ന​ട്ടെ​ല്ലി​നെ സം​ര​ക്ഷി​ക്കാം; ന​ടു​വേ​ദ​ന​യെ പ്ര​തി​രോ​ധി​ക്കാം

ന​ട്ടെ​ല്ലി​നെ സം​ര​ക്ഷി​ക്കാം; ന​ടു​വേ​ദ​ന​യെ പ്ര​തി​രോ​ധി​ക്കാം

November 10, 2024 0 By KeralaHealthNews

ന​ട​​ു​വേ​ദ​ന, ക​ഴു​ത്തുവേ​ദ​ന, തോ​ളെ​ല്ല്​ വേ​ദ​ന തു​ട​ങ്ങി ന​ട്ടെ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ശ​രീ​ര​ത്തി​ലു​ണ്ടാ​കുന്ന എ​ല്ലാ​ത​ര​ത്തി​ലു​ള്ള വേ​ദ​ന​ക​ളും ഇ​ന്ന്​ സാ​ർ​വ​ത്രി​ക​മാ​യ, സാ​ധാ​ര​ണ ആ​രോ​ഗ്യ​പ്ര​ശ്ന​മാ​യി മ​ാറുക​യാ​ണ്. ഇ​തി​ൽ കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന ഒ​ന്നാ​ണ്​ ന​ടു​വേ​ദ​ന. ജീ​വി​ത​കാ​ല​ത്തി​നി​ട​യി​ൽ എ​ൽ.​പി.​ബി (Low Back Pain) അ​ഥ​വാ ന​ടു​വേ​ദ​ന ഒ​രി​ക്ക​ലെ​ങ്കി​ലും വ​രാ​ത്ത​വ​ർ കു​റ​വാ​യി​രി​ക്കും. 2024ൽ ​പു​റ​ത്തു​വ​ന്ന ക​ണ​ക്കു​ക​ള​നു​സ​രി​ച്ച്​ ലോ​ക​ത്താ​ക​മാ​നം 619 ദ​ശ​ല​ക്ഷം പേ​ർ ന​ടു​വേ​ദ​ന​കൊ​ണ്ട്​ ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ക്കു​ന്നു​ണ്ട്. വ​രും ദ​ശ​ക​ങ്ങ​ളി​ൽ ഇ​ത്​ വ​ലി​യ​തോ​തി​ൽ വ​ർ​ധി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

രോ​ഗം വ​ന്ന​ശേ​ഷം ചി​കി​ത്സി​ക്കു​ന്ന​തി​നേ​ക്കാ​ൾ എ​പ്പോ​ഴും ന​ല്ല​ത്​ രോ​ഗം വരാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക​യും അ​തി​നാ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്കു​ക​യു​മാ​ണ് എ​ന്ന​കാ​ര്യം ന​ട്ടെ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട രോ​ഗ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും ബാ​ധ​ക​മാ​ണ്​.

പ്രാ​യ​മാ​കു​മ്പോ​ൾ, ശാ​രീ​രി​ക​മാ​യ പ്ര​ശ്ന​ങ്ങ​ൾ സ്വാ​ഭാ​വി​ക​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ മു​തി​ർ​ന്ന പൗ​ര​ന്മാ​രി​ൽ മു​ട്ടു​വേ​ദ​ന, ന​ടു​വേ​ദ​ന, ക​ഴു​ത്തു​വേ​ദ​ന തു​ട​ങ്ങി​യ​വ സ്വാ​ഭാ​വി​ക​മാ​ണ്. അ​തേ​സ​മ​യം, ഇ​ന്ന്​ മ​ധ്യ​വ​യ​സ്ക​രി​ലും യു​വാ​ക്ക​ളി​ലും കൗ​മാ​ര​ക്കാ​രി​ലും വ​രെ ഇ​ത്ത​രം വേ​ദ​ന​ക​ൾ സാ​ധാ​ര​ണ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ശ​രീ​ര​ഭാ​ര​ത്തി​ലു​ണ്ടാ​വു​ന്ന വ​ർ​ധ​ന, വ്യാ​യാ​മ​മി​ല്ലാ​ത്ത ജീ​വി​ത​ശൈ​ലി, ദീ​ർ​ഘ​നേ​രം ഇ​രു​ന്നു​ള്ള ജോ​ലി, ക​മ്പ്യൂ​ട്ട​ർപോ​ലു​ള്ള ഇ​ല​ക്​​ട്രോ​ണി​ക്സ്​ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ ക​ഴു​ത്തി​നു​ണ്ടാ​വു​ന്ന ആ​യാ​സ​ക്കു​റ​വ്, അ​ശാ​സ്​​ത്രീ​യ രീ​തി​യി​ലു​ള്ള ഇ​രി​പ്പ്, ന​ട്ടെ​ല്ലി​ന്​ പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്ന കി​ട​ക്ക​ക​ളി​ൽ കി​ട​ന്നു​ള്ള ഉ​റ​ക്കം, ഹൈ ​ഹീ​ൽ ചെ​രി​പ്പ്​/ഷൂ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം തു​ട​ങ്ങി ആ​ധു​നി​ക ജീ​വി​ത​രീ​തി​യു​ടെ ഭാ​ഗ​മാ​യി ല​ഭി​ക്കു​ന്ന ശീ​ല​ങ്ങ​ളാ​ണ്​ ചെ​റു​പ്രാ​യ​ത്തി​ൽ​ത​ന്നെ വ്യ​ക്തിക​ളെ പ​ല​ത​ര​ത്തി​ലു​ള്ള വേ​ദ​ന​ക​ളി​ലേ​ക്ക്​ ത​ള്ളി​വി​ടു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ രോ​ഗം വ​രാ​തി​രി​ക്കാ​ൻ എ​ന്തെ​ല്ലാം ചെ​യ്യാ​ൻ ക​ഴി​യുമെ​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കാം.

ന​ടു​വേ​ദ​നമൂ​ലം ചി​കി​ത്സ​തേ​ടി​യെ​ത്തു​ന്ന ഭൂ​രി​പ​ക്ഷം പേ​ർ​ക്കും ന​ട്ടെ​ല്ലി​നെ ബാ​ധി​ക്കു​ന്ന തേ​യ്‌​മാ​ന​മോ ഡി​സ്‌​ക്‌ രോ​ഗ​ങ്ങ​ളോ ആ​വാ​നാ​ണ്​ സാ​ധ്യ​ത. ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഫി​സി​യോ​തെ​റ​പ്പി​യും ചെ​റി​യ തോ​തി​ലു​ള്ള വ്യാ​യാ​മ​വു​മാ​ണ്​ നി​ർ​ദേ​ശി​ക്കു​ക. കൂ​ടാ​തെ പൊ​ണ്ണ​ത്ത​ടി​യു​ള്ള​വ​ർ​ക്ക്​ ശ​രീ​ര​ഭാ​രം കു​റ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കും. ആ​വ​ശ്യ​മാ​യ വി​ശ്ര​മ​വും വേ​ദ​ന സം​ഹാ​രി​ക​ളു​ടെ ഉ​പ​യോ​ഗ​വുംകൊ​ണ്ട്​ ​പ്രാ​രം​ഭ​ഘ​ട്ട​ത്തി​ലു​ള്ള ന​ടു​വേ​ദ​ന​ക​ൾ​ക്ക്​ ഫ​ലം കാ​ണാ​റു​ണ്ട്.

ന​ട്ടെ​ല്ലി​ന്‍റെ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കു​ന്ന ജീ​വി​ത​രീ​തി​ക​ൾ മാ​റ്റി​യെ​ടു​ക്കു​ക​യാ​ണ്​ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യം. ഇ​തി​നാ​യി ഒ​രു വി​ദ​ഗ്​​ധ ഡോ​ക്​​ട​റു​ടെ ഉ​പ​ദേ​ശം തേ​ട​ണം.

ചി​ല ന​ടു​വേ​ദ​ന​ക​ൾ​ ഗ​ർ​ഭ​പാ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ മു​ത​ൽ അ​ർ​ബു​ദം വ​രെ​യു​ള്ള വി​വി​ധ ശാ​രീ​രി​ക രോ​ഗ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ണ്ടു​വ​രാ​റു​ണ്ട്. അ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ങ്കി​ൽ അ​ടി​സ്ഥാ​ന കാ​ര​ണ​ങ്ങ​ളാ​കു​ന്ന രോ​ഗ​ങ്ങ​ൾ ചി​കി​ത്സി​ച്ചു​മാ​റ്റു​ക​ത​ന്നെ വേ​ണം.

അ​തു​പോ​ലെ​ത്ത​ന്നെ വി​ഷാ​ദ​രോ​ഗം, പോ​സ്റ്റ്‌ ട്രൊ​മാ​റ്റി​ക്‌ സ്‌​ട്രെ​സ്‌ ഡി​സോ​ർ​ഡ​ർ (Post Traumatic Stress Disorder) തു​ട​ങ്ങി​യ മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന​വ​രി​ൽ ക​ണ്ടു​വ​രു​ന്ന ന​ടു​വേ​ദ​ന​ക്ക്​ സാ​ധാ​ര​ണ ന​ൽ​കു​ന്ന വേ​ദ​ന​സം​ഹാ​രി​ക​ൾ​കൊ​ണ്ടോ ഫി​സി​യോ തെ​റ​പ്പി​കൊ​ണ്ടോ ഉ​ണ്ടാ​വു​ന്ന കു​റ​വ്​ താ​ൽ​ക്കാ​ലി​കം മാ​ത്ര​മാ​യി​രി​ക്കും. ഇ​ങ്ങ​നെ​യു​ള്ള​വ​ർ​ക്ക്‌ പൂ​ർ​ണ​മാ​യ പ​രി​ഹാ​ര​ത്തി​ന്​ ഒ​രു മ​നോ​രോ​ഗ വി​ദ​ഗ്ധ​ന്‍റെ സേ​വ​നം ആ​വ​ശ്യ​മാ​ണ്‌.

ന​ട്ടെ​ല്ലി​നെ എ​ങ്ങ​നെ സം​ര​ക്ഷി​ക്കാം… ?

ന​ട്ടെ​ല്ലി​ന്‍റെ ആ​രോ​ഗ്യ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന കാ​ര്യ​ങ്ങ​ളി​ൽ പൊ​തു​വാ​യ ചി​ല ജീ​വി​ത​രീ​തി​ക​ളും ബോ​ധ​പൂ​ർ​വ​മ​ല്ലാ​തെ ചെ​യ്യു​ന്ന ചി​ല പ്ര​വൃ​ത്തി​ക​ളും ഉ​ൾ​പ്പെ​ടും. അ​വ ഏ​തെ​ല്ലാ​മെ​ന്ന്​ പ​രി​ശോ​ധി​ക്കാം.

  1. ന​ട്ടെ​ല്ല്​ നി​വ​ർ​ത്താ​തെ കു​നി​ഞ്ഞു​കൊ​ണ്ടു​ള്ള ദീ​ർ​ഘ​നേ​ര​ത്തെ നി​ൽ​പ്, ഭാ​രം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള നി​ൽ​പ് എ​ന്നി​വ രോ​ഗ​കാ​ര​ണ​മാ​യേ​ക്കാം. അ​തു​പോ​ലെ​ത​ന്നെ ദീ​ർ​ഘ​നേ​രം ഇ​രു​ന്ന്​ ജോ​ലി​ചെ​യ്യു​ക​യോ പ​ഠി​ക്കു​ക​യോ വി​നോ​ദ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ക​​യോ ചെ​യ്യു​മ്പോ​ൾ ക​സേ​ര, മേ​ശ തു​ട​ങ്ങി​യ​വ​യു​ടെ ഉ​യ​ര​ത്തി​ലു​ള്ള ​വ്യ​ത്യാ​സ​ങ്ങ​ളും പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​റു​ണ്ട്. പ​ല യു​വാ​ക്ക​ളും, പ്ര​ത്യേ​കി​ച്ച് വി​ദ്യാ​ർ​ഥി​ക​ളും ഓ​ഫി​സ് ജീ​വ​ന​ക്കാ​രും ശ​രി​യാ​യ ഉ​യ​ര​വും ചാ​രി​യി​രി​ക്കാ​ൻ ക​ഴി​യു​ന്ന​തു​മാ​യ ക​സേ​ര, കൈ​ക​ൾ​ക്ക്​ എ​ളു​പ്പ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന ഉ​യ​ര​ത്തി​ലു​ള്ള മേ​ശ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധി​ക്കാ​റി​ല്ല. ഇ​രി​ക്കു​മ്പോ​ഴും നി​ൽ​ക്കു​മ്പോ​ഴും കു​നി​യു​ന്ന​ത് ന​ട്ടെ​ല്ലി​ന് അ​ധി​ക സ​മ്മ​ർ​ദം ഉ​ണ്ടാ​ക്കു​ന്ന​തി​നാ​ൽ അ​ത്​ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണം. ഇ​ത്​ ഓ​ഫി​സി​ലും ക്ലാ​സ്​ മു​റി​ക​ളി​ലും മാ​ത്ര​മ​ല്ല, വീ​ടു​ക​ളി​ലെ അ​ടു​ക്ക​ള​യി​ൽപോ​ലും ബാ​ധ​ക​മാ​യ കാ​ര്യ​മാ​ണ്. പ​ല​പ്പോ​ഴും അ​ടു​ക്ക​ള കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വ്യ​ക്തിയു​ടെ ഉ​യ​രം പ​രി​ഗ​ണി​ക്കാ​തെ​യാ​ണ്​ വീ​ട്​ പ​ണി​യ​ു​മ്പോ​ൾ സ്ലാ​ബു​ക​ളും സി​ങ്കു​ക​ളും നി​ർ​മി​ക്കു​ന്ന​ത്. അ​തു​പോ​ലെ​ത്ത​ന്നെ സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഷെ​ൽ​ഫ്, അ​ല​മാ​ര എ​ന്നി​വ​യു​ടെ ഉ​യ​ര​വും പ​ല​പ്പോ​ഴും പൊ​തു​വാ​യ അ​ള​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ർ​മി​ച്ച​താ​വും. ഇ​തെ​ല്ലാം ന​ടു​വേ​ദ​ന​ക്കും ക​ഴു​ത്തി​ന്‍റെ​യും കൈ​ക​ളു​ടെ​യും വേ​ദ​ന​ക്കും കാ​ര​ണ​മാ​വും.
  2. ഉ​ദാ​സീ​ന​വും വ്യാ​യാ​മ​ര​ഹി​ത​വു​മാ​യ ജീ​വി​ത​ശൈ​ലി​യും ന​ട്ടെ​ല്ലി​ന്‍റെ ആ​രോ​ഗ്യ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. ക്ര​മ​മാ​യ ച​ല​ന​ങ്ങ​ളും ശാ​രീ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട്ടെ​ല്ലി​ന്​ ചു​റ്റി​ലു​മു​ള്ള പേ​ശി​ക​ളെ ബ​ല​പ്പെ​ടു​ന്ന​തി​ന്​ അ​ത്യാ​വ​ശ്യ​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ശ​രീ​ര​ത്തെ ക​ഴി​യു​ന്ന​ത്ര പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക​യോ ദി​വ​സേ​ന മി​ത​മാ​യ രീ​തി​യി​ലെ​ങ്കി​ലും വ്യാ​യാ​മ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ക​യോ വേ​ണം. ആ​ഴ്ച​യി​ൽ അ​ഞ്ച്​ ദി​വ​സ​മെ​ങ്കി​ലും ദി​നം പ്ര​തി 30 മി​നി​റ്റ്​ നേ​രം ശാ​സ്​​ത്രീ​യ​മാ​യ രീ​തി​യി​ലു​ള്ള വ്യാ​യാ​മ​ത്തി​ൽ ഏ​ർ​െ​പ്പ​ടാ​മെ​ന്ന്​ പ​ഠ​ന​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ന്നു. ന​ട​ത്തം, സൈ​ക്കി​ൾ ച​വി​ട്ട​ൽ, നീ​ന്ത​ൽ എ​ന്നി​വ​യും ന​ട്ടെ​ല്ലി​ന്‍റെ ആ​രോ​ഗ്യ​ത്തെ മെ​ച്ച​പ്പെ​ടു​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്.
  3. അ​മി​ത സ്‌​ക്രീ​ൻ സ​മ​യ​മാ​ണ്​ മ​റ്റൊ​രു കാ​ര​ണം. സ്‌​മാ​ർ​ട്ഫോ​ണു​ക​ളി​ലോ ടാ​ബ്‌​ലെ​റ്റു​ക​ളി​ലോ ക​മ്പ്യൂ​ട്ട​റു​ക​ളി​ലോ ദീ​ർ​ഘ​നേ​രം ചെ​ല​വ​ഴി​ക്കു​ന്ന​ത് ശ​രീ​ര​ത്തി​ന്‍റെ പി​റ​കു​വ​ശ​ത്തും ക​ഴു​ത്തി​ലു​മു​ള്ള പേ​ശി​ക​ൾ​ക്ക്​ ബു​ദ്ധി​മു​ട്ട്​ സൃ​ഷ്ടി​ക്കു​ക​യും കാ​ല​ക്ര​മേ​ണ അ​വ വേ​ദ​ന​യി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യും. ഒ​രു വ്യ​ക്തിയു​ടെ ക​ഴു​ത്തി​ന്​ മു​ക​ളി​ലേ​ക്കു​ള്ള ത​ല​യു​ടെ ഭാ​ഗ​ത്തി​ന്​ ശ​രാ​ശ​രി അ​ഞ്ച്​ കി​ലോ​ഗ്രാം തൂ​ക്ക​മാ​ണെ​ങ്കി​ൽ ആ ​വ്യക്തി ക​ഴു​ത്ത്​ 45 ഡി​ഗ്രി​യെ​ങ്കി​ലും താ​ഴേ​ക്ക്​ വ​ള​ച്ചു​കൊ​ണ്ട്​ ഇ​രി​ക്കു​മ്പോ​ൾ ക​ഴു​ത്തി​ൽ ശ​രാ​ശ​രി 27 കി​ലോ​ഗ്രാം ഭാ​രം അ​നു​ഭ​വ​പ്പെ​ടും എ​ന്നാ​ണ്​ ശാ​സ്​​ത്രീ​യ​മാ​യ ക​ണ​ക്ക്. ഇ​ത്ത​ര​ത്തി​ൽ ഒ​രു വ്യ​ക്തി ദി​വ​സം 5 മു​ത​ൽ 8 മ​ണി​ക്കൂ​ർ വ​രെ തു​ട​ർ​ച്ച​യാ​യി ഇ​രി​ക്കു​ന്ന പ​ക്ഷം അ​ത്​ ന​ട്ടെ​ല്ലി​ന്‍റെ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കും. അ​തു​കൊ​ണ്ടു​ത​ന്നെ സ്ക്രീ​ൻ ഉ​പ​യോ​ഗം കാ​ര്യ​മാ​യി നി​യ​ന്ത്രി​ക്ക​ണം. ക​മ്പ്യൂ​ട്ട​റു​ക​ളും മ​റ്റ്​ ഇ​ല​ക്ട്രോ​ണി​ക്സ്​ ഉ​പ​ക​ര​ണ​ങ്ങ​ളും നി​വ​ർ​ന്നി​രു​ന്ന്​ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ക​ത്തി​ൽ സ്ഥാ​പി​ക്കു​ക​യും വേ​ണം.
  4. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ മു​ത​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന ചെ​റു​പ്പ​ക്കാ​ർ​വ​രെ ഇ​ന്ന്​ അ​മി​ത ഭാ​ര​മു​ള്ള ബാ​ക്ക്പാ​ക്കു​ക​ൾ സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു​ണ്ട്. ശാ​സ്​​ത്രീ​യ സ​മീ​പ​ന​മ​നു​സ​രി​ച്ച്​ ഒ​രു വ്യ​ക്തി​യു​ടെ ശ​രീ​ര​ഭാ​ര​ത്തി​ന്​ ആ​നു​പാ​തി​ക​മാ​യി മാ​​ത്ര​മേ ഭാ​രം ചു​മ​ക്കാ​ൻ അ​നു​വാ​ദ​മു​ള്ളൂ. എ​ന്നാ​ൽ, ഇ​തൊ​ന്നും പ​രി​ഗ​ണി​ക്കാ​തെ ഒ​രാ​ൾ അ​യാ​ൾ​ക്ക്​ താ​ങ്ങാ​ൻ ക​ഴി​യു​ന്ന​തി​ലും കൂ​ടു​ത​ൽ ഭാ​രം വ​ഹി​ക്കു​ന്ന രീ​തി​യാ​ണ്​ ഇ​ന്ന്​ ക​ണ്ടു​വ​രു​ന്ന​ത്. ഒ​രു തോ​ളി​ൽമാ​ത്രം ചു​മ​ക്കു​ന്ന രീ​തി​യി​ലാ​ണെ​ങ്കി​ൽ ഇ​തി​ന്‍റെ പ്ര​ത്യാ​ഘാ​തം കൂ​ടാ​നും ഇ​ട​യു​ണ്ട്. ഇ​തെ​ല്ലാം ന​ടു​വേ​ദ​ന​ക്ക്​ കാ​ര​ണ​മാ​കും. ബാ​ഗി​ന്‍റെ ഭാ​രം ന​ട്ടെ​ല്ലി​ൽ നേ​രി​ട്ട്​ സ​മ്മ​ർ​ദ​മു​ണ്ടാ​ക്കു​ക​യും ന​ട്ടെ​ല്ലി​നോ​ടനുബ​ന്ധി​ച്ചു​ള്ള പേ​ശി​ക​ളി​ൽ അ​സ​ന്തു​ലി​താ​വ​സ്ഥ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ന്ന​തു​കൊ​ണ്ടാ​ണി​ത്. ഈ ​പ്ര​ശ്ന​ത്തി​നു​ള്ള പ​രി​ഹാ​രം വ്യ​ക്തിക​ൾ​ത​ന്നെ ക​ണ്ടെ​ത്തു​ക​യാ​ണ്​ വേ​ണ്ട​ത്.
  5. പൊ​ണ്ണ​ത്ത​ടി​യും ന​ടു​വേ​ദ​ന​ക്കും സ​ന്ധി​വേ​ദ​ന​ക​ൾ​ക്കു​മു​ള്ള ഒ​രു പ്ര​ധാ​ന കാ​ര​ണ​മാ​ണ്. ശ​രീ​ര​ത്തി​ന്‍റെ അ​മി​ത​ഭാ​രം കാ​ൽ​മു​ട്ടു​ക​ൾ​ക്കും ന​ട്ടെ​ല്ലി​നും ബു​ദ്ധി​മു​ട്ട്​ സൃ​ഷ്ടി​ക്കു​ന്നു. ചെ​റി​യ​തോ​തി​ലു​ള്ള അ​മി​ത​ഭാ​രംപോ​ലും പു​റം​ഭാ​ഗ​ത്തു​ള്ള പേ​ശി​ക​ൾ​ക്കും ലി​ഗ്​​മെ​ന്‍റു​ക​ൾ​ക്കും ആ​യാ​സം കൂ​ട്ടു​ന്നു. ആ​മാ​ശ​യ​ത്തി​ലെ അ​ധി​കഭാ​രം സാ​ധാ​ര​ണ​യാ​യി അ​ര​ക്കെ​ട്ടി​ന്​ സ​മ്മ​ർ​ദ​മു​ണ്ടാ​ക്കു​ക​യും ഇ​ത് ന​ടു​വേ​ദ​ന രൂ​ക്ഷ​മാ​ക്കു​ക​യും ചെ​യ്യു​ന്നു. ഭ​ക്ഷ​ണ​നി​യ​ന്ത്ര​ണം, വ്യാ​യാ​മം തു​ട​ങ്ങി​യ​വ​യി​ലൂ​ടെ ശ​രീ​ര​ഭാ​ര​ത്തെ നി​യ​ന്ത്രി​ക്കാ​വു​ന്ന​താ​ണ്. ഭ​ക്ഷ​ണ​ത്തോ​ടു​ള്ള ആ​സ​ക്തി (Eating disorder) പോ​ലു​ള്ള പ്ര​ശ്ന​ങ്ങ​ളും ചി​കി​ത്സ​ക്ക്​ വി​ധേ​യ​മാ​ക്ക​ണം.
  6. അ​ശാ​സ്​​ത്രീ​യ​മാ​യ രീ​തി​യി​ൽ നി​ർ​മി​ച്ച ചെ​രി​പ്പ്, ഷൂ ​പോ​ലു​ള്ള പാ​ദ​ര​ക്ഷ​ക​ളും ന​ടു​വേ​ദ​ന​ക്ക്​ കാ​ര​ണ​മാ​വാ​റു​ണ്ട്. ഉ​ദാ​ഹ​ര​ണ​ത്തി​ന്​ ഹൈ ​ഹീ​ൽ ചെ​രി​പ്പു​ക​ളും ഷൂ​ക​ളും ധ​രി​ക്കു​ന്ന​വ​രി​ൽ ന​ടു​വേ​ദ​ന സാ​ധാ​ര​ണ​മാ​ണ്. ഇ​വ ധ​രി​ച്ചു​കൊ​ണ്ട്​ ദീ​ർ​ഘ​നേ​രം നി​ൽ​ക്കു​ന്ന​തും ന​ട​ക്കു​ന്ന​തും ന​ട്ടെ​ല്ല്​ വ​ള​യാ​ൻ കാ​ര​ണ​മാ​വും. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​വ​യു​ടെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി പ​രി​മി​ത​പ്പെ​ടു​ത്താ​ൻ ശ്ര​ദ്ധി​ക്ക​ണം.
  7. പൊ​തു​വി​ൽ സ​മൂ​ഹം വേ​ണ്ട​ത്ര ഉ​ൾ​ക്കൊ​ള്ളാ​ത്ത ഒ​ന്നാ​ണ്,​ മാ​ന​സി​ക സ​മ്മ​ർ​ദ​ങ്ങ​ൾ ന​ടു​വേ​ദ​ന​ക്ക്​ കാ​ര​ണ​മാ​വും എ​ന്ന കാ​ര്യം. മ​ന​സ്സി​ന്‍റെ വി​ട്ടു​മാ​റാ​ത്ത​തും അ​മി​ത​വു​മാ​യ സ​മ്മ​ർ​ദ​ങ്ങ​ൾ വ്യ​ക്തിക​ളി​ൽ ഉ​ത്ക​ണ്ഠ, വി​ഷാ​ദം പോ​ലു​ള്ള മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളി​ലേ​ക്കും അ​വ പേ​ശി​ക​ളു​ടെ പി​രി​മു​റു​ക്ക​ത്തി​ലേ​ക്കും ന​യി​ച്ചേ​ക്കാം. ഇ​തും ന​ടു​വേ​ദ​നക്ക്​ കാ​ര​ണ​മാ​വു​ക​യോ ന​ടു​വേ​ദ​ന​യു​ള്ള​വ​രി​ൽ അ​ത്​ അ​ധി​ക​രി​ക്കാ​ൻ കാ​ര​ണ​മാ​വു​ക​യോ ചെ​യ്യും. ഒ​രു മാ​നോരോ​ഗ വി​ദ​ഗ്​​ധ​നെ​യോ മ​നഃ​ശാ​സ്​​ത്ര​ജ്ഞനെ​യോ സ​ന്ദ​ർ​ശി​ച്ച്​ ചി​കി​ത്സ​തേ​ടാ​ൻ മ​ടി​ക്ക​രു​ത്.