തി​രു​വ​ന​ന്ത​പു​രം: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ല്‍ എം​പോ​ക്‌​സ് റി​പ്പോ​ര്‍ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​നം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി. കേ​ന്ദ്ര മാ​ര്‍ഗ​നി​ര്‍ദേ​ശ​മ​നു​സ​രി​ച്ച് എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും സ​ര്‍വൈ​ല​ന്‍സ് ടീ​മു​ണ്ട്. രോ​ഗം റി​പ്പോ​ര്‍ട്ട് ചെ​യ്ത രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്ന്​ വ​രു​ന്ന​വ​ര്‍ക്ക് രോ​ഗ​ല​ക്ഷ​ണം ക​ണ്ടാ​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യ​ണം. 2022ല്‍ ​സ​മാ​ന സാ​ഹ​ച​ര്യ​മു​ണ്ടാ​യ​പ്പോ​ൾ സം​സ്ഥാ​നം സ്റ്റാ​ന്‍ഡേ​ര്‍ഡ് ഓ​പ​റേ​റ്റി​ങ്​ പ്രൊ​സീ​ജി​യ​ര്‍ പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

എ​ന്താ​ണ് എം​പോ​ക്‌​സ്?

നേ​ര​ത്തെ മൃ​ഗ​ങ്ങ​ളി​ല്‍നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രു​ന്ന ജ​ന്തു​ജ​ന്യ രോ​ഗ​മാ​യി​രു​ന്നു എം​പോ​ക്‌​സ്. ഇ​പ്പോ​ള്‍ മ​നു​ഷ്യ​രി​ല്‍നി​ന്ന്​ മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രു​ന്നു​ണ്ട്. തീ​വ്ര​ത കു​റ​വാ​ണെ​ങ്കി​ലും 1980ല്‍ ​ലോ​ക​മെ​മ്പാ​ടും ഉ​ന്മൂ​ല​നം ചെ​യ്ത​താ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട വ​സൂ​രി​യു​ടെ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി സാ​മ്യ​മു​ണ്ട്.

രോ​ഗ​പ്പ​ക​ര്‍ച്ച

കോ​വി​ഡ്, എ​ച്ച്1 എ​ന്‍1​പോ​ലെ വാ​യു​വി​ലൂ​ടെ പ​ക​രു​ന്ന രോ​ഗ​മ​ല്ല എം​പോ​ക്‌​സ്. രോ​ഗം ബാ​ധി​ച്ച​വ​രു​മാ​യി മു​ഖാ​മു​ഖം വ​രി​ക, നേ​രി​ട്ട് തൊ​ലി​പ്പു​റ​ത്ത് തൊ​ടു​ക, ലൈം​ഗി​ക​ബ​ന്ധം, കി​ട​ക്ക​യോ വ​സ്ത്ര​മോ തൊ​ടു​ക, സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തി​രി​ക്കു​ക തു​ട​ങ്ങി​യ​വ​യി​ലൂ​ടെ രോ​ഗം പ​ക​രാം.

ല​ക്ഷ​ണ​ങ്ങ​ള്‍

പ​നി, തീ​വ്ര​മാ​യ ത​ല​വേ​ദ​ന, ക​ഴ​ല​വീ​ക്കം, ന​ടു​വേ​ദ​ന, പേ​ശി വേ​ദ​ന, ഊ​ര്‍ജ​ക്കു​റ​വ് എ​ന്നി​വ​യാ​ണ് പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ള്‍. പ​നി തു​ട​ങ്ങി ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ ദേ​ഹ​ത്ത് കു​മി​ള​ക​ളും ചു​വ​ന്ന പാ​ടു​ക​ളും പ്ര​ത്യ​ക്ഷ​പ്പെ​ടും. മു​ഖ​ത്തും കൈ​കാ​ലു​ക​ളി​ലു​മാ​ണ് കൂ​ടു​ത​ല്‍ കു​മി​ള​ക​ള്‍ കാ​ണു​ക. പു​റ​മെ കൈ​പ്പ​ത്തി, ജ​ന​നേ​ന്ദ്രി​യം, ക​ണ്ണു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​വ കാ​ണാം.

പ്ര​തി​രോ​ധം

അ​സു​ഖ​ബാ​ധി​ത​രാ​യ ആ​ള്‍ക്കാ​രു​മാ​യി സു​ര​ക്ഷ മാ​ര്‍ഗ​ങ്ങ​ള്‍ അ​വ​ലം​ബി​ക്കാ​തെ അ​ടു​ത്തി​ട​പ​ഴ​കു​ന്ന​വ​ര്‍ക്കാ​ണ് എം​പോ​ക്‌​സ് പ​ക​രു​ക. വൈ​റ​സ് ബാ​ധ​യു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​തോ സ്ഥി​രീ​ക​രി​ച്ച​തോ ആ​യ​വ​രെ പ​രി​ച​രി​ക്കു​ന്ന​വ​രും രോ​ഗ​ബാ​ധി​ത​രു​ടെ സ്ര​വ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രും അ​ണു​ബാ​ധ നി​യ​ന്ത്ര​ണ മു​ന്‍ക​രു​ത​ലു​ക​ള്‍ നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്ക​ണം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഉറങ്ങാതെ ഓടുന്നവരോട് ! കുറഞ്ഞത് ഏഴ് മണിക്കൂർ ഉറങ്ങാതെ, എത്ര ഓടിയിട്ടും നടന്നിട്ടും കാര്യമില്ല…

ഉറങ്ങാതെ ഓടുന്നവരോട് ! കുറഞ്ഞത് ഏഴ് മണിക്കൂർ ഉറങ്ങാതെ, എത്ര ഓടിയിട്ടും നടന്നിട്ടും കാര്യമില്ല…

വായുവും വെള്ളവും ആഹാരവുമൊക്കെ പോലെ മനുഷ്യന് ഒഴിവാക്കാൻ പറ്റാത്ത കാര്യമാണ് ഉറക്കം. ആയുസ്സിന്റെ ശരാശരി മൂന്നിലൊരുഭാഗം നമ്മൾ ഉറക്കമാണ്. 24 മണിക്കൂറിൽ എട്ട് മണിക്കൂർ നേരം മനുഷ്യർക്ക് ഉറങ്ങാം. ആ സമയം ഉറക്കത്തിന് വേണ്ടി മാത്രമുള്ളതാണ്, മറ്റെന്തിനെങ്കിലും വിനിയോഗിച്ചാൽ, ആയുര്‍ദൈര്‍ഘ്യം പോലും

അവയവദാനത്തിൽ തമിഴ്‌നാടിന് സർവകാലറെക്കോഡ്; ഈ വർഷം ലഭിച്ചത് 266 ശരീരങ്ങള്‍

അവയവദാനത്തിൽ തമിഴ്‌നാടിന് സർവകാലറെക്കോഡ്; ഈ വർഷം ലഭിച്ചത് 266 ശരീരങ്ങള്‍

ചെന്നൈ: മരണാനന്തര അവയവദാനം നടത്തുന്നവരുടെ ശവസംസ്‌കാരം ഔദ്യോഗികബഹുമതികളോടെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഏറെ ഗുണം ചെയ്തുവെന്നാണ് വിലയിരുത്തൽ. അവയവദാനത്തില്‍ ഈവര്‍ഷം തമിഴ്‌നാട് സര്‍വകാലറെക്കോഡ് കരസ്ഥമാക്കിയിരിക്കുകയാണ്. മരണാനന്തര അവയവദാനത്തിന് ലഭിച്ചത് 266 ശരീരങ്ങള്‍. 2024-ല്‍ സംസ്ഥാനത്ത് 1484 അവയവദാനങ്ങളാണ് നടന്നത്. മരണാനന്തര അവയവദാനം

രക്തസമ്മർദം കുറയ്ക്കണോ? 20 മിനിറ്റ് വ്യായാമം ചെയ്താൽ മതി

ചെറിയ വ്യായാമങ്ങൾ ചെയ്യുന്നതുവഴി നിങ്ങളുടെ രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്ന് പുതിയ പഠനം. അമിതമായ മരുന്നുകളോ വലിയ ഡയറ്റോ ഇല്ലാതെ തന്നെ ദിവസേന ചെയ്യുന്ന ചെറിയ വ്യായാമങ്ങളിലൂടെ രക്തസമ്മർദത്തിൻ്റെ അളവിൽ കുറവ് സാധ്യമാക്കാം. പടികൾ കയറുന്നത്, ഓട്ടം അല്ലെങ്കിൽ സൈക്ലിംഗ് പോലുള്ള 20-27