തൊ​ടു​പു​ഴ: കു​ട്ടി​ക​ളു​ടെ വ​ള​ര്‍ച്ച​യെ​യും പൊ​തു​വെ​യു​ള​ള ആ​രോ​ഗ്യ​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ഒ​രു പൊ​തു​ജ​നാ​രോ​ഗ്യ പ്ര​ശ്‌​ന​മാ​ണ് വി​ര​ശ​ല്യം. ഈ ​വ​ര്‍ഷം വി​ര വി​മു​ക്ത ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത് ന​വം​ബ​ര്‍ 26നാ​ണ്. ആ ​ദി​വ​സം വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ത്തു​ന്ന കു​ട്ടി​ക​ള്‍ക്ക് വി​ര​ന​ശീ​ക​ര​ണ​ത്തി​നാ​യി ആ​ല്‍ബ​ന്‍ഡ​സോ​ള്‍ ഗു​ളി​ക ന​ല്‍കും.

വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ എ​ത്താ​ത്ത ഒ​ന്ന്​ മു​ത​ല്‍ 19 വ​യ​സ്സു​വ​രെ പ്രാ​യ​മു​ള​ള കു​ട്ടി​ക​ള്‍ക്ക് അം​ഗ​ന​വാ​ടി​ക​ളി​ല്‍ നി​ന്നും ഗു​ളി​ക ന​ല്‍കും. ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ല്‍ ന​വം​ബ​ര്‍ 26ന് ​ഗു​ളി​ക ക​ഴി​ക്കു​വാ​ന്‍ സാ​ധി​ക്കാ​തെ പോ​യ കു​ട്ടി​ക​ള്‍ക്ക് ഡി​സം​ബ​ര്‍ മൂ​ന്നി​ന് ഗു​ളി​ക ന​ല്‍കും. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഇ​ന്ത്യ​യി​ല്‍ ഒ​ന്നു മു​ത​ല്‍ 14 വ​യ​സ്സു​വ​രെ 64 ശ​ത​മാ​നം കു​ട്ടി​ക​ളി​ല്‍ വി​ര​ബാ​ധ​യു​ണ്ടാ​കു​വാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 2015 മു​ത​ല്‍ ദേ​ശീ​യ വി​ര​വി​മു​ക്ത ദി​നം ആ​ച​രി​ക്കു​ക​യും വ​ര്‍ഷ​ത്തി​ല്‍ ആ​റു മാ​സ​ത്തെ ഇ​ട​വേ​ള​ക​ളി​ലാ​യി ര​ണ്ടു പ്രാ​വ​ശ്യം സ്‌​കൂ​ളു​ക​ളും അം​ഗ​ണ​വാ​ടി​ക​ളും വ​ഴി ഗു​ളി​ക ന​ൽ​കു​ക​യും ചെ​യ്യു​ന്നു.

വി​ര​ബാ​ധ

വി​ര​ബാ​ധ എ​ല്ലാ പ്രാ​യ​ക്കാ​രെ​യും ബാ​ധി​ക്കു​മെ​ങ്കി​ലും സാ​ധാ​ര​ണ കു​ട്ടി​ക​ളെ​യാ​ണ് കൂ​ടു​ത​ല്‍ ബാ​ധി​ക്കു​ന്ന​ത്. മ​ണ്ണി​ല്‍ ക​ളി​ക്കു​ക​യും പാ​ദ​ര​ക്ഷ​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്താ​ല്‍ വി​ര​ബാ​ധ​യു​ണ്ടാ​കാ​നു​ള​ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

ശ​രീ​ര​ത്തി​ന്റെ വ​ള​ര്‍ച്ച​ക്കും വി​കാ​സ​ത്തി​നും ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​ത്തി​ലെ പോ​ഷ​ക ഘ​ട​ക​ങ്ങ​ള്‍ വി​ര​ക​ള്‍ വ​ലി​ച്ചെ​ടു​ക്കു​മ്പോ​ള്‍ ന​മ്മു​ടെ ശ​രീ​ര​ത്തി​ല്‍ പോ​ഷ​ണ​ക്കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ക​യും അ​ത് വ​ള​ര്‍ച്ച​യെ ബാ​ധി​ക്കു​ക​യും ചെ​യ്യു​ന്നു. കു​ട​ലു​ക​ളി​ലാ​ണ് വി​ര​ക​ള്‍ കാ​ണ​പ്പെ​ടു​ന്ന​ത്. ഉ​രു​ള​ന്‍ വി​ര (റൗ​ണ്ട് വേം), ​കൊ​ക്കൊ​പ്പു​ഴു (ഹു​ക്ക് വേം), ​കൃ​മി (പി​ന്‍ വേം), ​നാ​ട വി​ര (ടേ​പ്പ് വേം) ​ചാ​ട്ട വി​ര (വി​പ്പ് വേം) ​എ​ന്നി​വ​യാ​ണ് സാ​ധാ​ര​ണ കാ​ണു​ന്ന വി​ര​ക​ള്‍.

വി​ര​ബാ​ധ എ​ങ്ങ​നെ ത​ട​യാം

ഭ​ക്ഷ​ണ​ത്തി​ന്​ മു​മ്പും മ​ല​വി​സ​ര്‍ജ്ജ​ന​ത്തി​ന്​ ശേ​ഷ​വും കൈ​ക​ള്‍ സോ​പ്പ് ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​യി ക​ഴു​കു​ക, പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ശു​ദ്ധ​ജ​ല​ത്തി​ല്‍ ന​ന്നാ​യി ക​ഴു​കി​യ​തി​നു ശേ​ഷം മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക, മ​നു​ഷ്യ​രു​ടെ​യും മൃ​ഗ​ങ്ങ​ളു​ടെ​യും വി​സ​ർ​ജ്യ​ങ്ങ​ള്‍ ശ​രി​യാ​യി സം​സ്‌​ക്ക​രി​ക്കു​ക, മാം​സം ന​ന്നാ​യി പാ​ച​കം ചെ​യ്ത് മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക, കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ന​ഖ​ങ്ങ​ള്‍ വെ​ട്ടി കൈ​ക​ള്‍ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക, കു​ട്ടി​ക​ളു​ടെ ന​ഖം വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക, അ​ടി​വ​സ്ത്ര​ങ്ങ​ള്‍ ദി​വ​സേ​ന ക​ഴു​കി ഉ​പ​യോ​ഗി​ക്കു​ക, വ്യ​ക്തി​ശു​ചി​ത്വ​വും പ​രി​സ​ര​ശു​ചി​ത്വ​വും ഉ​റ​പ്പാ​ക്കു​ക, ആ​റു​മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ വി​ര​ന​ശീ​ക​ര​ണ​ത്തി​നാ​യി മ​രു​ന്ന് ക​ഴി​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചാ​ൽ വി​ര ബാ​ധ ത​ട​യാ​മെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഇന്ത്യക്കാരിൽ വായയിലെ അർബുദം വർധിക്കുന്നു; പകുതിയിലധികം രോഗികളും പുകയിലയോ മദ്യമോ ഉപയോഗിക്കാത്തവരെന്ന് പഠനം

ഇന്ത്യക്കാരിൽ വായയിലെ അർബുദം വർധിക്കുന്നു; പകുതിയിലധികം രോഗികളും പുകയിലയോ മദ്യമോ ഉപയോഗിക്കാത്തവരെന്ന് പഠനം

ന്യൂഡൽഹി: രാജ്യത്ത് വായിലെ കാൻസർ ബാധിതരുടെ എണ്ണം ഗണ്യമായി വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് പഠനം. പ്രത്യേകിച്ച് പുകയിലയുടെയും മദ്യത്തിന്റെയും ചരിത്രമില്ലാത്ത വ്യക്തികൾക്കിടയിലാണിതെന്നും വി.പി.എസ് ലേക്ഷോർ ആശുപത്രിയുടെ ഹെഡ് ആൻഡ് നെക്ക് ഡിപ്പാർട്ട്‌മെന്റ് നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി. പഠനമനുസരിച്ച്, സമീപ വർഷങ്ങളിൽ നിരീക്ഷിക്കപ്പെട്ട വായിലെ കാൻസർ

രാ​ജ്യാ​ന്ത​ര ചി​കി​ത്സ സ​ഹ​ക​ര​ണം; സി​റ്റി ക്ലി​നി​ക് ഗ്രൂ​പ്പും ആ​സ്റ്റ​ർ മിം​സും ത​മ്മി​ൽ ധാ​ര​ണ

രാ​ജ്യാ​ന്ത​ര ചി​കി​ത്സ സ​ഹ​ക​ര​ണം; സി​റ്റി ക്ലി​നി​ക് ഗ്രൂ​പ്പും ആ​സ്റ്റ​ർ മിം​സും ത​മ്മി​ൽ ധാ​ര​ണ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് സി​റ്റി ക്ലി​നി​ക് ഗ്രൂ​പ്, കോ​ഴി​ക്കോ​ട് ആ​സ്റ്റ​ർ മിം​സ് ആ​ശു​പ​ത്രി​യു​മാ​യി രാ​ജ്യാ​ന്ത​ര ചി​കി​ത്സ സ​ഹ​ക​ര​ണ​ത്തി​ന് ധാ​ര​ണ​യാ​യി. മിം​സ് ആ​ശു​പ​ത്രി​യു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ, നൂ​ത​ന ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള കു​വൈ​ത്തി​ൽ​നി​ന്നു​ള്ള രോ​ഗി​ക​ളെ സി​റ്റി ക്ലി​നി​ക്ക് വ​ഴി രാ​ജ്യാ​ന്ത​ര​മാ​യി റ​ഫ​ർ ചെ​യ്യാ​ൻ സാ​ധി​ക്കും. ഇ​ന്ത്യ​യി​ലേ​ക്കു​ള്ള

പ​രീ​ക്ഷ​ണം വി​ജ​യം; അ​പ​സ്മാ​രം പ്ര​തി​രോ​ധി​ക്കാ​ൻ ത​ല​യി​ൽ ചി​പ്പ്

ത​ല​യോ​ട്ടി​യി​ൽ ചി​​പ്പ് വെ​​ച്ചു​​പി​​ടി​​പ്പി​ച്ച് അ​​പ​​സ്മാ​​രം നി​​യ​​ന്ത്രി​​ക്കാ​നു​ള്ള പ​രീ​ക്ഷ​ണം വി​ജ​യം. ഒ​ക്ടോ​ബ​റി​ൽ ല​ണ്ട​നി​ലെ ഓ​​റ​​ൻ നോ​​ൾ​​സ​​ൻ എ​ന്ന 13കാ​ര​ന്റെ ത​ല​യോ​ട്ടി​യി​ലാ​ണ് ചി​പ്പ് ഘ​ടി​പ്പി​ച്ച് പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. ചി​പ്പ് വെ​ച്ച​തോ​ടെ, പ​ക​ൽ സ​മ​യ​ത്തെ അ​പ​സ്മാ​ര പ്ര​ശ്ന​ങ്ങ​ൾ 80 ശ​ത​മാ​നം കു​റ​ഞ്ഞ​താ​യി ക​ണ്ടെ​ത്തി. ചി​​കി​​ത്സി​​ച്ചു​​ഭേ​​ദ​​മാ​​ക്കാ​​ൻ പ്ര​​യാ​​സ​​മാ​​യ