കു​വൈ​ത്ത് സി​റ്റി: പ്ര​തി​രോ​ധ കു​ത്തി​വെപ്പ് പ​ദ്ധ​തി​യി​ൽ (ഇ.​പി.​ഐ) മി​ക​ച്ച നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച​തി​ന് കു​വൈ​ത്തി​ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു.​എ​ച്ച്.​ഒ) ആ​ദ​ര​വ്. ക​ഴി​ഞ്ഞ 50 വ​ർ​ഷ​മാ​യി വ്യ​വ​സ്ഥാ​പി​ത​മാ​യി പ്ര​തി​രോ​ധ പ​ദ്ധ​തി​ക​ൾ കു​വൈ​ത്ത് ന​ട​പ്പാ​ക്കി​വ​രു​ന്നു​ണ്ട്.

പ്ര​തി​രോ​ധ കു​ത്തി​വെപ്പ് രം​ഗ​ത്തെ മാ​റ്റ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്നു​മു​ണ്ട്. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള കു​വൈ​ത്തി​ന്‍റെ ഈ ​നി​ര​ന്ത​ര ശ്ര​മ​ങ്ങ​ളെ​യാ​ണ് ഡ​ബ്ല്യു.​എ​ച്ച്.​ഒ അം​ഗീ​കാ​രം ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തെ​ന്ന് മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

പൊ​തു​ജ​നാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും പ​ക​ർ​ച്ച​വ്യാ​ധി​ക​ളി​ൽ നി​ന്ന് സ​മൂ​ഹ​ത്തി​ന്‍റെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള കു​വൈ​ത്തി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യാ​ണ് ഈ ​നേ​ട്ട​ത്തി​ലൂ​ടെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്ന് പ​ക​ർ​ച്ച​വ്യാ​ധി വി​ഭാ​ഗം മേ​ധാ​വി ഡോ.​ഹ​മ​ദ് ബ​സ്ത​കി പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​നും പു​തി​യ മെ​ഡി​ക്ക​ൽ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും അ​നു​സൃ​ത​മാ​യി പ്ര​തി​രോ​ധ കു​ത്തി​വെപ്പ് പ​രി​പാ​ടി​ക​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ മ​ന്ത്രാ​ല​യം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

വൃക്ക, കരൾ, അർബുദ രോഗനിർണയ ക്യാമ്പിന് മാർഗരേഖ വരും

വൃക്ക, കരൾ, അർബുദ രോഗനിർണയ ക്യാമ്പിന് മാർഗരേഖ വരും

വൃ​ക്ക, ക​ര​ൾ രോ​ഗ​ങ്ങ​ളും കാ​ൻ​സ​റും ക​ണ്ടെ​ത്താ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ സ്വ​ന്തം നി​ല​യി​ൽ ന​ട​ത്തു​ന്ന ക്യാ​മ്പു​ക​ൾ​ക്ക് ത​ൽ​ക്കാ​ലം നി​യ​ന്ത്ര​ണം. ഇ​ത് സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ് മാ​ർ​ഗ​രേ​ഖ പു​റ​പ്പെ​ടു​വി​ച്ച ശേ​ഷം ത​ദ്ദേ​ശ​വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കും. കാ​ൻ​സ​ർ നി​ർ​ണ​യ​ത്തി​നും പ​രി​ശോ​ധ​ന​ക്കും വ്യ​വ​സ്ഥാ​പി​ത രീ​തി​യു​ണ്ട്. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, താ​ലൂ​ക്ക്

അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം; ജാ​ഗ്ര​ത പാ​ലി​ക്ക​ണം

കാ​സ​ർ​കോ​ട്: അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​ര​ത്തെ തു​ട​ർ​ന്ന് കാ​സ​ർ​കോ​ട് സ്വ​ദേ​ശി​യാ​യ 37കാ​ര​ൻ മ​രി​ച്ച​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല ആ​രോ​ഗ്യ​വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​മാ​യി മും​ബൈ​യി​ൽ ജോ​ലി ചെ​യ്തു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന യു​വാ​വ് സെ​പ്റ്റം​ബ​ർ ആ​ദ്യ​വാ​ര​മാ​ണ് കാ​സ​ർ​കോ​ട് എ​ത്തി​യ​ത്. വ​രു​ന്ന സ​മ​യ​ത്ത് പ​നി​യു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ കാ​സ​ർ​കോ​ട് ജ​ന​റ​ൽ

ഇ-​സി​ഗ​ര​റ്റി​നെ പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​ത് ​-ആ​രോ​ഗ്യ വ​കു​പ്പ്​

ദു​ബൈ: പു​ക​യി​ല സി​ഗ​ര​റ്റ്​ ഉ​ൽ​​പ​ന്ന​ങ്ങ​ളേ​ക്കാ​ൾ സു​ര​ക്ഷി​ത​മാ​ണ്​ ഇ-​സി​ഗ​ര​റ്റെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ഇ​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​തെ​ന്നും യു.​എ.​ഇ ആ​രോ​ഗ്യ​വ​കു​പ്പ്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ഇ-​സി​ഗ​ര​റ്റ്​ സു​ര​ക്ഷി​ത​മാ​ണെ​ന്ന​തി​ന്​ ശാ​സ്ത്രീ​യ​മാ​യ ഒ​രു തെ​ളി​വു​മി​ല്ല. ലോ​ക പു​ക​യി​ല വി​രു​ദ്ധ ദി​ന​മാ​യ മേ​യ്​ 31ന്​ ​പു​റ​ത്തി​റ​ക്കു​ന്ന പ്ര​സ്താ​വ​ന​യി​ലാ​ണ്​ പു​ക​വ​ലി​യി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന്​