തിരുവനന്തപുരം: സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ആയുഷ് വകുപ്പ്, പട്ടികജാതി പട്ടികവര്‍ഗ പിന്നോക്കവിഭാഗ വികസന വകുപ്പുകളുമായി സഹകരിച്ച് സംസ്ഥാനത്തൊട്ടാകെ ആയുഷ് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. എല്ലാ ബ്ലോക്കുകളിലും ഏറ്റവും അര്‍ഹമായ പട്ടികജാതി, പട്ടികവര്‍ഗ മേഖലകള്‍ തെരഞ്ഞെടുത്ത് അവിടെ ആയുര്‍വേദം ഉള്‍പ്പെടെയുള്ള ഭാരതീയ ചികിത്സാ ശാസ്ത്രങ്ങളുടെയും ഹോമിയോപ്പതിയുടെയും പ്രത്യേക മെഡിക്കല്‍ ക്യാമ്പുകളാണ് സംഘടിപ്പിക്കുക. ഒരു ബ്ലോക്കില്‍ നാല് ക്യാമ്പുകള്‍ ഉണ്ടാകും.

സംസ്ഥാനത്താകെ 608 ആയുഷ് മെഡിക്കല്‍ ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്. ആയുഷ് മെഡിക്കല്‍ ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്‌ടോബര്‍ 14ന് ഉച്ചക്ക് 12ന് തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. മന്ത്രി ഒ.ആര്‍. കേളു ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഒക്ടോബര്‍ 14ന് ആരംഭിച്ച് ഈ മാസം തന്നെ മുഴുവന്‍ ആയുഷ് മെഡിക്കല്‍ ക്യാമ്പുകളും പൂര്‍ത്തിയാകുംവിധം എല്ലാ സജ്ജീകരണങ്ങളും ആയുഷ് വകുപ്പ്, പട്ടിക ജാതി പട്ടികവര്‍ഗ പിന്നോക്കവിഭാഗ വികസന വകുപ്പുകളുടെ സഹകരണത്തോടെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

മാതൃ ശിശു ആരോഗ്യമാണ് ഈ ക്യാമ്പുകളുടെ പ്രത്യേക പരിഗണനാ വിഷയം. വിളര്‍ച്ചാ നിവാരണം, ജീവിതശൈലീ രോഗങ്ങള്‍, വയോജനാരോഗ്യം എന്നിവക്ക് ഊന്നല്‍ നല്‍കും. സംസ്ഥാനത്തെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പട്ടികവര്‍ഗ വിഭാഗങ്ങളിലേക്ക് ഈ ക്യാമ്പുകള്‍ ശ്രദ്ധ ചെലുത്തും. പൂര്‍ണമായും സൗജന്യമായ ഈ മെഡിക്കല്‍ ക്യാമ്പുകളില്‍, പൊതു ആരോഗ്യ പരിശോധനകളും മരുന്ന് വിതരണവും കൂടാതെ, പ്രാഥമിക ലബോറട്ടറി സേവനങ്ങള്‍, ബോധവത്ക്കരണ ക്ലാസുകള്‍, യോഗ പരിശീലനം എന്നിവയും ഉണ്ടാകും. ഇതില്‍ പങ്കെടുക്കുന്നവരുടെ തുടര്‍ ചികിത്സകള്‍ വിവിധ ആയുഷ് വകുപ്പിന്റേയും ആരോഗ്യ വകുപ്പിന്റേയും വിവിധ സ്ഥാപനങ്ങളിലൂടെ ഉറപ്പാക്കുമെന്നും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ചി​ക്ക​ൻ​പോ​ക്സി​നെ സൂ​ക്ഷി​ക്കു​ക

വേ​ന​ൽ​കാ​ല​മാ​യ​തോ​ടെ പ​ക​ർ​ച്ച​വ്യാ​ധി​ക​ളും വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണ്. ചി​ക്ക​ൻ​പോ​ക്സ് പ​ട​ർ​ന്നു​പി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്നു ആ​രോ​ഗ്യ​വ​കു​പ്പ്. വേ​രി​സി​ല്ലാ സോ​സ്റ്റ​ർ എ​ന്ന വൈ​റ​സ് മൂ​ല​മു​ണ്ടാ​വു​ന്ന ചി​ക്ക​ൻ​പോ​ക്സ് കു​ട്ടി​ക​ൾ​ക്ക് വ​രു​ന്ന ഒ​രു സാ​ധാ​ര​ണ അ​സു​ഖ​മാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ളു​ടെ പ്ര​യാ​സ​ങ്ങ​ൾ​ക്കും ഔ​ഷ​ധ​സേ​വ​ക്കും ശേ​ഷം ഭേ​ദ​മാ​വു​ക​യും ചെ​യ്യും. എ​ന്നാ​ൽ,

ത​ല്ലി​പ്പൊ​ളി​ക്കാം, കൂ​ളാ​കാം; ദേ​ഷ്യം തീ​ർ​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കി​ത്ത​രു​ന്ന പാ​ക്കേ​ജു​മാ​യി ക​മ്പ​നി​ക​ൾ

ത​ല്ലി​പ്പൊ​ളി​ക്കാം, കൂ​ളാ​കാം; ദേ​ഷ്യം തീ​ർ​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കി​ത്ത​രു​ന്ന പാ​ക്കേ​ജു​മാ​യി ക​മ്പ​നി​ക​ൾ

ദേ​ഷ്യ​വും സ​മ്മ​ർ​ദ​വും കാ​ര​ണം എ​ന്തെ​ങ്കി​ലു​മൊ​ക്കെ ത​ല്ലി​പ്പൊ​ളി​ക്കാ​ൻ തോ​ന്നി​യി​ട്ടു​ണ്ടോ? എ​ങ്കി​ൽ അ​തി​ന് സൗ​ക​ര്യം ചെ​യ്തു​ത​രു​ന്ന ക​മ്പ​നി​ക​ൾ ഇ​ന്ത്യ​യി​ലും സ​ജീ​വ​മാ​കു​ന്നു. നി​യ​ന്ത്രി​ത അ​ന്ത​രീ​ക്ഷ​ത്തി​ൽ മ​റ്റു​ള്ള​വ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കാ​തെ ത​ല്ലി​പ്പൊ​ളി​ക്കാ​നു​ള്ള സൗ​ക​ര്യ​വും സാ​ധ​ന​ങ്ങ​ളും ഒ​രു​ക്കി​ത്ത​രു​ന്ന നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ രാ​ജ്യ​ത്തു​ണ്ട്. റേ​യ്ജ് റൂം/ ​സ്മാ​ഷ് റൂം ​വൈ​കാ​തെ ചെ​റു​ന​ഗ​ര​ങ്ങ​ളി​ലേ​ക്കും

കു​ട്ടി​ക​ളി​ലെ അ​മി​ത​വ​ണ്ണം അ​വ​ഗ​ണി​ക്ക​രു​ത്

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച്, 5 വ​യ​സ്സി​ന് താ​ഴെ​യു​ള്ള 41 ദ​ശ​ല​ക്ഷം കു​ട്ടി​ക​ൾ അ​മി​ത​വ​ണ്ണ​മു​ള്ള​വ​രാ​ണ്. ഇ​ത് ആ​ഗോ​ള​ത​ല​ത്തി​ൽ വ​ലി​യ ആ​ശ​ങ്ക​ക​ൾ ഉ​യ​ർ​ത്തു​ന്ന പ്ര​ധാ​ന ആ​രോ​ഗ്യ പ്ര​ശ്ന​മാ​യി മാ​റി​യി​രി​ക്കു​ന്നു. ഇ​ന്ത്യ​യും ഈ ​അ​പ​ക​ട​ക​ര​മാ​യ പ്ര​വ​ണ​ത​യി​ൽനി​ന്ന് ഒ​ഴി​വാ​യി​ട്ടി​ല്ല. കു​ട്ടി​ക​ളി​ൽ അ​മി​ത​വ​ണ്ണം ഗ​ണ്യ​മാ​യി വ​ർ​ധിച്ചുവ​രുക​യാ​ണ്. കു​ട്ടി​ക​ളി​ലെ അ​മി​ത​വ​ണ്ണ​ത്തി​ലേ​ക്ക്