കൊല്ലം: രോഗികളുടെ ചികിത്സാ രേഖകൾ തടഞ്ഞുവയ്ക്കാൻ ആശുപത്രി മാനേജ്മെൻറുകൾക്ക് അധികാരമില്ലെന്ന് സംസ്ഥാന വിവരാവകാശ കമീഷണർ ഡോ.എ. അബ്ദുൽ ഹക്കിം. അക്യുപങ്ക്ചർ ഹീലർമാരുടെ സംസ്ഥാനതല ബിരുദദാന പ്രസംഗം കൊല്ലത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.

രോഗികളിൽ നടത്തിയ പരിശോധനകൾ,ശസ്ത്രക്രിയകൾ, നല്കിയ മരുന്നുകൾ, ചികിത്സ ആരംഭിച്ചപ്പോഴും അവസാനിച്ചപ്പോഴുമുള്ള രോഗിയുടെ അവസ്ഥ എന്നിവയെല്ലാം ഡിസ്ചാർജ് സമ്മറിയിൽ ആർക്കും വായിക്കാവുന്ന രൂപത്തിൽ കൊടുക്കണം. നല്കിയില്ലെങ്കിൽ വിവരാവകാശ നിയമം അവരുടെ രക്ഷക്കുണ്ടെന്നും 48 മണിക്കൂറിനകം ഡി.എം.ഒ അത് വാങ്ങി നല്കുമെന്നും അദ്ദേഹം അറിയിച്ചു. ഇത് വെറും കുത്തിവരയാകരുത്.

മരുന്നിന് കുത്തിവര കുറുപ്പടി എഴുതുന്ന ഡോക്ടർമാർ രോഗിയുടെ അറിയാനുള്ള അവകാശത്തെ നിഷേധിക്കുകയാണ്. സ്വകാര്യ ചികിത്സാ രംഗവും മരുന്ന് വ്യാപാരവും ചൂഷണമേഖലയായി മാറിയിട്ടുണ്ട്. രോഗീസൗഹൃദ ചികിത്സാ രീതിയായ അക്യൂപങ്ങ്ചർ മേഖലയിൽ ഓഡിറ്റിങും ഗവേഷണവും വേണമെന്നും ഡോ.അബ്ദുൽ ഹക്കീം പറഞ്ഞു.

ഇരവിപുരം എം.എൽ.എ എം.നൗഷാദ് ഉദ്ഘാടനം ചെയ്തു. ഏറ്റവും കുറഞ്ഞ ചെലവിൽ ഏറ്റവും വേഗം രോഗശമനമുണ്ടാക്കാൻ കഴിയുന്ന ചികിത്സാ രീതികൾക്കേ പ്രോത്സാഹനം ലഭിക്കൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

രത്നാകരന്റെ വൃക്കദാനത്തിന് കാൽനൂറ്റാണ്ട്

പാ​ല​ക്കാ​ട്: ഭാ​ര്യ​ക്ക് വൃ​ക്ക പ​കു​ത്തു​ന​ൽ​കി​യ ര​ത്നാ​ക​ര​ന്റെ ജീ​വി​ത​യാ​ത്ര​ക്ക് കാ​ൽ നൂ​റ്റാ​ണ്ടി​ന്റെ ക​രു​ത്ത്. 25 കൊ​ല്ലം മു​മ്പാ​ണ് ഭാ​ര്യ സു​ധ​ക്ക് വൃ​ക്ക​സം​ബ​ന്ധ​മാ​യ അ​സു​ഖം ക​ണ്ടെ​ത്തി​യ​ത്. അ​ന്ന​ത്തെ കാ​ല​ത്ത് വൃ​ക്ക​മാ​റ്റി​വെ​ക്ക​ൽ സ​ങ്കീ​ർ​ണ​മാ​യി​രു​ന്നു. ഇ​ന്ത്യ​യി​ൽ​ത​ന്നെ ഭാ​ര്യ​ക്ക് വൃ​ക്ക ന​ൽ​കു​ന്ന ആ​ദ്യ കേ​സാ​യി​രു​ന്നു ര​ത്നാ​ക​ര​ന്റേ​ത്. 2000 ജ​നു​വ​രി​യി​ലാ​യി​രു​ന്നു

കു​വൈ​ത്ത്: മാ​മോ​ഗ്രാം ടെ​സ്റ്റു​ക​ൾ ആ​പ് വ​ഴി ബു​ക്ക് ചെ​യ്യാം

കു​വൈ​ത്ത്: മാ​മോ​ഗ്രാം ടെ​സ്റ്റു​ക​ൾ ആ​പ് വ​ഴി ബു​ക്ക് ചെ​യ്യാം

 കു​വൈ​ത്ത് സി​റ്റി: ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഇ-​ഹെ​ൽ​ത്ത് സേ​വ​ന​ങ്ങ​ളു​ടെ ആ​പ്ലി​ക്കേ​ഷ​നാ​യ ക്യൂ8-​സെ​ഹ​യി​ല്‍ കൂ​ടു​ത​ല്‍ സേ​വ​ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു. സ്വ​ദേ​ശി​ക​ള്‍ക്കും വി​ദേ​ശി​ക​ള്‍ക്കും മാ​മോ​ഗ്രാം ടെ​സ്റ്റു​ക​ൾ ബു​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള ഡി​ജി​റ്റ​ൽ സേ​വ​ന​മാ​ണ് ആ​പ്പി​ല്‍ പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ഇ​തു​വ​ഴി 40 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള ഗ​ർ​ഭി​ണി​ക​ള​ല്ലാ​ത്ത​വ​ര്‍ക്ക് മാ​മോ​ഗ്രാം ടെ​സ്റ്റു​ക​ൾ ബു​ക്ക്

കൃത്യസമയത്ത് ഉറങ്ങാറുണ്ടോ? ഇല്ലെങ്കിൽ ഒന്ന് സൂക്ഷിച്ചോളൂ, നിങ്ങളെ കാത്തിരിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ

ഉറങ്ങാനും ഉണരാനും കൃത്യസമയം പാലിക്കാത്തവരാണ് നമ്മളിൽ പലരും. പല കാരണങ്ങൾ കൊണ്ടാകാം പലർക്കും കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും സാധിക്കാത്തത്. ജോലി, പഠനം തുടങ്ങി പലതുമാകാം കാരണങ്ങൾ. ഉറങ്ങുന്നതിന് കൃത്യസമയം പാലിക്കാത്തവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണെന്ന് പുതിയ പഠനം. യു.കെ ബയോബാങ്ക്