സ​മൂ​ഹ​ത്തി​ൽ ഏ​റെ തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ടു​ന്ന, അ​ജ്ഞ​തമൂ​ലം രോ​ഗ​ബാ​ധി​ത​രോ​ട് വി​വേ​ച​ന​വും സാ​മൂ​ഹി​ക നി​ന്ദ​യും അ​വ​ഗ​ണ​ന​യും തു​ട​ർ​ന്നു​പോ​രു​ന്ന രോ​ഗ​ബാ​ധ​യാ​ണ് എ​യ്ഡ്സ്. എ​ച്ച്.​ഐ.​വി (ഹ്യൂ​മ​ൻ ഇ​മ്യൂണോ ഡെഫി​ഷ്യ​ൻ​സി വൈ​റ​സ്) ബാ​ധ​യു​ടെ ഫ​ല​മാ​യി ശ​രീ​ര​ത്തി​ന്റെ രോ​ഗ​പ്ര​തി​രോ​ധശേ​ഷി ന​ഷ്ട​പ്പെ​ട്ട് മ​റ്റു മാ​ര​കരോ​ഗ​ങ്ങ​ൾ പി​ടി​പെ​ടു​ന്ന അ​വ​സ്ഥ​യാ​ണി​ത്. ഒ​രു മു​റി​യി​ൽ താ​മ​സി​ച്ച​തു​കൊ​ണ്ടോ ഒ​രു പാ​ത്ര​ത്തി​ൽനി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച​തു​കൊ​ണ്ടോ ഒ​രി​ക്ക​ലും എ​ച്ച്.​ഐ.​വി മ​റ്റൊ​രാ​ളി​ൽ​നി​ന്ന് പ​ക​രി​ല്ല.

സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ജീ​വി​തരീ​തി​യാ​ണ് എ​യ്ഡ്സി​ന് ശ​രീ​ര​ത്തി​ലേ​ക്ക് വ​ഴി​യൊ​രു​ക്കു​ക. ഒ​രി​ക്ക​ലും ചി​കി​ത്സ​യി​ല്ലാ​ത്ത രോ​ഗ​മ​ല്ല എ​ച്ച്.​ഐ.​വി. കൃ​ത്യ​മാ​യ ചി​കി​ത്സ​യി​ലൂ​ടെ ഒ​രു മ​നു​ഷ്യ​ന്റെ ആ​യു​സ്സി​ന​ത്ര​യുംത​ന്നെ എ​ച്ച്.​​ഐ.​വി ബാ​ധി​ത​ർ​ക്കും സാ​ധാ​ര​ണ ജീ​വി​തം ന​യി​ക്കാ​നാ​കും. എ​യ്ഡ്സ് പൂ​ർ​ണ​മാ​യും സു​ഖ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ല എ​ങ്കി​ലും ആ​ന്റി റെ​ട്രോ​വൈ​റ​ൽ തെ​റ​പ്പി അ​ഥ​വാ എ.​ആ​ർ.​ടി ചി​കി​ത്സ​യി​ലൂ​ടെ വൈ​റ​സി​ന്റെ തോ​ത് കു​റ​ക്കു​ന്ന​തി​നും രോ​ഗി​ക​ൾ​ക്ക് ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​തം ന​യി​ക്കാ​നും സാ​ധി​ക്കും.

പ​രി​ശോ​ധ​ന മു​ഖ്യം

എ​യ്ഡ്സ് പ​ക​രാ​ൻ സാ​ധ്യ​ത​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പ​ല​രും​ത​ന്നെ എ​ച്ച്.​ഐ.​വി പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ത​യാ​റാ​കാ​റി​ല്ല. ഗു​രു​ത​ര രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​കു​മ്പോ​ൾ മാ​ത്ര​മേ എ​യ്ഡ്സ് ബാ​ധി​ത​രാ​ണെ​ന്ന് തി​രി​ച്ച​റി​യൂ. അ​തോ​ടെ വൈ​കി മാ​ത്ര​മേ ചി​കി​ത്സ​യും ല​ഭി​ക്കൂ.

എ​യ്ഡ്സ് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഒ​രി​ക്ക​ലും മ​ടി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. സൗ​ജ​ന്യ എ​ച്ച്.​ഐ.​വി പ​രി​ശോ​ധ​ന​ക്കും കൗ​ൺ​സലി​ങ്ങി​നു​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ, ജി​ല്ല-ജ​ന​റ​ൽ-താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ൾ, തി​ര​ഞ്ഞെ​ടു​ത്ത ഇ.​എ​സ്.​ഐ ആ​ശു​പ​ത്രി​ക​ൾ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ, പ്ര​ധാ​ന ജ​യി​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ജ്യോ​തി​സ്സ് കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​വി​ടെ പ​രി​ശോ​ധി​ക്ക​പ്പെ​ടു​ന്ന ആ​ളു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കും. പ​രി​ശോ​ധ​ന​ക്ക് അ​ര​ മ​ണി​ക്കൂ​ർ മാ​ത്ര​മേ വേ​ണ്ടി​വ​രുക​യു​ള്ളൂ. അ​ന്നു​ത​ന്നെ ഫ​ലം ല​ഭി​ക്കു​ക​യും ചെ​യ്യും.

കൂ​ടാ​തെ, സം​സ്ഥാ​ന സ​ർ​ക്കാ​ർ എ​യ്ഡ്‌​സ് ക​ൺ​ട്രോ​ൾ സൊ​സൈ​റ്റി​യു​ടെ കീ​ഴി​ൽ ന​ട​പ്പാ​ക്കി​യ ഉ​ഷ​സ്സ് പ​ദ്ധ​തി​യി​ലൂ​ടെ അ​ണു​ബാ​ധി​ത​ർ​ക്ക് മ​രു​ന്ന്, ചി​കി​ത്സ, കൗ​ൺ​സ​ലി​ങ് തു​ട​ങ്ങി​യ​വ​ക്കൊ​പ്പം പു​ന​ര​ധി​വാ​സ​വും പ​രി​ശീ​ല​ന​വും നി​യ​മ​സ​ഹാ​യ​വും ന​ൽ​കി​വ​രു​ന്നു​ണ്ട്. എ.​ആ​ർ.​ടി ചി​കി​ത്സ രോ​ഗി​ക​ൾ​ക്ക് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ സൗ​ജ​ന്യ​മാ​യി​ത്ത​ന്നെ ല​ഭ്യ​മാ​കും. സം​സ്ഥാ​ന​ത്തെ എ​ല്ലാ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും പ്ര​ധാ​ന ജി​ല്ല ജ​ന​റ​ൽ ആ​ശു​പ​ത്രി​ക​ളി​ലും ഉ​ഷ​സ്സ് കേ​ന്ദ്ര​ങ്ങ​ളു​ണ്ട്.

പ​രി​ശോ​ധി​ക്കേ​ണ്ട​വ​ർ ആ​രെ​ല്ലാം​?

എ​ച്ച്.​ഐ.​വി ബാ​ധി​ത​ർ​ക്ക് വ​ർ​ഷ​ങ്ങ​ളോ​ളം ഒ​രു​വി​ധ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളും ഉ​ണ്ടാ​കി​ല്ല. വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് രോ​ഗ​പ്ര​തി​രോ​ധശേ​ഷി കു​റ​യു​ന്ന​തി​ലൂ​ടെ മ​റ്റു രോ​ഗ​ല​ക്ഷ​ങ്ങ​ൾ കാ​ണി​ക്കു​ക. അ​തി​നാ​ൽ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ, എ​ച്ച്.​ഐ.​വി അ​ണു​ബാ​ധി​ത​രു​ടെ ലൈം​ഗി​ക പ​ങ്കാ​ളി​ക​ൾ, ഒ​ന്നി​ല​ധി​കം ലൈം​ഗി​ക പ​ങ്കാ​ളി​ക​ളു​ള്ള​വ​ർ, ലൈം​ഗി​ക രോ​ഗ​ങ്ങ​ളു​ള്ള​വ​ർ, ക്ഷ​യ​രോ​ഗ ബാ​ധി​ത​ർ, ല​ഹ​രി​മ​രു​ന്ന് കു​ത്തി​​വ​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ, എ​ല്ലാ ഗ​ർ​ഭി​ണി​ക​ളും, എ​ച്ച്.​ഐ.​വി പോ​സി​റ്റി​വാ​യ അ​മ്മ​മാ​ർ​ക്ക് ജ​നി​ച്ച കു​ഞ്ഞു​ങ്ങ​ൾ, ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ നേ​രി​ട്ട വ്യ​ക്തി​ക​ൾ, ഹെ​പ്പ​റ്റൈ​റ്റി​സ് ബി/ ​ഹെ​പ്പ​റ്റൈ​റ്റി​സ് സി ​ബാ​ധി​ത​ർ രോ​ഗ​ പ​രി​ശോ​ധ​ന ന​ട​ത്ത​ണം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

മ​ല​മ്പ​നി വാ​ക്സി​ൻ കു​ത്തി​​വെ​പ്പ് തു​ട​ങ്ങി

മ​ല​മ്പ​നി വാ​ക്സി​ൻ കു​ത്തി​​വെ​പ്പ് തു​ട​ങ്ങി

കാമറൂണിൽ ആദ്യമായി വാക്സിൻ സ്വീകരിച്ച ഡെനീലിയ (വലത്) മ​നു​ഷ്യ​രി​ലും മൃ​ഗ​ങ്ങ​ളി​ലും കൊ​തു​ക് പ​ര​ത്തു​ന്ന സാം​ക്ര​മി​ക രോ​ഗ​മാ​ണ് മ​ല​മ്പ​നി അ​ഥ​വാ മ​ലേ​റി​യ. ലോ​ക​ത്ത് പ്ര​തി​വ​ർ​ഷം 24 കോ​ടി പേ​ർ​ക്ക് മ​ല​മ്പ​നി ബാ​ധി​ക്കു​ന്നു​വെ​ന്നാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ റി​പ്പോ​ർ​ട്ട്. മ​ര​ണ​നി​ര​ക്ക് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത് ആറ് ല​ക്ഷ​ത്തി​നു മു​ക​ളി​ൽ.

ഒരാഴ്ചക്കിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 240 പേർക്ക്

കൊ​ച്ചി: ജി​ല്ല​യി​ൽ ഒ​രാ​ഴ്ച​ക്കി​ടെ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത് 240 പേ​ർ​ക്ക്. ഒ​രു ദി​വ​സം മാ​ത്രം 86 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഡെ​ങ്കി​പ്പ​നി​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. നി​ല​വി​ൽ 260 പേ​ർ​ക്ക് രോ​ഗം സം​ശ​യി​ക്കു​ന്നു​മു​ണ്ട്. ശ​നി​യാ​ഴ്ച​യാ​ണ് 86 പേ​ർ​ക്ക് ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്.

സോ​ഫ്​​റ്റ്​ ഡ്രി​ങ്ക്സി​ന്‍റെ അ​മി​തോ​പ​യോ​ഗം; കൗ​മാ​ര​ക്കാ​ര​ന്‍റെ വാ​രി​യെ​ല്ല്​ പൊ​ട്ടി

സോ​ഫ്​​റ്റ്​ ഡ്രി​ങ്ക്സി​ന്‍റെ അ​മി​തോ​പ​യോ​ഗം; കൗ​മാ​ര​ക്കാ​ര​ന്‍റെ വാ​രി​യെ​ല്ല്​ പൊ​ട്ടി

മ​സ്ക​ത്ത്​: ശീ​ത​ള പാ​നീ​യ​ത്തി​ന്‍റെ (സോ​ഫ്​​റ്റ്​ ഡ്രി​ങ്ക്സ്) ​അ​മി​ത ഉ​പ​യോ​ഗം കാ​ര​ണം കൗ​മാ​ര​ക്കാ​ര​ന്‍റെ വാ​രി​യെ​ല്ല്​ പൊ​ട്ടി. 17 വ​യ​സ്സു​കാ​ര​നെ​യാ​ണ്​ വാ​രി​യെ​ല്ല് പൊ​ട്ടി​യ നി​ല​യി​ൽ പ്രാ​ദേ​ശി​ക ക്ലി​നി​ക്കി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ത്​ ശീ​ത​ള പാ​നീ​യ​ത്തി​ന്‍റെ അ​മി​ത ഉ​പ​യോ​ഗം മൂ​ലം സം​ഭ​വി​ച്ച​താ​ണെ​ന്ന്​ ഒ​മാ​നി​ലെ ഒ​രു ഉ​ന്ന​ത ഡോ​ക്ട​ർ