മ​ഞ്ചേ​രി: നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മു​ണ്ടി​നീ​ർ ബാ​ധി​ച്ച​തോ​ടെ സ്കൂ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ടാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി. മ​ഞ്ചേ​രി ന​റു​ക​ര ന​സ്ര​ത്ത് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ലാ​ണ് രോ​ഗ വ്യാ​പ​നം ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ ഒ​ന്ന് മു​ത​ൽ നാ​ല് വ​രെ ക്ലാ​സു​ക​ളാ​ണ് അ​ട​ച്ചി​ടാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ മാ​സം മു​ത​ലാ​ണ് കു​ട്ടി​ക​ളി​ൽ രോ​ഗം ബാ​ധി​ച്ച​ത്. ഒ​ന്ന്, ര​ണ്ട് ക്ലാ​സു​ക​ളി​ലെ 30 ഓ​ളം കു​ട്ടി​ക​ൾ​ക്കാ​ണ് രോ​ഗ​ബാ​ധ.

ഒ​ന്നോ ര​ണ്ടോ കു​ട്ടി​ക​ൾ​ക്കാ​ണ് ആ​ദ്യം ല​ക്ഷ​ണം ക​ണ്ട​ത്. പി​ന്നീ​ട് മ​റ്റു​കു​ട്ടി​ക​ളി​ലേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു. മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി മ​ഞ്ചേ​രി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ സം​ഘം സ്കൂ​ളി​ലെ​ത്തി കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​സ്ഥി​തി പ​രി​ശോ​ധി​ച്ചു.

ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് രോ​ഗം പ​ട​രാ​തി​രി​ക്കാ​നാ​ണ് ക്ലാ​സു​ക​ൾ നി​ർ​ത്തി​വെ​ച്ച​തെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. രോ​ഗം ഭേ​ദ​മാ​കാ​ൻ ര​ണ്ടാ​ഴ്ച വ​രെ സ​മ​യ​മെ​ടു​ക്കും. രോ​ഗ​ബാ​ധ​യു​ള്ള കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ട് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പണിപാളിയിരിക്കുകയാണോ? മാനസികാരോഗ്യം നിലനിർത്താൻ ഇക്കാര്യങ്ങൾ ജീവിതത്തിൽ പാലിക്കാം

പണിപാളിയിരിക്കുകയാണോ? മാനസികാരോഗ്യം നിലനിർത്താൻ ഇക്കാര്യങ്ങൾ ജീവിതത്തിൽ പാലിക്കാം

എന്താണ് മനസ്സ്?’ എന്നത് നൂറ്റാണ്ടുകളായി മനുഷ്യനെ കുഴക്കിയ ചോദ്യമാണ്. വിവിധ കാലഘട്ടങ്ങളിൽ വിവിധ വിശദീകരണങ്ങൾ ഇതിനുത്തരമായി വന്നിരുന്നു. മനസ്സ് ഹൃദയത്തിലാണെന്നും കരളിലാണെന്നും ശരീരത്തിന് പുറത്തുള്ള എന്തോ ആണെന്നും മറ്റുമുള്ള വിശദീകരണങ്ങളും വന്നു. എന്നാൽ, ആധുനിക ശാസ്ത്രലോകം മനസ്സിലാക്കിയിരിക്കുന്നത് ‘തലച്ചോറിന്‍റെ പ്രവർത്തനങ്ങളുടെ ആകത്തുകയാണ്

ഇടുക്കി ജില്ലയി​ൽ ആശുപത്രികൾ നിറയുന്നു

തൊ​ടു​പു​ഴ: കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ ജി​ല്ല​യി​ൽ പ​നി​യ​ട​ക്കം പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ വ്യാ​പ​ക​മാ​യി. വൈ​റ​ൽ​പ​നി ബാ​ധി​ച്ച്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ച്ചുകൊണ്ടിരിക്കു​ക​യാ​ണ്. ഡെ​ങ്കി​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും വൻവ​ർ​ധ​ന​യു​ണ്ട്. എ​ലി​പ്പ​നി​യും മ​ഞ്ഞ​പ്പി​ത്ത​വും പ​ല​യി​ട​ങ്ങ​ളി​ലും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തും ആ​ശ​ങ്ക​ക്കി​ട​യാ​കു​ന്നു. പ​നി​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ ​ഉ​ൾ​പ്പെ​ടെ​യു​ള്ള

സിക്കിള്‍ സെല്‍ രോഗിക്ക് ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരം

തിരുവനന്തപുരം: വയനാട് ജില്ലയില്‍ അരിവാള്‍ കോശ രോഗിയില്‍ (സിക്കിള്‍ സെല്‍) ആദ്യമായി ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി മാനന്തവാടി വയനാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി. സിക്കിള്‍സെല്‍ രോഗിയായതിനാല്‍ അതീവ സൂക്ഷ്മതയോടെയാണ് ശസ്ത്രക്രിയ നടത്തിയത്. ഓര്‍ത്തോപീഡിക്സ് വിഭാഗത്തിന്റേയും മെഡിസിന്‍ വിഭാഗത്തിന്റെയും