മ​റ്റു​ള്ള​വ​രു​ടെ വ്യ​ക്തി​ത്വ​വു​മാ​യി താ​ദാ​ത്മ്യം പ്രാ​പി​ക്കാ​നു​ള്ള ക​ഴി​വി​നെ​യാ​ണ് ത​ന്മ​യീ​ഭാ​വ​ശ​ക്തി അ​ഥ​വാ എ​മ്പ​തി എ​ന്നു പ​റ​യു​ന്ന​ത്. എ​നി​ക്ക് നി​ങ്ങ​ളെ മ​ന​സ്സി​ലാ​കും എ​ന്ന് സ്ഥി​ര​മാ​യി പ​റ​യു​ന്ന​വ​രാ​ണ് നാ​മെ​ല്ലാ​വ​രും. എ​ന്നാ​ല്‍ എ​ത്ര​ത്തോ​ളം നാം ​അ​വ​രെ മ​ന​സ്സി​ലാ​ക്കു​ന്നു​ണ്ട്. ഒ​ഴു​ക്കി​ന് പ​റ​ഞ്ഞു​പോ​കു​ന്ന​തി​ന​പ്പു​റം മ​റ്റു​ള്ള​വ​രെ കാ​ര്യ​മാ​യി മ​ന​സ്സി​ലാ​ക്കാ​നോ അ​വ​രു​ടെ സ്ഥാ​ന​ത്തു നി​ന്ന് ആ​ലോ​ചി​ക്കാ​നോ പ​ല​പ്പോ​ഴും നാം ​മെ​ന​ക്കെ​ടാ​റി​ല്ല.

തി​ര​ക്കു​പി​ടി​ച്ച ജീ​വി​ത​ത്തി​ല്‍ പ​ല​ര്‍ക്കും അ​തി​നു സ​മ​യ​വു​മി​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം. കൂ​ടാ​തെ മ​റ്റൊ​രാ​ളെ അ​യാ​ളു​ടെ സ്ഥാ​ന​ത്തു നി​ന്നു മ​ന​സ്സി​ലാ​ക്കു​ന്ന​ത് അ​ത്ര എ​ളു​പ്പ​മു​ള്ള കാ​ര്യ​വു​മ​ല്ല. ഒ​രാ​ളു​ടെ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളെ, അ​യാ​ളു​ടെ ചി​ന്ത​ക​ളെ വി​കാ​ര​ങ്ങ​ളെ യ​ഥാ​ര്‍ത്ഥ​മാ​യി സ​ങ്ക​ല്‍പ്പി​ക്കാ​ന്‍ ക​ഴി​യു​ന്ന​തി​നെ​യാ​ണ് ത​ന്മ​യീ​ഭാ​വം എ​ന്നു പ​റ​യു​ന്ന​ത്. ആ ​ക​ഴി​വി​നെ ത​ന്മ​യീ​ഭാ​വ​ശ​ക്തി എ​ന്നും. ന​ല്ല വ്യ​ക്തി​ക​ളാ​യി ജീ​വി​ക്കാ​ന്‍ മാ​ത്ര​മ​ല്ല, ന​ല്ല നേ​താ​ക്ക​ന്മാ​രാ​വാ​നും ശ​രി​യാ​യ സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തു​ന്ന​തി​നും എ​മ്പ​തി ആ​വ​ശ്യ​മാ​ണ്.

സ​ഹ​താ​പ​മ​ല്ല എ​മ്പ​തി

എ​മ്പ​തി​യും സി​മ്പ​തി​യും ഒ​ന്ന​ല്ല. മ​റ്റു​ള്ള​വ​രു​ടെ വി​ഷ​മം കാ​ണു​മ്പോ​ള്‍ അ​വ​രോ​ട് ദ​യ തോ​ന്നു​ന്ന​തും അ​ത് ന​മ്മു​ടെ അ​വ​സ്ഥ ത​ന്നെ​യാ​യി ഉ​ള്‍ക്കൊ​ള്ളു​ന്ന​തും ര​ണ്ടാ​ണ്. അ​വ​ര്‍ക്കീ അ​വ​സ്ഥ വ​ന്ന​ല്ലോ എ​ന്ന തോ​ന്ന​ലാ​ണ് സ​ഹ​താ​പം. ആ ​അ​വ​സ്ഥ ത​ന്‍റേ​താ​യി സ​ങ്ക​ല്‍പ്പി​ച്ച് അ​നു​കൂ​ല​മാ​യി അ​വ​രോ​ട് പെ​രു​മാ​റാ​ന്‍ ക​ഴി​യു​ന്ന​താ​ണ് എ​മ്പ​തി. എ​ന്നാ​ല്‍ ര​ണ്ടി​നെ​യും ഒ​ന്നാ​യാ​ണ് പ​ല​രും മ​ന​സ്സി​ലാ​ക്കു​ന്ന​ത്.

എ​മ്പ​തി ഇ​ല്ലാ​ത്ത​വ​ര്‍

  • മ​റ്റു​ള്ള​വ​രെ​ക്കു​റി​ച്ച് ആ​കു​ല​പ്പെ​ടി​ല്ല. മ​റ്റു​ള്ള​വ​ര്‍ക്കെ​ന്തു സം​ഭ​വി​ക്കു​ന്നു​വെ​ന്ന് ശ്ര​ദ്ധി​ക്കി​ല്ല. അ​വ​ര്‍ അ​വ​രെ​ക്കു​റി​ച്ച് മാ​ത്ര​മാ​യി​രി​ക്കും ആ​ലോ​ചി​ക്കു​ന്ന​ത്.
  • സെ​ന്‍സി​റ്റീ​വാ​യി​രി​ക്കു​ക​യി​ല്ല. മ​റ്റു​ള്ള​വ​ര്‍ അ​വ​രു​ടെ വി​കാ​ര​ങ്ങ​ളോ തോ​ന്ന​ലു​ക​ളോ വി​ഷ​മ​ങ്ങ​ളോ പ​ങ്കു​വെ​ച്ചാ​ല്‍ പോ​ലും അ​വ​ര്‍ അ​തി​ല്‍ വ​ലി​യ ശ്ര​ദ്ധ​യൊ​ന്നും പ്ര​ക​ടി​പ്പി​ക്കു​ക​യി​ല്ല.
  • ആ​രെ​യും വി​ശ്വ​സി​ക്കു​ക​യി​ല്ല. മ​റ്റൊ​രാ​ളു​ടെ​യും വി​കാ​ര​ങ്ങ​ളോ ചി​ന്ത​ക​ളോ മ​ന​സ്സി​ലാ​ക്കാ​ന്‍ ശ്ര​മി​ക്കാ​ത്ത​തി​നാ​ല്‍ അ​വ​ര്‍ക്ക് മ​റ്റു​ള്ള​വ​രു​ടെ അ​ടു​ത്ത് വി​ശ്വാ​സ​മോ സു​ര​ക്ഷ​യോ തോ​ന്നു​ക​യി​ല്ല.
  • മ​റ്റു​ള്ള​വ​രു​ടെ വി​കാ​ര​ങ്ങ​ളെ വി​ശ്വ​സി​ക്കാ​നും മ​ന​സ്സി​ലാ​ക്കാ​നും പ്ര​യാ​സം. മ​റ്റു​ള്ള​വ​രു​ടെ സ്വാ​സ്ഥ്യ​ത്തി​ല്‍ താ​ല്‍പ​ര്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ അ​വ​രു​ടെ വി​കാ​ര​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​നും ഇ​ക്കൂ​ട്ട​ര്‍ക്ക് ക​ഴി​യു​ക​യി​ല്ല.
  • എ​മ്പ​തി ഇ​ല്ലാ​ത്ത​വ​ര്‍ക്ക് മ​റ്റു​ള്ള​വ​രോ​ട് അ​നു​ക​മ്പ​യോ സ​ഹാ​നു​ഭൂ​തി​യോ ഒ​ന്നും ത​ന്നെ ഉ​ണ്ടാ​വു​ക​യി​ല്ല.
  • മ​റ്റു​ള്ള​വ​രെ മ​ന​സ്സി​ലാ​ക്കാ​തെ വി​മ​ര്‍ശി​ക്കാ​ന്‍ മു​തി​രും.
  • അ​വ​രു​ടെ വി​ശ്വാ​സ​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും നൂ​റു ശ​ത​മാ​നം ശ​രി​യെ​ന്നു വി​ശ്വ​സി​ക്കു​ക​യും അ​തേ​സ​മ​യം അ​വ​രു​ടെ അ​ഭി​പ്രാ​യ​ത്തോ​ട് യോ​ജി​ക്കാ​ത്ത​വ​രെ അ​റി​വി​ല്ലാ​ത്ത​വ​രും മ​ണ്ട​ന്മാ​രു​മാ​യി വി​ധി​ക്കു​ക​യും ചെ​യ്യും.
  • സൗ​ഹൃ​ദ​ങ്ങ​ളും ന​ല്ല ബ​ന്ധ​ങ്ങ​ളും ഉ​ണ്ടാ​ക്കാ​ന്‍ പ്ര​യാ​സം.
  • മ​റ്റു​ള്ള​വ​രെ ചൊ​ല്ലി സ​ന്തോ​ഷി​ക്കാ​ന്‍ ക​ഴി​യി​ല്ല.
  • സ്വ​ന്തം കാ​ര്യ​ത്തി​നു വേ​ണ്ടി മ​റ്റു​ള്ള​വ​രെ ദു​രു​പ​യോ​ഗം ചെ​യ്യാ​ന്‍ മ​ടി കാ​ണി​ക്കു​ക​യി​ല്ല.
  • മ​റ്റു​ള്ള​വ​രെ വേ​ദ​നി​പ്പി​ക്കു​ന്ന രീ​തി​യി​ല്‍ സം​സാ​രി​ക്കു​ന്ന​ത് തെ​റ്റാ​ണെ​ന്നു പോ​ലും മ​ന​സ്സി​ലാ​കു​ക​യി​ല്ല.

എ​മ്പ​തി കു​ട്ടി​ക​ളി​ല്‍

കു​ട്ടി​ക​ളി​ല്‍ എ​മ്പ​തി വ​ള​ര്‍ത്തി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കേ​ണ്ട​ത് ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രു​മാ​ണ്. ഏ​തു കാ​ര്യ​വും എ​ളു​പ്പം ശീ​ലി​പ്പി​ക്കാ​ന്‍ ക​ഴി​യു​ന്ന​ത് കു​ട്ടി​ക​ളാ​യി​രി​ക്കു​മ്പോ​ഴാ​ണ​ല്ലോ. എ​മ്പ​തി കു​ട്ടി​ക​ളെ ന​ല്ല മ​നു​ഷ്യ​ന്മാ​രാ​യി വാ​ര്‍ത്തെ​ടു​ക്കു​ന്നു. അ​തി​നാ​യി ആ​ളു​ക​ളോ​ട് ഇ​ട​പെ​ടാ​നും പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തോ​ടും സ​മ​ഭാ​വ​ന​യോ​ടും പെ​രു​മാ​റാ​നും അ​വ​രെ ശീ​ലി​പ്പി​ക്കു​ക. വീ​ട്ടി​ലെ ജോ​ലി​ക്കാ​രോ​ടും പാ​വ​പ്പെ​ട്ട​വ​രോ​ടും ഏ​റ്റ​വും ന​ല്ല രീ​തി​യി​ല്‍ ഇ​ട​പെ​ടാ​ന്‍ പ​ഠി​പ്പി​ക്കു​ക. എ​ല്ലാ​വ​രും തു​ല്യ​രാ​ണെ​ന്നും ആ​രും ആ​രെ​ക്കാ​ളും വ​ലു​തോ ചെ​റു​തോ അ​ല്ലെ​ന്നും പ​റ​ഞ്ഞു​കൊ​ടു​ക്കു​ക.

എ​മ്പ​തി വ​ള​ര്‍ത്തി​യെ​ടു​ക്കാം

●മ​റ്റു​ള്ള​വ​രു​ടെ സ്ഥാ​ന​ത്തു​നി​ന്ന് സ​ങ്ക​ല്‍പ്പി​ക്കു​ക

മ​റ്റു​ള്ള​വ​രു​ടെ സ്ഥാ​ന​ത്ത് നി​ങ്ങ​ളെ സ​ങ്ക​ല്‍പ്പി​ച്ച് അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ളെ​യും ചി​ന്ത​ക​ളെ​യും മ​ന​സ്സി​ലാ​ക്കാ​ന്‍ ശ്ര​മി​ക്കു​ക. എ​ങ്കി​ല്‍ മാ​ത്ര​മേ അ​വ​രെ അ​വ​രാ​യി​ത്ത​ന്നെ ഉ​ള്‍ക്കൊ​ള്ളാ​നും അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ള്‍ ന​മു​ക്ക് മ​ന​സ്സി​ലാ​കു​ക​യും ചെ​യ്യു​ക​യു​ള്ളൂ. അ​നാ​വ​ശ്യ​മാ​യി മ​റ്റു​ള്ള​വ​രെ കു​റ്റം പ​റ​യാ​നും വി​മ​ര്‍ശി​ക്കാ​നു​മു​ള്ള പ്രേ​ര​ണ ഈ ​രീ​തി​യി​ല്‍ ഒ​ഴി​വാ​ക്കാ​നും ക​ഴി​യും.

●ന​ല്ല കേ​ള്‍വി​ക്കാ​രാ​കു​ക

മ​റ്റു​ള്ള​വ​രെ പ​റ​യാ​ന്‍ അ​നു​വ​ദി​ക്കു​ക. ക്ഷ​മ​യി​ല്ലാ​തെ നി​ങ്ങ​ള്‍ കൂ​ടു​ത​ല്‍ സം​സാ​രി​ച്ച് അ​വ​രെ പ​റ​യാ​ന്‍ അ​നു​വ​ദി​ക്കാ​തി​രി​ക്കു​ന്ന​ത് മോ​ശം ശീ​ല​മാ​ണ്. അ​വ​രു​ടെ പ്ര​യാ​സ​ങ്ങ​ളും സ​ന്തോ​ഷ​ങ്ങ​ളും ശ്ര​ദ്ധ​യോ​ടെ കേ​ട്ടി​രി​ക്കു​ക. ആ​വ​ശ്യ​മെ​ങ്കി​ല്‍ അ​ഭി​പ്രാ​യ​ങ്ങ​ളും നി​ര്‍ദ്ദ​ശ​ങ്ങ​ളും പ​ങ്കു​വ​യ്ക്കാം. ന​ല്ല കേ​ള്‍വി​ക്കാ​രാ​വു​ന്ന​ത് ത​ന്മ​യീ​ഭാ​വ​ത്തി​ന് തീ​ര്‍ച്ച​യാ​യും വേ​ണ്ട ഗു​ണ​ങ്ങ​ളി​ലൊ​ന്നാ​ണ്.

●ഗ്രൂ​പ്പ് ച​ര്‍ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ക

ഗ്രൂ​പ്പ് ച​ര്‍ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത് ആ​ളു​ക​ളെ കൂ​ടു​ത​ല്‍ അ​ടു​ത്ത​റി​യു​ന്ന​തി​ന് സ​ഹാ​യി​ക്കും. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ അ​വ​രു​ടെ ചി​ന്ത​ക​ളും വൈ​കാ​രി​ക ത​ല​ങ്ങ​ളും എ​ന്തെ​ന്ന് മ​ന​സ്സി​ലാ​കും. പ​ര​സ്പ​ര​മു​ള്ള ബ​ന്ധം വ​ള​രു​ന്ന​തി​നും ഇ​ത് ന​ല്ല​താ​ണ്.

●സം​വാ​ദ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ക

ആ​രോ​ഗ്യ​ക​ര​മാ​യ സം​വാ​ദ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന​ത് മ​റ്റു​ള്ള​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും ചി​ന്ത​ക​ളും വി​ശ​ദ​മാ​യി മ​ന​സ്സി​ലാ​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കും. പ​ല​പ്പോ​ഴും അ​വ​ര്‍ അ​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ മാ​ത്ര​മാ​യി​രി​ക്കി​ല്ല പ​ങ്കു​വ​യ്ക്കു​ന്ന​ത്.

വി​ഷ​യ​ത്തി​ല്‍ അ​വ​ര്‍ക്കു​ള്ള അ​റി​വു​കൂ​ടി​യാ​യി​രി​ക്കും. ഇ​ത് വി​ശാ​ല​മാ​യ ഫ്രെ​യി​മി​ല്‍ കാ​ര്യ​ങ്ങ​ളെ കാ​ണാ​നും മ​ന​സ്സി​ലാ​ക്കാ​നും സ​ഹാ​യി​ക്കു​ന്നു. മാ​ത്ര​മ​ല്ല, എ​തി​ര​ഭി​പ്രാ​യ​ങ്ങ​ളോ​ട് എ​ങ്ങ​നെ പ്ര​തി​ക​രി​ക്ക​ണ​മെ​ന്നും മ​ന​സ്സി​ലാ​ക്കി​ത്ത​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

12 ആയുര്‍വേദ, ഹോമിയോഡിസ്‌പെന്‍സറികള്‍ക്ക് ദേശീയ അംഗീകാരം

12 ആയുര്‍വേദ, ഹോമിയോഡിസ്‌പെന്‍സറികള്‍ക്ക് ദേശീയ അംഗീകാരം

കൊ​ച്ചി: ജി​ല്ല​യി​ലെ ഭാ​ര​തീ​യ ചി​കി​ത്സാ​വ​കു​പ്പി​ലെ​യും ഹോ​മി​യോ​പ​തി വ​കു​പ്പി​ലെ​യും ആ​യു​ഷ് ആ​രോ​ഗ്യ സ്വാ​സ്ഥ്യ കേ​ന്ദ്ര​ങ്ങ​ളാ​യ 12 സ​ര്‍ക്കാ​ര്‍ ആ​യു​ര്‍വേ​ദ ഹോ​മി​യോ ഡി​സ്‌​പെ​ന്‍സ​റി​ക​ള്‍ക്ക് എ​ന്‍എ.​ബി.​എ​ച്ച്. അം​ഗീ​കാ​രം ല​ഭ്യ​മാ​യി. ഇ​തു സം​ബ​ന്ധി​ച്ച സം​സ്ഥാ​ന​ത​ല പ്ര​ഖ്യാ​പ​നം ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍ജ്ജ് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തി. നാ​ഷ​ണ​ല്‍ ആ​യു​ഷ്

സിക വൈറസ്: ഐ.സി.എം.ആർ സംഘം തലശ്ശേരിയിൽ

സിക വൈറസ്: ഐ.സി.എം.ആർ സംഘം തലശ്ശേരിയിൽ

ത​ല​ശ്ശേ​രി: ഒ​മ്പ​ത് പേ​ർ​ക്ക് സി​ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച ത​ല​ശ്ശേ​രി ജി​ല്ല കോ​ട​തി​യി​ൽ രോ​ഗ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി. വൈ​റ​സ് ഭീ​തി അ​ക​റ്റാ​നു​ള്ള ബോ​ധ​വ​ത്ക​ര​ണ​മ​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി എ​ൻ​ഡ​മോ​ള​ജി അ​സി.​ഡ​യറ​ക്ട​ർ എം.​എ​സ്. ശ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ത​ല​ശ്ശേ​രി​യി​ൽ ക്യാ​മ്പ് ചെ​യ്ത് പു​രോ​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്നു​ണ്ട്. ഇ​ന്ത്യ​ൻ

തലശ്ശേരിയിൽ സിക വൈറസ്

തലശ്ശേരിയിൽ സിക വൈറസ്

ത​ല​ശ്ശേ​രി: ജി​ല്ല കോ​ട​തി​യി​ല്‍ ന്യാ​യാ​ധി​പ​ര​ട​ക്ക​മു​ള്ള​വ​ർ​ക്ക് അ​ല​ർ​ജി ഉ​ൾ​പ്പെ​ടെ ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​ത് സി​ക വൈ​റ​സ് കാ​ര​ണ​മെ​ന്ന് സ്ഥി​രീ​ക​ര​ണം. രോ​ഗം ബാ​ധി​ച്ച​വ​രി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച് ആ​ല​പ്പു​ഴ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് അ​യ​ച്ച ര​ക്ത​ത്തി​ന്റെ​യും സ്ര​വ​ത്തി​ന്റെ​യും പ​രി​ശോ​ധ​നാ​ഫ​ല​ത്തി​ലാ​ണ് എട്ട് പേർക്കാണ് സിക വൈറസ് സ്ഥിരീകരിച്ചത്. ഈ​ഡി​സ് കൊ​തു​കി​ൽ​നി​ന്നാ​ണ് രോ​ഗം