കുഞ്ഞോമനകളെ ഓമനിക്കാനും ഉമ്മവെക്കാനും ഇഷ്ട്ടപ്പെടാത്തവരായി ആരുമില്ല.അവരോടുള്ള സ്നേഹം മാതാപിതാക്കളടക്കം എല്ലാവരും പ്രകടിപ്പിക്കുന്നതും അങ്ങനെയാണ്. എന്നാൽ നമ്മൾ ഇങ്ങനെ സ്നേഹം പ്രകടിപ്പിക്കുന്നത് കുഞ്ഞുങ്ങളുടെ ജീവന് ഭീഷണിയായി മാറിയാലോ? മാതാപിതാക്കളും കുഞ്ഞുമായി അടുത്ത് ഇടപഴകുന്നവരോ നൽകുന്ന ഉമ്മകൾ അവർ തമ്മിലുള്ള ബന്ധം ദൃഢമാക്കും. ഇത് കുഞ്ഞിന് വൈകരിക സ്ഥിരത നല്‍കാന്‍ സഹായിക്കും. പക്ഷെ കുഞ്ഞിന്റെ മുഖത്തും ചുണ്ടുകളിലും ഉമ്മ നൽകുന്നത് അപകടമാണ്.

കുഞ്ഞ് ജനിച്ച് ആദ്യത്തെ മൂന്ന് മാസം അവരുടെ രോഗപ്രതിരോധ ശേഷി വളരെ ദുർബലമായിരിക്കും. അതിനാൽ അണുബാധയ്ക്കുള്ള സാധ്യതയും വളരെ കൂടുതലായിരിക്കും. ഇത് കുഞ്ഞുങ്ങളുടെ ജീവന് പോലും ഭീഷണിയാവുമെന്ന് ലെസ്റ്റര്‍ സര്‍വകലാശാലയിലെ ഗവേഷകർ നടത്തിയ പുതിയ പഠനത്തില്‍ പറയുന്നു.

ആതിഥേയൻ്റെ കോശങ്ങൾക്കുള്ളിൽ പ്രവേശിക്കാനും അതിജീവിക്കാനും കഴിയുന്ന ബാക്ടീരിയകളാണ് ഇൻട്രാ സെല്ലുലാർ രോഗകാരികൾ. കുഞ്ഞുങ്ങളിൽ ഇത്തരം അണുബാധകൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഈ അണുബാധകൾ സെപ്സിസ്, ന്യുമോണിയ, മെനിഞ്ചൈറ്റിസ് എന്നീ അസുഖങ്ങൾക്ക് കാരണമായേക്കാം. മുതിർന്ന കുട്ടികൾക്കും മുതിർന്നവർക്കും ഹാനികരമല്ലാത്ത ഇ കോളി സ്‌ട്രെയിനുകൾ പോലും ശിശുക്കളിൽ സെപ്‌സിസിനും ന്യുമോണിയയ്ക്കും കാരണമാകാമെന്നും പഠനത്തില്‍ പറയുന്നു.

നവജാതശിശുക്കളെ പരിപാലിക്കുമ്പോൾ ശുചിത്വം പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. കുഞ്ഞുങ്ങളെ സ്പർശിക്കുന്നതിന് മുൻപ് കൈകളുടെ ശുചിത്വവും ഉറപ്പുവരുത്തണം. കുഞ്ഞുങ്ങളുടെ കവിളിലും നെറ്റിയിലും ചുണ്ടിലും ചുംബിക്കുന്നതിന് പകരം കുഞ്ഞുങ്ങളുടെ കാലിലോ തലയുടെ പിന്നിലോ ഉമ്മ വെക്കാം. അണുബാധയുള്ളപ്പോള്‍ കുഞ്ഞുങ്ങളെ സന്ദർശിക്കുന്നത് ഒഴിവാക്കുന്നത് നല്ലതാണ്. കുഞ്ഞുങ്ങളെ സന്ദർശിക്കുമ്പോൾ മാസ്ക് വെക്കാനും നിശ്ചിത അകലം പാലിക്കാനും ശ്രദ്ധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഭക്ഷ്യ സുരക്ഷയില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി- വീണ ജോര്‍ജ്

ഭക്ഷ്യ സുരക്ഷയില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി- വീണ ജോര്‍ജ്

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷയില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. രോഗത്തിന് ചികിത്സിക്കുക മാത്രമല്ല രോഗം വരാതെ നോക്കുന്നതും പ്രധാനമാണ്. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തിരുവനന്തപുരം ഗവ. അനലിസ്റ്റ്സ് ലബോറട്ടറിയില്‍ സജ്ജമാക്കിയ മൈക്രോബയോളജി ലബോറട്ടറിയുടെ ഉദ്ഘാടനം

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14കാരന് രോഗമുക്തി; ലോകത്ത് ഇതുവരെ സുഖപ്പെട്ടത് 11 പേര്‍ക്ക് മാത്രമെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (മസ്തിഷ്‌ക ജ്വരം) ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ രോഗമുക്തി നേടി. കോഴിക്കോട് മേലടി സ്വദേശിക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍

നെല്ലിക്ക ജ്യൂസ് ആദ്യവസാനം മധുരിതം, പക്ഷേ…

നെല്ലിക്ക ജ്യൂസ് ആദ്യവസാനം മധുരിതം, പക്ഷേ…

ആയുർവേദത്തിൽ പല അസുഖങ്ങൾക്കും മരുന്നായി നെല്ലിക്ക ഉപയോഗിക്കാറുണ്ട്. ഒരുപാട് ആരോഗ്യഗുണങ്ങളുള്ള പഴവർഗങ്ങളിലൊന്നായി പണ്ടുമുതലേ നെല്ലിക്ക പരിഗണിക്കപ്പെടാറുമുണ്ട്. പ്രകൃതി ചികിത്സകരും മറ്റും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും മറ്റുമായി നെല്ലിക്ക ജ്യൂസ് രോഗികൾക്ക് നിർദേശിക്കാറുണ്ട്. ഇപ്പോൾ പല ഡയറ്റീഷ്യൻസും നെല്ലിക്ക ജ്യൂസ് ആരോഗ്യ സംരക്ഷണത്തിനും പ്രതിരോധശേഷിക്കുമുള്ള