ഡെറാഡൂൺ: ഒരു മാസത്തിനിടെ ഉത്തരാഖണ്ഡിൽ 19 യുവാക്കൾ എയ്ഡ്സ് രോഗ ബാധിതരായി. നൈനിറ്റാളിൽ നിന്നാണ് ഞെട്ടിക്കുന്ന വാർത്ത വന്നിരിക്കുന്നത്. മയക്കുമരുന്നിന് അടിമയായ 17കാരിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട യുവാക്കൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.

ഹെറോയിന് അടിമയായ 17കാരി മയക്കുമരുന്ന് വാങ്ങാനുള്ള പണത്തിനായി പ്രദേശത്തെ യുവാക്കളുമായി ലൈംഗികബന്ധത്തിലേർപ്പെടുകയായിരുന്നു. 17കാരി എയ്ഡ്സ് ബാധിതയാണെന്ന് യുവാക്കൾ അറിഞ്ഞിരുന്നില്ല.

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് യുവാക്കൾ പരിശോധന നടത്തിയതോടെയാണ് എച്ച്.ഐ.വി പോസിറ്റീവാണെന്ന് തെളിഞ്ഞത്. ഇത്തരത്തിൽ നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തുകയായിരുന്നു. സംഭവം ആരോഗ്യപ്രവർത്തകരിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

സാധാരണയായി, പ്രതിവർഷം ഏകദേശം 20 എച്ച്.ഐ.വി പോസിറ്റീവ് കേസുകളാണ് ഉണ്ടാകാറ്. എന്നാൽ, കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ തന്നെ ഇത്രയും കേസുകൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു.

സംഭവത്തിൽ അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വൈദ്യസഹായവും കൗൺസിലിങ്ങും നൽകുന്നുണ്ടെന്നും ബോധവത്കരണവും ആരംഭിച്ചിട്ടുണ്ടെന്നും നൈനിറ്റാൾ ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഈ ഒറ്റക്കാര്യം മാത്രം നിയന്ത്രിച്ചാൽ മതി, ഇന്ത്യയിൽ മൂന്നുലക്ഷം ജീവനുകളെ രക്ഷിക്കാം; ലാന്‍സെറ്റ് ജേണലിൽ പുതിയ പഠനം

ഈ ഒറ്റക്കാര്യം മാത്രം നിയന്ത്രിച്ചാൽ മതി, ഇന്ത്യയിൽ മൂന്നുലക്ഷം ജീവനുകളെ രക്ഷിക്കാം; ലാന്‍സെറ്റ് ജേണലിൽ പുതിയ പഠനം

ഇന്ത്യയിൽ പാക്കറ്റ് ഭക്ഷണങ്ങളിലെ ഉപ്പ് നിയന്ത്രിച്ചാല്‍ മാത്രം മൂന്നുലക്ഷം ജീവനുകൾ രക്ഷിക്കാമെന്ന് പഠനം. ലാന്‍സെറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഉപ്പ് കുറക്കുന്നത് വഴി ശരീരത്തില്‍ സോഡിയത്തിന്റെ അളവ് നിയന്ത്രിക്കുന്നതിലൂടെ 17 ലക്ഷത്തിലധികംപേർക്ക് ഹൃദയസംബന്ധമായ രോഗങ്ങൾ തടയാൻ സഹായിക്കുമെന്നും ബംഗളൂരുവിലെ

വേ​ന​ൽ​ക്കാ​ല​ രോ​ഗ​വും ആ​യു​ർ​വേ​ദ​വും

ഭൂ​മി സൂ​ര്യ​നു​മാ​യി ഏ​റ്റ​വും അ​ടു​ത്തു​വ​രു​ന്ന കാ​ല​മാ​ണ് വേ​ന​ല്‍. ഈ ​കാ​ല​യ​ള​വി​ല്‍ സൂ​ര്യ​ന്‍ ഭൂ​മി​യോ​ട​ടു​ത്തു നി​ല്‍ക്കു​ന്ന​തി​നാ​ല്‍ ചൂ​ട് വ​ള​രെ​ക്കൂ​ടു​ത​ലാ​യി അ​നു​ഭ​വ​പ്പെ​ടും. ഭൂ​മി​യി​ല്‍നി​ന്നും പ​ര​മാ​വ​ധി ജ​ലാം​ശം ന​ഷ്ട​പ്പെ​ടു​ന്ന ഈ ​സ​മ​യ​ത്ത് സൂ​ര്യ​ന്റെ ശു​ഷ്കീ​ക​ര​ണ​പ്ര​ഭാ​വം മ​നു​ഷ്യ​ശ​രീ​ര​ത്തെ​യും സാ​ര​മാ​യി ബാ​ധി​ക്കു​ന്നു. ശ​രീ​ര​ബ​ലം കു​റ​യു​ക​യും ക്ഷീ​ണം അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്യും.

മലപ്പുറത്ത് ഷി​ഗല്ല സ്ഥിരീകരിച്ചു; നാല് വിദ്യാർഥികള്‍ക്കാണ് രോഗം

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതേ സ്കൂളിലെ 127 കുട്ടികൾ ഭക്ഷ്യ വിഷബാധയെ തുടർന്ന് ചികിത്സ തേടിയിരുന്നു. അതിൽ നാല് കുട്ടികളെ പരിശോധിച്ചതിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്.