തിരുവനന്തപുരം: തലസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ വിദ്യാർഥിക്കാണ് രോഗബാധ കണ്ടെത്തിയത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏതാനും ദിവസം മുമ്പ് സമീപത്തെ കുളത്തിൽ മുങ്ങിക്കുളിച്ചിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ചികിത്സ തേടിയ ഘട്ടത്തിൽ ഈ വിവരം ഡോക്ടറോട് പറഞ്ഞു. തുടർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തത്. സാമ്പിൾ പരിശോധനയിൽ ഫലം പോസിറ്റീവായി.

കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. പനിയും അനുബന്ധ പ്രയാസങ്ങളുമാണുള്ളത്. കുട്ടിക്ക് മികച്ച ചികിത്സ ഉറപ്പാക്കി.

ഇതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 12 ആയി. ഇതിൽ ഒരാൾ നാവായിക്കുളത്തെ 24കാരിയാണ്. ഇവരടക്കം 10 പേരും രോഗമുക്തി നേടി. ഒരാൾ മരിച്ചു. രോഗം ബാധിച്ച് മരിച്ച നെയ്യാറ്റിൻകര അതിയന്നൂർ മരുതംകോട് സ്വദേശി അഖിലാണ് (27) തലസ്ഥാനത്തെ ആദ്യരോഗി.

ഇദ്ദേഹം ജൂലൈ 21നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇയാൾക്ക് എങ്ങനെ രോഗമുണ്ടായി എന്ന ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തിലാണ് മറ്റുള്ള അഞ്ച് പേരെ കണ്ടെത്തിയത്. ഇവരെല്ലാം പ്രദേശത്തെ കാവിൻകുളത്തിൽ കുളിച്ചവരായിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

സ്ത്രീകളുടെയും കുട്ടികളുടെയും ചികിത്സാ ഹബ്ബായി തിരുവനന്തപുരം മാറുന്നു- വീണ ജോര്‍ജ്

സ്ത്രീകളുടെയും കുട്ടികളുടെയും ചികിത്സാ ഹബ്ബായി തിരുവനന്തപുരം മാറുന്നു- വീണ ജോര്‍ജ്

തിരുവനന്തപുരം: സ്ത്രീകളുടേയും കുട്ടികളുടേയും ചികിത്സാ ഹബ്ബായി തിരുവനന്തപുരം മാറിയെന്ന് മന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രസവം നടക്കുന്ന ആശുപത്രികളില്‍ മികച്ച സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയെ അപൂര്‍വ

ശൈ​ത്യ​കാ​ല രോ​ഗ​ങ്ങ​ളെ ക​രു​തി​യി​രി​ക്കു​ക

ശൈ​ത്യ​കാ​ല രോ​ഗ​ങ്ങ​ളെ 
ക​രു​തി​യി​രി​ക്കു​ക

പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം ദോ​ഹ: ശൈ​ത്യ​കാ​​ല​ത്തെ പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ ത​ട​യാ​ൻ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്ന അ​റി​യി​പ്പു​മാ​യി ഖ​ത്ത​ർ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം. മാ​റു​ന്ന കാ​ലാ​വ​സ്ഥ​യി​ൽ സീ​സ​ണ​ൽ പ​നി​ക​ൾ, റെ​സ്പി​റേ​റ്റ​റി സി​ൻ​സി​റ്റി​യ​ൽ വൈ​റ​സ് (ആ​ർ.​എ​സ്.​വി) ഉ​ൾ​പ്പെ​ടെ​യു​ള്ള വൈ​റ​ൽ ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​ക​ൾ എ​ന്നി​വ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ശൈ​ത്യം ക​ന​ക്കു​ക​യും

പഴുത്ത തക്കാളി വിഷാദത്തെ ചെറുക്കും

പഴുത്ത തക്കാളി വിഷാദത്തെ ചെറുക്കും

കറികൾക്ക് രുചി നൽകാൻ മാത്രമല്ല, ചർമസംരക്ഷണത്തിനും ഹൃദയാരോ​ഗ്യത്തിനും തക്കാളി നല്ലതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. തക്കാളിയിൽ ചർമത്തെ പരിപോഷിപ്പിക്കുന്ന നിരവധി എൻസൈമുകൾ ഉണ്ട്. കൂടാതെ ചർമത്തിലെ എണ്ണമയത്തിന്റെ ഉൽപാദനം സ്വാഭാവികമായ രീതിയിൽ കുറക്കുന്നതിന് തക്കാളി ഒരു പരിഹാരമായി പ്രവർത്തിക്കും. ഇപ്പോഴിതാ വിഷാ​ദ ലക്ഷണങ്ങൾ