ഇ​ന്ന് ലോ​ക ഹൃ​ദ​യ​ദി​നം. Use Heart for Action എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ ദി​നാ​ച​ര​ണ പ്ര​മേ​യം. ഭ​ക്ഷ​ണ​ശൈ​ലി​യി​ലും ജീ​വി​ത​ശൈ​ലി​യി​ലും വ​ലി​യ മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കെ, ഹൃ​ദ​യ​ത്തെ ആ​രോ​ഗ്യ​ത്തോ​ടെ സം​ര​ക്ഷി​ക്കാ​ൻ ഭ​ക്ഷ​ണ​ത്തി​ലും ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്.

1. നാ​രു​ക​ള​ട​ങ്ങി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ദി​വ​സ​വും ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തു​വ​ഴി ര​ക്ത​സ​മ്മ​ർ​ദം കു​റ​ക്കാ​നും ശ​രീ​ര​ത്തി​ലെ ചീ​ത്ത കൊ​ഴു​പ്പി​നെ കു​റ​ക്കാ​നും സ​ഹാ​യി​ക്കു​ന്നു. ത​വി​ടോ​ടു​കൂ​ടി​യ ധാ​ന്യ​ങ്ങ​ൾ, ചെ​റു​ധാ​ന്യ​ങ്ങ​ൾ അ​ഥ​വാ മി​ല്ല​റ്റു​ക​ൾ, പ​യ​റു​പ​രി​പ്പ് വ​ർ​ഗ​ങ്ങ​ൾ, പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തു​ക.

2. കൃ​ത്യ​നി​ഷ്ഠ​മാ​യ സ​മീ​കൃ​താ​ഹാ​ര ശൈ​ലി ശീ​ല​മാ​ക്കു​ക.

3. വി​വി​ധ നി​റ​ത്തി​ലു​ള്ള പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തു​വ​ഴി അ​തി​ൽ അ​ട​ങ്ങി​യ ആ​ന്റി ഓ​ക്സി​ഡ​ന്റു​ക​ൾ ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന​ത് ത​ട​യു​ക​യും ചീ​ത്ത കൊ​ള​സ്ട്രോ​ൾ കു​റ​ക്കു​ക​യും ചെ​യ്യു​ന്നു.

4. മെ​ഡി​റ്റ​റേ​നി​യ​ൻ ഡ​യ​റ്റ് ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന് ഫ​ല​പ്ര​ദ​മാ​ണ്. ഇ​തി​ൽ കൂ​ടു​ത​ൽ പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും​ കൊ​ഴു​പ്പ് കു​റ​ഞ്ഞ മാം​സം, ഒ​ലി​വ് ഓ​യി​ൽ, മ​ത്സ്യം, ധാ​ന്യ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ ത​ട​യാ​നും ഡ​യ​ബ​റ്റി​ക്, കൊ​ള​സ്ട്രോ​ൾ, അ​മി​ത​ഭാ​രം എ​ന്നി​വ​ക്കും ഇ​ത് പ്ര​തി​വി​ധി​യാ​ണ്.

5. ആ​രോ​ഗ്യ​ക​ര​മാ​യ കൊ​ഴു​പ്പ് ആ​ഹാ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക. ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡ്, അ​ൺ​സാ​ച്ചു​റേ​റ്റ​ഡ് ഫാ​റ്റ് എ​ന്നി​വ കൂ​ടു​ത​ൽ അ​ട​ങ്ങി​യ ക​ട​ല, മ​ത്സ്യം, വി​ത്തു​ക​ൾ, അ​വ​ക്കാ​ഡോ, ന​ട്സു​ക​ൾ എ​ന്നി​വ വ​ഴി ശ​രീ​ര​ത്തി​ലെ ന​ല്ല കൊ​ള​സ്ട്രോ​ൾ വ​ർ​ധി​പ്പി​ക്കാ​നും ചീ​ത്ത കൊ​ള​സ്ട്രോ​ൾ കു​റ​ക്കാ​നും സ​ഹാ​യി​ക്കു​ന്നു.

6. അ​മി​ത​മാ​യി കൊ​ഴു​പ്പ​ട​ങ്ങി​യ വെ​ണ്ണ, നെ​യ്യ്, വ​ന​സ്പ​തി, പാ​മോ​യി​ൽ, ചു​വ​ന്ന മാം​സം എ​ന്നി​വ ഒ​ഴി​വാ​ക്കു​ക. ഉ​യ​ർ​ന്ന പ​ഞ്ച​സാ​ര അ​ട​ങ്ങി​യ​തും പ്രോ​സ​സ് ചെ​യ്ത​തു​മാ​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും ഒ​ഴി​വാ​ക്കു​ക.

7. ഉ​പ്പ് കൂ​ടു​ത​ല​ട​ങ്ങി​യ അ​ച്ചാ​ർ, പ​പ്പ​ടം, ഉ​ണ​ക്ക മ​ത്സ്യം, അ​ജി​നാ​മോ​ട്ടോ അ​ട​ങ്ങി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, ഉ​പ്പ് ബി​സ്ക​റ്റ് എ​ന്നി​വ ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്.

8. ഒ​രു ദി​വ​സ​ത്തെ ആ​ഹാ​രം പാ​ച​കം ചെ​യ്യു​ന്ന​തി​ന് 3-4 ടീ​സ്പൂ​ൺ എ​ണ്ണ​യി​ൽ അ​ധി​കം ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക.

ഇ​തു​കൂ​ടാ​തെ ദി​വ​സ​വും 30-45 മി​നി​റ്റ് വ്യാ​യാ​മ​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത് ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​ൻ ന​ല്ല​താ​ണ്. ശ​രി​യാ​യ ഉ​റ​ക്കം ഉ​റ​പ്പു​വ​രു​ത്തു​ക (എ​ട്ട് മ​ണി​ക്കൂ​ർ). ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും ഒ​ഴി​വാ​ക്ക​ണം.

അ​ഷി​ത വ​ട​ക്ക​യി​ൽ ക്ലി​നി​ക്ക​ൽ ന്യൂ​ട്രീ​ഷ്യ​നി​സ്റ്റ്, കോ​ഴി​ക്കോ​ട്

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഇതുവരെ ആറ് കേസുകൾ, രോഗികളുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ല; എച്ച്.എം.പി.വി വ്യാപനത്തിൽ ആശങ്ക വേണ്ട

ഇതുവരെ ആറ് കേസുകൾ, രോഗികളുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ല; എച്ച്.എം.പി.വി വ്യാപനത്തിൽ ആശങ്ക വേണ്ട

ന്യൂഡൽഹി: എച്ച്.എം.പി.വി വ്യാപനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആവർത്തിച്ച് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ. രാജ്യത്ത് ഇതുവരെ ആറ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആദ്യമായല്ല എച്ച്.എം.പി.വി കേസുകൾ വരുന്നതെന്നും 2001 മുതലുള്ള വൈറസാണിതെന്നും സർക്കാർ പറയുന്നു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാർത്ത കുറിപ്പിൽ സംസ്ഥാന

ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം

ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം

2018-ലെ കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്ട്രേഷനും നിയന്ത്രണവും) ആക്ട് പ്രകാരം കേരളത്തിലെ എല്ലാ ചികിത്സാ വിഭാഗങ്ങളിലുമുള്ള ആശുപത്രികൾ, ലബോറട്ടറികൾ, സ്കാനിങ് സെന്ററുകൾ എന്നിവ ഉൾപ്പെടെ എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളും കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റിന്റെ വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്ട്രേഷൻ

എയ്ഡ്സ് മുക്തമാകാതെ കാസര്‍കോഡ് ജില്ല; 42പേരിൽ ഇപ്പോഴും രോഗം

എയ്ഡ്സ് മുക്തമാകാതെ കാസര്‍കോഡ് ജില്ല; 42പേരിൽ ഇപ്പോഴും രോഗം

കാ​സ​ർ​കോ​ട്: സ​മ്പൂ​ർ​ണ എ​യ്ഡ്സ് മു​ക്ത​മാ​വാ​തെ കാ​സ​ർ​കോ​ട് ജി​ല്ല. ജി​ല്ല​യി​ൽ 42പേ​രി​ൽ ഇ​പ്പോ​ഴും രോ​ഗ​മു​ണ്ട്. ഏ​പ്രി​ൽ 2022 മു​ത​ൽ മാ​ർ​ച്ച് 2023 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ജി​ല്ല​യി​ൽ 34697 പേ​ർ എ​ച്ച്.​ഐ.​വി. ടെ​സ്റ്റി​ന് വി​ധേ​യ​രാ​വു​ക​യും അ​തി​ൽ 42 പേ​ർ​ക്ക് എ​ച്ച്.​ഐ.​വി സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. 2023