ജനീവ: എംപോക്സ് എന്ന മങ്കി പോക്സ് രോഗം 116 രാജ്യങ്ങളിൽ പടർന്നുകഴിഞ്ഞതായി റിപ്പോർട്ട്. ഇതോടെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മാത്രമല്ല, ലോകാരോഗ്യ സംഘടനയുടെ അടിയന്തര കമ്മിറ്റി ഉടൻ യോഗം ചേരാൻ തീരുമാനിച്ചു. അടിയന്തിര ശ്രദ്ധ ആവശ്യപ്പെടുന്ന രോഗത്തെ ഗ്രേഡ് 3 എമർജൻസി വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

എച്ച്1 എൻ1 പന്നിപ്പനി, പോളിയോ വൈറസ്, സിക വൈറസ്, എബോള, കോവിഡ് എന്നിവക്കാണ് ഇതുവരെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. ആഫ്രിക്കയിൽ മാത്രം 15,000 പേർ രോഗികളായപ്പോൾ 461 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ വർഷത്തേതിനേക്കാൾ 160 ശതമാനമാണ് രോഗ വർധന.

1958-ൽ ഡെന്മാർക്കിലെ കുരങ്ങുകളിലാണ് ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. മനുഷ്യരിൽ ആദ്യമായി എംപോക്സ് രോഗം റിപ്പോർട്ട് ചെയ്തത് 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഒമ്പത് വയസ്സുകാരനിലാണ്. 2022 മുതൽ മങ്കി പോക്സ് വ്യാപനമുണ്ടെങ്കിലും അടുത്തിടെയാണ് തീവ്രമായത്. അതേ വർഷം ഇന്ത്യയിൽ ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത് കേരളത്തിൽ 35 വയസ്സുള്ളയാളിലാണ്.

രോഗം ബാധിച്ച മൃഗങ്ങൾ, രോഗിയുടെ ശരീരസ്രവങ്ങൾ, മലിനമായ വസ്തുക്കൾ എന്നിവയുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പടരുന്നത്. മിക്ക ആളുകളും നേരിയ ലക്ഷണങ്ങളാണ് കാണാറ്. എന്നാൽ ചിലർക്ക് വൈദ്യസഹായം ആവശ്യമായ ഗുരുതര സ്വഭാവത്തിലേക്ക് മാറാറുണ്ട്. കുട്ടികൾ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കു​ട്ടി​ക​ളി​ലെ അ​മി​ത​വ​ണ്ണം അ​വ​ഗ​ണി​ക്ക​രു​ത്

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച്, 5 വ​യ​സ്സി​ന് താ​ഴെ​യു​ള്ള 41 ദ​ശ​ല​ക്ഷം കു​ട്ടി​ക​ൾ അ​മി​ത​വ​ണ്ണ​മു​ള്ള​വ​രാ​ണ്. ഇ​ത് ആ​ഗോ​ള​ത​ല​ത്തി​ൽ വ​ലി​യ ആ​ശ​ങ്ക​ക​ൾ ഉ​യ​ർ​ത്തു​ന്ന പ്ര​ധാ​ന ആ​രോ​ഗ്യ പ്ര​ശ്ന​മാ​യി മാ​റി​യി​രി​ക്കു​ന്നു. ഇ​ന്ത്യ​യും ഈ ​അ​പ​ക​ട​ക​ര​മാ​യ പ്ര​വ​ണ​ത​യി​ൽനി​ന്ന് ഒ​ഴി​വാ​യി​ട്ടി​ല്ല. കു​ട്ടി​ക​ളി​ൽ അ​മി​ത​വ​ണ്ണം ഗ​ണ്യ​മാ​യി വ​ർ​ധിച്ചുവ​രുക​യാ​ണ്. കു​ട്ടി​ക​ളി​ലെ അ​മി​ത​വ​ണ്ണ​ത്തി​ലേ​ക്ക്

കുഷ്ഠരോഗം നാട്ടിലിപ്പോഴുമുണ്ട് വേണം, കരുതൽ

കൊ​ച്ചി: ന​മ്മു​ടെ നാ​ട്ടി​ലി​പ്പോ​ൾ കു​ഷ്ഠ​രോ​ഗി​ക​ളൊ​ന്നു​മു​ണ്ടാ​വി​ല്ലെ​ന്ന് ധ​രി​ച്ചി​രി​ക്കു​ന്ന​വ​രാ​ണ് ഏ​റെ​പ്പേ​രും. എ​ന്നാ​ൽ, ചി​ല​യി​ട​ത്തെ​ങ്കി​ലും ഈ ​രോ​ഗം ഇ​പ്പോ​ഴു​മു​ണ്ടെ​ന്നും ക​രു​ത​ൽ വേ​ണ​മെ​ന്നു​മു​ള്ള ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പ്​ ന​ൽ​കു​ന്ന​ത്.   നേ​ര​ത്തേ ക​ണ്ടു​പി​ടി​ക്കാം, സു​ഖ​പ്പെ​ടു​ത്താം വാ​യു​വി​ലൂ​ടെ പ​ക​രു​ന്ന രോ​ഗ​മാ​യ​തി​നാ​ൽ സ്പർശനത്തിലൂ​ടെ പ​ക​രി​ല്ല. പാ​ര​മ്പ​ര്യ​മാ​യി കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടു​ന്ന രോ​ഗ​വു​മ​ല്ല. ശ​രീ​ര​ത്തി​ലെ ചെ​റി​യ

മ​ഞ്ഞും വെ​യി​ലും; വില്ലനായി പനി; കുട്ടികളില്‍ മുണ്ടിനീര് വ്യാപകം

മ​ഞ്ഞും വെ​യി​ലും; വില്ലനായി പനി; കുട്ടികളില്‍ 
മുണ്ടിനീര് വ്യാപകം

തൊ​​ടു​​പു​​ഴ: മ​​ഞ്ഞും വെ​​യി​​ലും മാ​റി മാ​റി എ​ത്തി​യ​തോ​ടെ പ​​നി ബാ​​ധി​​ത​​രു​​ടെ എ​​ണ്ണം വ​​ർ​​ധി​​ച്ചു. മി​​ക്ക ആ​​ശു​​പ​​ത്രി​​യി​​ലും ഒ.​​പി​​യി​​ൽ വൈ​​റ​​ൽ പ​​നി ബാ​​ധി​​ത​​രാ​​ണ് കൂ​​ടു​​ത​​ൽ എ​​ത്തു​​ന്ന​​ത്. പ​​നി മാ​​റി​​യാ​​ലും വി​​ട്ടു​​മാ​​റാ​​ത്ത ചു​​മ പ​​ല​​രെ​​യും അ​​ല​​ട്ടു​​ക​​യാ​​ണ്. കു​​ട്ടി​​ക​​ൾ​​ക്കി​​ട​​യി​​ലും പ​​നി വ്യാ​​പ​​ക​​മാ​​കു​​ന്ന​​താ​​യി ഡോ​​ക്ട​​ർ​​മാ​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു. ഡി​​സം​​ബ​​ർ