പാ​ല​ക്കാ​ട്: നാ​മോ​രോ​രു​ത്ത​രു​ടെ​യും ഇ​ട​തു​ഭാ​ഗ​ത്താ​ണ് ഹൃ​ദ​യം. നെ​ഞ്ചി​ന്റെ മ​ധ്യ​ഭാ​ഗ​ത്തു​നി​ന്ന് ഇ​ട​ത്തേ​ക്ക് അ​ൽ​പം മാ​റി ശ്വാ​സ​കോ​ശ​ങ്ങ​ൾ​ക്കി​ട​യി​ൽ. എ​ന്നാ​ൽ, സൗ​ദി​യി​ലെ ദ​മ്മാം അ​ൽ​ഖൊ​സാ​മ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഭൗ​തി​ക​ശാ​സ്ത്ര അ​ധ്യാ​പി​ക എ​റ​ണാ​കു​ള​ത്തു​കാ​രി മു​ഹ്സി​ന ക​രീ​മി​ന്റെ ഹൃ​ദ​യ​ത്തി​ന് വ​ല​തു​താ​ള​മാ​ണ്. വൈ​ദ്യ​ശാ​സ്ത്ര​ത്തി​ൽ ഡെ​ക്‌​സ്‌​ട്രോ​കാ​ർ​ഡി​യ എ​ന്നു പ​റ​യു​ന്ന അ​പൂ​ർ​വാ​വ​സ്ഥ.

എ​റ​ണാ​കു​ളം ഏ​ലൂ​ർ വ​ട​ക്കും​ഭാ​ഗം ചേ​ന്നോ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ അ​ബ്‌​ദു​ൽ ക​രീ​മി​ന്റെ​യും സൈ​ന​ബ ക​രീ​മി​ന്റെ​യും ര​ണ്ടു പെ​ൺ​മ​ക്ക​ളി​ൽ ഇ​ള​യ​വ​ളാ​ണ് മു​ഹ്സി​ന. അ​പൂ​ർ​വ​മാ​യ ഹൃ​ദ​യ​വു​മാ​യാ​ണ് മ​ക​ൾ ജ​നി​ച്ച​തെ​ന്ന് മാ​താ​പി​താ​ക്ക​ൾ അ​റി​ഞ്ഞി​രു​ന്നി​ല്ല. ത​ന്റെ ഹൃ​ദ​യ​ത്തി​ന് വ​ല​തു താ​ള​മാ​ണെ​ന്ന് അ​റി​യാ​തെ​യാ​ണ് മു​ഹ്സി​ന​യും വ​ള​ർ​ന്ന​ത്.

മു​തി​ർ​ന്ന ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ ചു​മ​യു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ മു​ഹ്സി​ന​യു​ടെ ഹൃ​ദ​യ​മി​ടി​പ്പ് കേ​ൾ​ക്കാ​നാ​കാ​തെ ഡോ​ക്ട​ർ വ​ല​ഞ്ഞു. സ്റ്റെ​ത​സ്കോ​പ് മാ​റ്റി​മാ​റ്റി വെ​​ച്ചെ​ങ്കി​ലും ഹൃ​ദ​യം സാ​ന്നി​ധ്യ​മ​റി​യി​ക്കു​ന്നി​ല്ല. തു​ട​ർ​ന്ന് വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ഹൃ​ദ​യ​ത്തി​ന്റെ സ്ഥാ​ന​മാ​റ്റം മ​ന​സ്സി​ലാ​യ​ത്. എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ലെ ഡോ. ​അ​നി​ൽ ജോ​സാ​ണ് മു​ഹ്സി​ന​യു​ടെ ഹൃ​ദ​യം വ​ല​തു​ഭാ​ഗ​ത്താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഹൃ​ദ​യ​ത്തി​നു പു​റ​മെ മ​റ്റെ​ല്ലാ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളും ച​രി​ഞ്ഞ മു​ഹ്സി​ന​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ല. തി​ക​ഞ്ഞ ആ​രോ​ഗ്യ​വ​തി.

ഡെ​ക്‌​സ്‌​ട്രോ​കാ​ർ​ഡി​യ ഉ​ള്ള​വ​രി​ൽ മു​ഹ്സി​ന​യെ​പ്പോ​ലെ പൂ​ർ​ണ ആ​രോ​ഗ്യ​മു​ള്ള​വ​രും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​വ​രു​മു​ണ്ട്. ചി​ല​ർ​ക്ക് ജ​ന്മ​നാ ഹൃ​ദ​യ​വൈ​ക​ല്യ​ങ്ങ​ളോ സ​ങ്കീ​ർ​ണ​ത​യു​ണ്ടാ​ക്കു​ന്ന സി​ൻ​ഡ്രോ​മു​ക​ളോ ഉ​ണ്ടാ​കാം.

ജ​ന​സം​ഖ്യ​യു​ടെ ഒ​രു ശ​ത​മാ​ന​ത്തി​ൽ താ​ഴെ ആ​ളു​ക​ൾ​ക്കാ​ണ് ഡെ​ക്‌​സ്ട്രോ​കാ​ർ​ഡി​യ​യു​ള്ള​ത്. ഇ​തു ത​ട​യാ​ൻ സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട മാ​ർ​ഗ​ങ്ങ​ളൊ​ന്നു​മി​ല്ല. എ​ന്നി​രു​ന്നാ​ലും, ഗ​ർ​ഭ​ധാ​ര​ണ​ത്തി​ന് മു​മ്പും ഗ​ർ​ഭ​സ​മ​യ​ത്തും നി​യ​മ​വി​രു​ദ്ധ​മാ​യ മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം ഒ​ഴി​വാ​ക്കു​ന്ന​ത് ഈ ​പ്ര​ശ്ന​ത്തി​ന്റെ സാ​ധ്യ​ത കു​റ​ക്കും.

പ​ഠ​ന​ത്തി​ൽ മി​ടു​ക്കി​യാ​യ മു​ഹ്‌​സി​ന എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യി​രു​ന്നു. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​നു​ശേ​ഷം കു​റ​ച്ച് കാ​ലം കോ​ഴി​ക്കോ​ട് അ​ലി​ഫ് ഗ്ലോ​ബ​ൽ സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച​ശേ​ഷ​മാ​ണ് വി​ദേ​ശ​ത്തേ​ക്ക് പോ​യ​ത്. സ​ഹോ​ദ​രി ആ​യി​ഷ ക​രീ​മും ശാ​സ്ത്ര​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പ്ര​സ​വാ​ന​ന്ത​ര ശു​​ശ്രൂ​ഷ ആ​യു​ർ​വേ​ദ​ത്തി​ൽ

ഒ​രു സ്ത്രീ ​ഗ​ർ​ഭി​ണി​യാ​കു​ന്ന​തു മു​ത​ൽ ഒ​രു​പാ​ട്​ പ്ര​യാ​സ​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ ക​ട​ന്നു​പോ​കു​ന്ന​ത്. ഈ ​പ്ര​യാ​സ​ങ്ങ​ളെ​യെ​ല്ലാം നേ​രി​ട്ട്​ മാ​ന​സി​ക​വും ശാ​രീ​രീ​ക​വു​മാ​യ ശ​ക്തി വീ​ണ്ടെ​ടു​ക്കു​ന്ന​തി​നും, ഗ​ർ​ഭാ​ശ​യ ശു​ദ്ധി വ​രു​ത്തു​ന്ന​തി​നും, ഗ​ർ​ഭാ​ശ​യ​ത്തി​ന്‍റെ​യും മ​റ്റു​ അ​നു​ബ​ന്ധ അ​വ​യ​വ​ങ്ങ​ളു​ടെ പൂ​ർ​വാ​വ​സ്ഥ കൈ​വ​രി​ക്കു​ന്ന​തി​നും, മു​ല​പ്പാ​ൽ ല​ഭി​ക്കു​ന്ന​തി​നും, ദ​ഹ​ന ശ​ക്തി​യും രോ​ഗ പ്ര​തി​രോ​ധ ശേ​ഷി

ജീവിതശൈലി രോഗങ്ങങ്ങളുടെ കാരണങ്ങളും പ്രതിരോധവും

ജീവിതശൈലി രോഗങ്ങങ്ങളുടെ കാരണങ്ങളും പ്രതിരോധവും

റെഡ്ക്ലിഫ് ലാബ്സ് അടുത്തിടെ നടത്തിയ പഠനത്തിൽ നമ്മുടെ ശീലങ്ങളാണ് ഇത്തരം ജീവിതശൈലി രോ​ഗങ്ങൾക്ക് കാരണമാകുന്നതെന്ന് കണ്ടെത്തിയിരുന്നു. 2.8 ദശലക്ഷം പേരിൽ നടത്തിയ പഠനത്തിൽ 2 ഇന്ത്യക്കാരിൽ ഒരാൾക്കെങ്കിലും ജീവിത ശൈലി രോ​ഗങ്ങൾ ഉള്ളതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. രോ​ഗബാധിതരിൽ ഭൂരിഭാ​ഗവും സ്ത്രീകളാണെന്നും റിപ്പോർട്ടിലുണ്ട്.

മധുര പാനീയങ്ങൾ കൂടുതൽ കഴിച്ചാൽ…‍?

മധുര പാനീയങ്ങൾ കൂടുതൽ കഴിച്ചാൽ...‍?

പഞ്ചസാര അടങ്ങിയ പാനീയങ്ങൾ കൂടുതൽ കഴിച്ചാൽ പ്രമേഹത്തിനും ഹൃദ്രോഗത്തിനും കാരണമാകുമെന്ന് പുതിയ പഠനം. ഓരോ വർഷവും 2.2 ദശലക്ഷം പുതിയ ടൈപ്പ് 2 പ്രമേഹ കേസുകൾക്കും 1.2 ദശലക്ഷം പുതിയ ഹൃദ്രോഗങ്ങൾക്കും മധുര പാനീയങ്ങൾ കാരണമാകുമെന്ന് ഗവേഷകർ പറയുന്നു. ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റിയിലെ