വാഷിങ്ടൺ: എംപോക്സ് കോവിഡ് പോലെ പടരുമോയെന്ന ആശങ്കകൾക്ക് മറുപടിയുമായി ലോകാരോഗ്യ സംഘടന. എംപോക്സിന്റെ ഏത് വകഭേദമാണെങ്കിലും അതിനെ നിയന്ത്രിക്കാൻ സാധിക്കുമെന്നും ഒരിക്കലും രോഗബാധ കോവിഡ് പോലെ പടരില്ലെന്നുമാണ് ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുന്നത്.

നമുക്ക് എംപോക്സിനെ ഒരുമിച്ച് നേരിടാം. എല്ലാ സംവിധാനങ്ങഗളും ഒരുമിച്ച് നിന്ന് പ്രവർത്തിക്കുകയാണെങ്കിൽ എംപോക്സിനെ നിയന്ത്രിക്കാനും ലോകത്ത് നിന്നും പൂർണമായും ഒഴിവാക്കാനും സാധിക്കുമെന്ന ലോകാരോഗ്യ സംഘടനയുടെ യുറോപ്യൻ റീജണിയൽ ഡയറക്ടർ ഹാൻസ് ക്ലുഗ് പറഞ്ഞു. എംപോക്സ് രോഗബാധയിൽ വരും വർഷങ്ങൾ യൂറോപ്പിനെ സംബന്ധിച്ചടുത്തോളം നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ആഗോളതലത്തിൽ എംപോക്സ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കാൻ വിമാനത്താവള, തുറമുഖ, അതിർത്തി അധികാരികൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ബംഗ്ലാദേശ്, പാകിസ്താൻ അതിർത്തികൾ എന്നിവിടങ്ങളിൽ മുന്നറിയിപ്പ് നൽകി. സഫ്ദർജംഗ് ആശുപത്രി, റാം മനോഹർ ലോഹ്യ ആശുപത്രി, ലേഡി ഹാർഡിഞ്ച് തുടങ്ങിയ ആശുപത്രികളിൽ ഐസൊലേഷനുള്ള സൗകര്യങ്ങൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.പുതിയ വൈറസ് ഭീതിയെക്കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

എന്തും മറക്കുന്നുവോ മറവി രോഗമല്ല, ഇത് ബ്രെയിൻ ഫോഗ്

എന്തും മറക്കുന്നുവോ മറവി രോഗമല്ല, ഇത് ബ്രെയിൻ ഫോഗ്

മു​മ്പ​ത്തേ​ക്കാ​ൾ കൂ​ടു​ത​ലായി നാം ​പ​ല​തും മ​റ​ക്കു​ന്നു​വോ? അ​ത് മ​റ​വി രോ​ഗ​ത്തി​ന്റെ തു​ട​ക്ക​മാ​ണോ? ഈ ​സം​ശ​യം ഒ​ട്ടു മി​ക്ക പേ​ർ​ക്കും ഉ​ണ്ടാ​കാ​റു​​ണ്ട്, ആ​ശ​യ​ക്കു​ഴ​പ്പം, ചെ​റി​യ കാ​ര്യ​ങ്ങ​ൾ മ​റ​ക്ക​ൽ തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ൾ യു​വ​ത​ല​മു​റ​യി​ൽ കൂ​ടു​ത​ലാ​യി കാ​ണാ​റു​ണ്ടെ​ന്ന​ത് പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ബ്രെ​യി​ൻ ഫോ​ഗ് എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന

ജിമ്മിൽ വർക്ക്ഔട്ടിനിടെയുള്ള ഹൃദയാഘാതം ; ഇക്കാര്യങ്ങൾ അവഗണിക്കുന്നത് ജീവൻ അപകടത്തിലാക്കും

ജിമ്മിൽ വർക്ക്ഔട്ടിനിടെയുള്ള ഹൃദയാഘാതം ; ഇക്കാര്യങ്ങൾ അവഗണിക്കുന്നത് ജീവൻ അപകടത്തിലാക്കും

ജിമ്മിൽ വർക്ക്ഔട്ടിനിടെ കുഴഞ്ഞു വീണ് വയനാട്ടിൽ ഇന്ന് യുവാവ് മരിച്ച സംഭവം ആശങ്കാജനകമാണ്. വർക്ക്ഔട്ടിനിടെ മരണം സംഭവിക്കുന്നത് ഏറി വരുന്ന സാഹചര്യത്തിൽ വ്യായാമത്തിന് പോകുന്നതിന് മുൻപ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതായുണ്ട് .ഫിറ്റ്നസ് പ്രേമികൾക്കുൾപ്പടെ ജിമ്മിൽ പോകാൻ തയ്യാറെടുക്കുന്നവർ വരെ ഇത്തരം വാർത്തകൾ

അനുകമ്പയുടെയും നീതിയുടെയും പാഠങ്ങൾ

അനുകമ്പയുടെയും നീതിയുടെയും പാഠങ്ങൾ

ചിത്രം- അജീബ് കൊമാച്ചി /2005 നഗരത്തിലെ ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിൽ സന്ദർശകർക്ക് അനുവദിക്കപ്പെട്ട ഏതാനും മിനിറ്റുകളിൽ, മറിയയുടെ കുടുംബം അവരുടെ കട്ടിലിന് ചുറ്റും നിൽക്കുന്നു. 70 വയസ്സുള്ള ഈ റിട്ടയഡ് അധ്യാപിക അർബുദത്തിന്റെ അവസാനഘട്ടത്തിലെത്തി മരണത്തിന് സാവധാനം കീഴടങ്ങുകയാണ്. അവരുടെ ശോഷിച്ച