​വും കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സി​നോ​ട്​​പോ​ലും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. മി​ക്ക​വ​രും സ്വ​കാ​ര്യ​മേ​ഖ​ല​യി​ലും വി​ദേ​ശ​ത്തും ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​താ​യാ​ണ് വ​കു​പ്പി​ന്റെ വി​ല​യി​രു​ത്ത​ൽ.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ണാ​ട​ക​യി​ൽ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ മാ​സ്ക് ധ​രി​ക്ക​ണം ; കു​ട​കി​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശം

കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ണാ​ട​ക​യി​ൽ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ മാ​സ്ക് ധ​രി​ക്ക​ണം ; കു​ട​കി​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശം

ബം​ഗ​ളൂ​രു: മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും അ​സു​ഖ​ബാ​ധി​ത​ർ​ക്കും മാ​സ്ക് ധ​രി​ക്ക​ൽ നി​ർ​ബ​ന്ധ​മാ​ക്കി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ. 60 വ​യ​സ്സ് പി​ന്നി​ട്ട​വ​രും ഹൃ​ദ​യം, വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​മു​ള്ള​വ​രും ശ്വാ​സം​മു​ട്ട​ൽ, പ​നി തു​ട​ങ്ങി​യ അ​സു​ഖ​ങ്ങ​ളു​ള്ള​വ​രും നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ക്ക​ണം. കേ​ര​ള​ത്തി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യി​ലാ​ണ്

50 കഴിഞ്ഞ സ്ത്രീക്ക്​ വാടക ഗർഭധാരണത്തിലൂടെ മാതാവാകാൻ അനുമതി നൽകി ഹൈകോടതി

50 കഴിഞ്ഞ സ്ത്രീക്ക്​ വാടക ഗർഭധാരണത്തിലൂടെ മാതാവാകാൻ അനുമതി നൽകി ഹൈകോടതി

കൊച്ചി: 50 കഴിഞ്ഞ സ്ത്രീക്ക്​ വാടക ഗർഭധാരണത്തിലൂടെ മാതാവാകാൻ അനുമതി നൽകി ഹൈകോടതി. കുഞ്ഞിനെ ആഗ്രഹിക്കുന്ന ദമ്പതികളിൽ സ്ത്രീക്ക്​​ 23നും 50നും ഇടയിലായിരിക്കണം പ്രായമെന്ന നിയമത്തെ തുടർന്ന്​ വാടക ഗർഭധാരണത്തിന്​ അനുമതി നിഷേധിച്ച സിംഗിൾ ബെഞ്ച്​ ഉത്തരവ്​ തള്ളിയാണ്​ ചീഫ്​ ജസ്റ്റിസ്​

മ​ഞ്ചേ​രിയിൽ മങ്കി പോക്‌സ് ലക്ഷണമുള്ളയാൾ ചികിത്സയിൽ

മ​ഞ്ചേ​രി: മ​ങ്കി പോ​ക്‌​സ് ല​ക്ഷ​ണ​ത്തോ​ടെ ഒ​രാ​ളെ മലപ്പുറം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ദു​ബൈ​യി​ൽ​നി​ന്ന് നാ​ട്ടി​ലെ​ത്തി​യ ഒ​താ​യി സ്വ​ദേ​ശി​യെ​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​യാ​ൾ ത്വ​ക്‌​രോ​ഗ വി​ഭാ​ഗം ഒ.​പി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്. പ​നി​യും തൊ​ലി​പ്പു​റ​ത്ത് ചി​ക്ക​ൻ​പോ​ക്‌​സ് പോ​ലെ​യു​ള്ള ത​ടി​പ്പു​ക​ളും ക​ണ്ട​തി​നെ തു​ട​ർ​ന്ന്