കൈ​റോ: ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ൽ ത​ക​ർ​ന്ന സു​ഡാ​നി​ൽ കോ​ള​റ പ​ട​ർ​ന്നു​പി​ടി​ക്കു​ന്നു. ര​ണ്ടു മാ​സ​ത്തി​നി​ടെ, 388 ഓ​ളം പേ​ർ കോ​ള​റ ബാ​ധി​ച്ച് മ​രി​ച്ച​താ​യാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. 13,000 ത്തോ​ളം പേ​ർ ചി​കി​ത്സ​യി​ലാ​ണ്. ഞാ​യ​റാ​ഴ്ച മാ​ത്രം ആ​റു പേ​ർ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​താ​യും 400 പേ​ർ ചി​കി​ത്സ​യി​ലാ​യ​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ആ​ഭ്യ​ന്ത​ര​യു​ദ്ധ​ത്തെ തു​ട​ർ​ന്ന് പ​ലാ​യ​നം ചെ​യ്ത അ​ഭ​യാ​ർ​ഥി​ക​ൾ താ​മ​സി​ക്കു​ന്ന കി​ഴ​ക്ക​ൻ സു​ഡാ​നി​ലെ ക​സ്സാ​ല, അ​ൽ ഖ​ദാ​രി​ഫ് പ്ര​​വി​ശ്യ​ക​ളാ​ണ് കോ​ള​റ​യു​ടെ പി​ടി​യി​ല​മ​ർ​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് പ്ര​ള​യ​മു​ണ്ടാ​യ​തോ​ടെ രോ​ഗം നി​യ​ന്ത്ര​ണാ​തീ​ത​മാ​യി പ​ട​രു​ക​യാ​യി​രു​ന്നു. രാ​ജ്യ​ത്തെ 18 പ്ര​വി​ശ്യ​ക​ളി​ൽ 10 എ​ണ്ണ​ത്തി​ലും കോ​ള​റ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​താ​ദ്യ​മാ​യ​ല്ല, സു​ഡാ​നി​ൽ കോ​ള​റ പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന​ത്. 2017ലു​ണ്ടാ​യ പ​ക​ർ​ച്ച​വ്യാ​ധി​യി​ൽ ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ 700ഓ​ളം പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി​ട്ടു​ണ്ട്. 22,000 പേ​ർ ചി​കി​ത്സ തേ​ടു​ക​യും ചെ​യ്തു.

രാ​ജ്യ​ത്തെ സൈ​നി​ക ഭ​ര​ണ​കൂ​ട​വും അ​ർ​ധ സൈ​നി​ക സം​ഘ​മാ​യ റാ​പി​ഡ് സ​പ്പോ​ർ​ട്ട് ഫോ​ഴ്സും ത​മ്മി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ൽ ഏ​റ്റു​മു​ട്ട​ൽ തു​ട​ങ്ങി​യ ശേ​ഷം സു​ഡാ​ൻ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്. യു.​എ​ന്നി​ന്റെ ക​ണ​ക്ക് പ്ര​കാ​രം ഏ​റ്റു​മു​ട്ട​ലി​ൽ ഇ​തി​ന​കം 20,000 ത്തി​ലേ​റെ കൊ​ല്ല​പ്പെ​ടു​ക​യും പ​തി​നാ​യി​ര​ങ്ങ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ത​ല​സ്ഥാ​ന​മാ​യ ഖാ​ർ​തൂം അ​ട​ക്കം ന​ഗ​ര​ങ്ങ​ളെ ബാ​ധി​ച്ച ഏ​റ്റു​മു​ട്ട​ലി​ൽ 1.30 കോ​ടി ​ജ​ന​ങ്ങ​ളാ​ണ് വീ​ടു​വി​ട്ട് പാ​ല​യ​നം ചെ​യ്ത​ത്.

നോ​ർ​ത്ത് ദാ​ർ​ഫൂ​റി​ന്റെ ത​ല​സ്ഥാ​ന​മാ​യ അ​ൽ ഫാ​ഷി​റി​ലു​ള്ള സം​സം അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ പ​ട്ടി​ണി​യും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഒരാൾക്ക്​ കൂടി എംപോക്സ്​; എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്ത്​ ഒ​രാ​ൾ​ക്ക്​ കൂ​ടി എം​പോ​ക്സ്​ സ്ഥി​രീ​ക​രി​ച്ചു. ദു​ബൈ​യി​ൽ നി​ന്നെ​ത്തി​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക്കാ​ണ്​ രോ​ഗ​ബാ​ധ. ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​​ ദു​ബൈ​യി​ൽ നി​ന്നെ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി​ക്ക്​ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ദു​ബൈ​യി​ലെ ഒ​രേ സ്ഥ​ല​ത്ത്​ നി​ന്നാ​ണ്​ ര​ണ്ടു​പേ​രും വ​ന്ന​തെ​ന്ന്​​ ആ​രോ​ഗ്യ​വ​കു​പ്പ്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. ലോ​ജി​സ്റ്റി​ക് സ്ഥാ​പ​ന​ത്തി​ൽ

വീണ്ടും കോവിഡ്​ ഭീഷണിയിൽ ഈ ജില്ല; ഇ​തു​വ​രെ 146 കേസ്

വീണ്ടും കോവിഡ്​ ഭീഷണിയിൽ ജില്ല; ഇ​തു​വ​രെ 146 കേസ്

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ മേ​യ് മാ​സ​ത്തി​ല്‍ ഇ​തു​വ​രെ 146 കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്ത​താ​യി ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​എ​ല്‍ അ​നി​ത​കു​മാ​രി അ​റി​യി​ച്ചു. നി​ല​വി​ല്‍ 122 ആ​ക്ടീ​വ് കോ​വി​ഡ് കേ​സു​ണ്ട്. മ​ഴ​ക്കാ​ല രോ​ഗ​ത്തി​നൊ​പ്പം കോ​വി​ഡ് കേ​സു​ക​ളും കൂ​ടു​ന്ന​തി​നാ​ല്‍ പ്ര​ത്യേ​ക ജാ​ഗ്ര​ത വേ​ണം.

ജിമ്മില്‍ പോകാതെ തന്നെ ഫിറ്റ്‌നസ് നിലനിര്‍ത്താനുള്ള അഞ്ച് വഴികളിതാ..

ജിമ്മില്‍ പോകാതെ തന്നെ ഫിറ്റ്‌നസ് നിലനിര്‍ത്താനുള്ള അഞ്ച് വഴികളിതാ..

ഫിറ്റ്നസ് നിലനിർഡത്താൻ ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വഴിയാണ് ജിമ്മിൽ പോക്ക്. എന്നാൽ അതിന് സാധിക്കാത്തവർക്ക് ഫിറ്റ്നസ് നിലനിർത്താൻ വഴികളുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. അതിനുള്ള ചില വഴികളാണിവ. 1) നടത്തം ഒരു ദിവസം കുറഞ്ഞത് 10,000 ചുവടുകളെങ്കിലും നടക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന്