പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഒ​ഴി​യു​ന്നി​ല്ല. വേ​ന​ൽ​ക്കാ​ല​ത്തി​ന് സ​മാ​ന​മാ​യ ചൂ​ടും ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ പെ​യ്യു​ന്ന മ​ഴ​യും രോ​ഗ​വ്യാ​പ​ന​ത്തി​ന് ആ​ക്കം കൂ​ട്ടു​ന്നു. ആ​ഗ​സ്റ്റ് 16 വ​രെ 13,676 പേ​ർ പ​നി ബാ​ധി​ച്ച് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി. 304 പേ​ർ കി​ട​ത്തി ചി​കി​ത്സ ന​ട​ത്തി. ഡെ​ങ്കി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ തേ​ടി​യ 291 പേ​രി​ൽ 44 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 14 പേ​ർ​ക്ക് എ​ലി​പ്പ​നി​യും സ്ഥി​രീ​ക​രി​ച്ചു.

ര​ണ്ടു​പേ​ർ എ​ലി​പ്പ​നി​മൂ​ലം മ​രി​ച്ചു. ഇ​ത്ര​യും ദി​വ​സ​ത്തി​നി​ടെ 142 പേ​രാ​ണ് ചി​ക്ക​ൻ​പോ​ക്സി​ന് ചി​കി​ത്സ തേ​ടി​യ​ത്. 40 പേ​ർ​ക്ക് ഹെ​പ്പ​റ്റൈ​റ്റി​സ് എ, 24 ​പേ​ർ​ക്ക് എ​ച്ച്-1 എ​ൻ-1, ര​ണ്ട് പേ​ർ​ക്ക് ചെ​ള്ളു​പ​നി എ​ന്നി​ങ്ങ​നെ​യും സ്ഥി​രീ​ക​രി​ച്ചു. 2689 പേ​ർ വ​യ​റി​ള​ക്കം ബാ​ധി​ച്ച് ചി​കി​ത്സ തേ​ടി​യ​പ്പോ​ൾ നാ​ലു പേ​ർ​ക്ക് മ​ലേ​റി​യ സ്ഥി​രീ​ക​രി​ച്ചു.

ഡെ​ങ്കി​പ്പ​നി, ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​എ​ച്ച്-1 എ​ൻ-1 രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത് ആ​ശ​ങ്ക​ക്ക് ഇ​ട​യാ​ക്കു​ന്നു​ണ്ട്. ജി​ല്ല​യി​ൽ നി​ല​വി​ൽ മ​ഴ ഇ​ല്ലെ​ങ്കി​ലും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത വേ​ണ​മെ​ന്നാ​ണ് ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ആ​ഗ​സ്റ്റി​ൽ ഇ​തു​വ​രെ 1682 പേ​ർ​ക്കാ​ണ് ഡെ​ങ്കി സ്ഥി​രീ​ക​രി​ച്ച​ത്. ഒ​രു മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു.

263 പേ​ർ​ക്കാ​ണ് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. 17 പേ​ർ മ​രി​ച്ചു. ഹെ​പ്പ​റ്റൈ​റ്റി​സ്-​എ മൂ​ലം അ​ഞ്ചു പേ​ർ മ​രി​ച്ച​പ്പോ​ൾ എ​ച്ച്-1 എ​ൻ-1 ബാ​ധി​ച്ച് ഒ​ൻ​പ​ത് പേ​രു​ടെ ജീ​വ​നാ​ണ് പൊ​ലി​ഞ്ഞ​ത്. സം​സ്ഥാ​ന​ത്ത് ആ​ശ​ങ്ക​യാ​യി ചെ​ള്ളു​പ​നി​യും പ​ട​രു​ന്നു​ണ്ട്. 61 പേ​രാ​ണ് ഇ​തു​വ​രെ ചി​കി​ത്സ തേ​ടി​യ​ത്. ഇ​തി​നു​പു​റ​മേ 3138 പേ​ർ​ക്ക് മു​ണ്ടി​നീ​രും സ്ഥി​രീ​ക​രി​ച്ചു. 1,62,642 പേ​ർ​ക്കാ​ണ് സം​സ്ഥാ​ന​ത്ത് ഇ​ക്കാ​ല​യ​ള​വി​ൽ സാ​ധാ​ര​ണ പ​നി ബാ​ധി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഇന്ന് ലോക ക്ഷയരോഗ ദിനം; തിരിച്ചറിയാം ചികിത്സനേടാം

ഇന്ന് ലോക ക്ഷയരോഗ ദിനം; തിരിച്ചറിയാം ചികിത്സനേടാം

മാർച്ച് 24 ലോക ക്ഷയരോഗ (ടിബി) അവബോധ ദിനം. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ക്ഷയരോഗത്തെപ്പറ്റി ആളുകളെ ബോധവാന്മാരാക്കുന്നതിനായി ആചരിക്കുന്ന ദിനമാണ്. 1882 മാർച്ച് 24നാണ് റോബർട്ട് കോച് എന്ന ശാസ്ത്രജ്ഞൻ ട്യൂബക്കൾ ബാസ്സിലി(Tubercle bacilli) രോഗാണുവാണ് ടി ബി രോഗമുണ്ടാക്കുന്നത് എന്ന്

ഡി​ജി​റ്റ​ല്‍ ഡി​റ്റോ​ക്‌​സ്; നി​ങ്ങ​ള്‍ക്കു ന​ല്‍കാ​വു​ന്ന ഏ​റ്റ​വും മി​ക​ച്ച സ​മ്മാ​നം

ഡി​ജി​റ്റ​ല്‍ ഡി​റ്റോ​ക്‌​സ്; നി​ങ്ങ​ള്‍ക്കു ന​ല്‍കാ​വു​ന്ന ഏ​റ്റ​വും മി​ക​ച്ച സ​മ്മാ​നം

ഡി​ജി​റ്റ​ല്‍ മീ​ഡി​യ​യു​ടെ ഉ​പ​യോ​ഗം വ​ള​രെ കൂ​ടു​ത​ലു​ള്ള ഒ​രു കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ന​മ്മ​ള്‍ ജീ​വി​ക്കു​ന്ന​ത്. എ​ന്തി​നും ഏ​തി​നും ഫോ​ണി​ന്‍റെ​യും സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​യും സ​ഹാ​യ​മി​ല്ലാ​തെ പ​റ്റാ​താ​യി. ഇ​ത് പ​ല​പ്പോ​ഴും ആ​ളു​ക​ളെ ഉ​ള്‍വ​ലി​യു​ന്ന​തി​നും സാ​മൂ​ഹി​ക​ബ​ന്ധ​ങ്ങ​ള്‍ കു​റ​യു​ന്ന​തി​നും ഇ​ട​യാ​ക്കു​ന്നു. ഡി​ജി​റ്റ​ല്‍ ഉ​പ​യോ​ഗം കൂ​ടു​ന്ന​ത് ചി​ല​രി​ല്‍ മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഡി​ജി​റ്റ​ല്‍

ആശുപത്രി വികസനം: 44.15 കോടിയുടെ നിർമാണം എട്ടുവർഷം കഴിഞ്ഞിട്ടും ആരംഭിച്ചിട്ടില്ലെന്ന് സി.എ.ജി

ആശുപത്രി വികസനം: 44.15 കോടിയുടെ നിർമാണം എട്ടുവർഷം കഴിഞ്ഞിട്ടും ആരംഭിച്ചിട്ടില്ലെന്ന് സി.എ.ജി

കോഴിക്കോട് : ആശുപത്രി വികസനത്തിന് 44.15 കോടിരൂപഅനുവദിച്ച് നിർമാണം എട്ടുവർഷം കഴിഞ്ഞിട്ടും ആരംഭിച്ചിട്ടില്ലെന്ന് സി.എ.ജി റിപ്പോർട്ട്. പരിശോധന നടത്തിയ അഞ്ച് ആശുപത്രികളിൽ പുതിയ കെട്ടിടങ്ങൾ നിർമിച്ച് അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി നടപ്പാക്കിയ പദ്ധതി മുന്നോട്ട് പോയില്ലെന്ന് കണ്ടത്തി. 44.15കൂടി രൂപയുടെ നിർമാണത്തിന്