ന്യൂഡൽഹി: കുപ്പിവെള്ളത്തെ ഉയർന്ന അപകടസാധ്യതയേറിയ (ഹൈ റിസ്ക്) ഭക്ഷ്യവസ്തുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ). കുപ്പിവെള്ളത്തിന് ബി.ഐ.എസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) സർട്ടിഫിക്കേഷൻ നിർബന്ധമാണെന്ന വ്യവസ്ഥ ഒക്ടോബറിൽ കേന്ദ്ര സർക്കാർ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കുപ്പിവെള്ളത്തെ ഹൈ റിസ്ക് ഭക്ഷ്യവസ്തുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. ഉപഭോക്താക്കളുടെ സുരക്ഷിതത്വം മുൻനിർത്തിയാണ് നടപടി.

അപകടസാധ്യതയേറിയ ഭക്ഷ്യവസ്തുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയതോടെ ഇനി കുപ്പിവെള്ള ഉൽപാദന കേന്ദ്രങ്ങളിൽ കൃത്യമായ പരിശോധനകൾ, ഓഡിറ്റുകൾ എന്നിവ ആവശ്യമാണ്. ലൈസൻസ് ലഭിക്കാനും കർശന പരിശോധനകളും മാനദണ്ഡങ്ങളുമുണ്ടാകും.

മോശം പാക്കേജിങ്ങിനും ഉയര്‍ന്ന മലിനീകരണതോതിനും മോശമായ രീതിയിലുള്ള സംഭരണത്തിനും അലക്ഷ്യമായി കൈകാര്യം ചെയ്യപ്പെടാനും സാധ്യതയുള്ള ഉൽപന്നങ്ങളെയാണ് ഹൈ റിസ്‌ക് ഭക്ഷണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. കുപ്പിവെള്ളത്തിന് പുറമെ പച്ച മാംസം, മത്സ്യം, പാല്‍ ഉത്പ്പന്നങ്ങള്‍, കട്ട് ചെയ്ത് വെച്ച പഴങ്ങളും പച്ചക്കറികളും, റെഡി-ടു-ഈറ്റ് ഫുഡ്‌സ്, സലാഡുകള്‍, പാകം ചെയ്തുവെച്ച ഭക്ഷണങ്ങള്‍, മധുരപലഹാരങ്ങള്‍ എന്നിങ്ങനെ നിരവധി ഭക്ഷണപദാർഥങ്ങളും ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജ്യൂസുകള്‍, ശീതളപാനീയങ്ങള്‍ എന്നിവയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും മിനറല്‍ വാട്ടറുകളടെ ഗുണനിലവാരം നിലനിര്‍ത്തുന്നതിനുമാണ് പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചതെന്ന് എഫ്.എസ്.എസ്.എ.ഐ പറയുന്നു. കര്‍ശനമായ നിയന്ത്രണങ്ങളും വാര്‍ഷിക പരിശോധനകളും നിര്‍ബന്ധമാക്കാനും അതോറിറ്റി പദ്ധതിയിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഭക്ഷണ പാനീയ നിർമാണ വിതരണ കേന്ദ്രങ്ങളിൽ കൃത്യമായ പരിശോധന നടത്തണം: ബാലാവകാശ കമ്മീഷൻ

ഭക്ഷണ പാനീയ നിർമാണ വിതരണ കേന്ദ്രങ്ങളിൽ കൃത്യമായ പരിശോധന നടത്തണം: ബാലാവകാശ കമ്മീഷൻ

സംസ്ഥാനത്ത് മിഠായി അടക്കമുളള ഭക്ഷ്യവസ്തുക്കൾ ശീതള പാനീയങ്ങൾ തുടങ്ങിയവ പാകം ചെയ്യുന്നതും വിതരണം നടത്തുന്നതുമായ മുഴുവൻ സ്ഥാപനങ്ങളിലും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്താൻ ബാലാവകാശ കമ്മീഷൻ ഉത്തരവായി. ഇത്തരം സ്ഥാപനങ്ങളിൽ ശുചിത്വം പാലിക്കുകയും ഉത്പന്നങ്ങൾക്ക് ഗുണനിലവാരം ഉറപ്പുവരുത്തുകയും വേണം. ബഹുവർണ്ണ കടലാസുകളിലും,

ദീർഘദൂര വിമാന യാത്രകളിൽ മദ്യം കഴിക്കുന്നത് അപകടം -പഠനം

ന്യൂഡൽഹി: ദീർഘദൂര വിമാന യാത്രകളിൽ മദ്യപിക്കുന്നതും ഉറങ്ങുന്നതും ഹൃദയത്തിന് നല്ലതല്ലെന്ന് പുതിയ പഠനം. ഇത് രക്തത്തിലെ ഓക്സിജൻ്റെ അളവ് കുറയ്ക്കുകയും ദീർഘനേരം ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും ചെയ്യും. ചെറുപ്പക്കാർക്കും ആരോഗ്യമുള്ളവർക്കും ഒരു പോലെ അപകടം സൃഷ്ടിക്കുമെന്ന് ഗവേഷകർ പറയുന്നു. അന്തരീക്ഷമർദം ഉയരുന്നതിനസരിച്ച് ആരോഗ്യമുള്ള

മഞ്ഞപ്പിത്തവും ചിക്കൻ പോക്സും വ്യാപിക്കുന്നു

കോ​ഴി​ക്കോ​ട്: ചൂ​ട് കൂ​ടി​യ​തോ​ടെ ജി​ല്ല​യി​ൽ മ​ഞ്ഞ​പ്പി​ത്ത​വും (വൈ​റ​ൽ ഹെ​പ്പ​റ്റൈ​റ്റി​സ്-​എ) ചി​ക്ക​ൻ പോ​ക്സും വ്യാ​പി​ക്കു​ന്നു. ദി​നം​പ്ര​തി നി​ര​വ​ധി പേ​രാ​ണ് സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്. ചി​ക്ക​ൻ പോ​ക്സ് മു​മ്പെ​ങ്ങു​മി​ല്ലാ​ത്ത വി​ധം വ​ർ​ധി​ച്ച​താ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ​നി, ഛർ​ദി ബാ​ധി​ച്ചെ​ത്തു​ന്ന 100