ക​ൽ​പ​റ്റ: ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ പ​ക​ര്‍ച്ച​വ്യാ​ധി വ്യാ​പ​നം ത​ട​യാ​ന്‍ മു​ന്‍ക​രു​ത​ല്‍ വേ​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ര്‍ജ്. മു​ണ്ട​ക്കൈ-​ചൂ​ര​ല്‍മ​ല ഉ​രു​ള്‍പൊ​ട്ട​ലി​നെ തു​ട​ര്‍ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ക്യാ​മ്പു​ക​ളി​ല്‍ പ​നി ബാ​ധി​ച്ച​വ​രെ പ്ര​ത്യേ​കം നി​രീ​ക്ഷി​ക്ക​ണം. എ​ച്ച്1​എ​ന്‍1, എ​ലി​പ്പ​നി എ​ന്നി​വ​ക്കെ​തി​രെ ജാ​ഗ്ര​ത വേ​ണം. ല​ക്ഷ​ണം ക​ണ്ടാ​ലു​ട​ന്‍ ചി​കി​ത്സ ആ​രം​ഭി​ക്ക​ണം. ജ​ല​ദോ​ഷ​മി​ല്ലാ​ത്ത പ​നി ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ല്‍ എ​ലി​പ്പ​നി​ക്ക് ചി​കി​ത്സ തേ​ട​ണം. അ​ടു​ത്ത ര​ണ്ടാ​ഴ്ച​യി​ല്‍ എ​ലി​പ്പ​നി വ്യാ​പ​ന​ത്തി​നെ​തി​രെ ജാ​ഗ്ര​ത​യും പ്ര​തി​രോ​ധ​വും ശ​ക്ത​മാ​ക്ക​ണം. ക്യാ​മ്പു​ക​ളി​ല്‍ മാ​സ്‌​ക് നി​ര്‍ബ​ന്ധ​മാ​ക്ക​ണം. ആ​രോ​ഗ്യ വ​കു​പ്പി​ന്റെ ക​ണ്‍ട്രോ​ള്‍ റൂ​മി​ല്‍ ആ​റു ദി​വ​സ​മാ​യി കാ​ളു​ക​ള്‍ വ​ന്നി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്‍ട്രോ​ള്‍ റൂം ​ടെ​ലി​മാ​ന​സു​മാ​യി ചേ​ര്‍ന്ന് പ്ര​വ​ര്‍ത്തി​ക്കും.

ആ​രോ​ഗ്യ, ആ​യു​ര്‍വേ​ദ, ഹോ​മി​യോ വ​കു​പ്പു​ക​ളും ജി​ല്ല വ​നി​ത-​ശി​ശു​സം​ര​ക്ഷ​ണ ഓ​ഫി​സും ശേ​ഖ​രി​ച്ച മാ​ന​സി​കാ​രോ​ഗ്യ പി​ന്തു​ണ ന​ല്‍കു​ന്ന​തി​നാ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ക്രോ​ഡീ​ക​രി​ക്കും. ചി​കി​ത്സ ആ​വ​ശ്യ​മാ​യി വ​രു​ന്ന​വ​രു​ടെ​കൂ​ടി താ​ൽ​പ​ര്യം പ​രി​ഗ​ണി​ച്ച് ചി​കി​ത്സാ​രീ​തി തീ​രു​മാ​നി​ക്കും. ക്യാ​മ്പം​ഗ​ങ്ങ​ള്‍ക്ക് മാ​ന​സി​ക പി​ന്തു​ണ കൊ​ടു​ക്കു​ന്ന കൗ​ണ്‍സ​ല​ര്‍മാ​രെ ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യി​ക്ക​ണം. ഇ​വ​ര്‍ക്ക് മ​തി​യാ​യ വി​ശ്ര​മം ഉ​റ​പ്പാ​ക്ക​ണം. മാ​താ​പി​താ​ക്ക​ളെ ന​ഷ്ട​പ്പെ​ട്ട കു​ഞ്ഞു​ങ്ങ​ള്‍ക്ക് പ്ര​ത്യേ​ക ശ്ര​ദ്ധ ന​ല്‍ക​ണം. ന​ഷ്ട​പ്പെ​ട്ട രേ​ഖ​ക​ള്‍ വീ​ണ്ടെ​ടു​ക്കാ​നു​ള്ള ക്യാ​മ്പി​ല്‍ സം​സ്ഥാ​ന ആ​രോ​ഗ്യ ഏ​ജ​ന്‍സി മു​ഖാ​ന്ത​രം ഹെ​ല്‍ത്ത് കാ​ര്‍ഡു​ക​ള്‍ ല​ഭ്യ​മാ​ക്കാ​നും വി​ത​ര​ണം ചെ​യ്യാ​നും ക​ഴി​ഞ്ഞ​താ​യി മ​ന്ത്രി പ​റ​ഞ്ഞു.

യോ​ഗ​ത്തി​ല്‍ ആ​രോ​ഗ്യ വ​കു​പ്പ് അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി രാ​ജ​ന്‍ എ​ന്‍. ഖോ​ബ്ര​ഗ​ഡെ, പൊ​തു​ജ​നാ​രോ​ഗ്യ അ​ഡീ​ഷ​ന​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ.​പി. റീ​ത്ത എ​ന്നി​വ​ര്‍ ഓ​ണ്‍ലൈ​നാ​യി പ​ങ്കെ​ടു​ത്തു. ആ​രോ​ഗ്യ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡോ. ​ആ​ര്‍. വി​വേ​ക് കു​മാ​ര്‍, ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​പി. ദി​നീ​ഷ്, മാ​ന​സി​കാ​രോ​ഗ്യ വി​ഭാ​ഗം സം​സ്ഥാ​ന നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​പി.​എ​സ്. കി​ര​ണ്‍, ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​സ​മീ​ഹ സെ​യ്ത​ല​വി, ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ (ആ​യു​ര്‍വേ​ദം) ഡോ. ​എ. പ്രീ​ത എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

തകർന്നടിഞ്ഞ് മാനസിക, ശാരീരികാരോഗ്യം

തകർന്നടിഞ്ഞ് മാനസിക, ശാരീരികാരോഗ്യം

കൊ​ച്ചി: പ​ല​ത​രം മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ ഒ​ഴു​ക്ക് ജി​ല്ല​യി​ലേ​ക്ക് വ​ർ​ധി​ക്കു​മ്പോ​ൾ ശാ​രീ​രി​ക, മാ​ന​സീ​കാ​രോ​ഗ്യം ത​ക​ർ​ക്ക​പ്പെ​ട്ട് ല​ഹ​രി​ക്ക​ടി​പ്പെ​ട്ട​വ​ർ. മ​യ​ക്കു​മ​രു​ന്ന് കി​ട്ടാ​തെ ഉ​റ​ക്ക​മി​ല്ലാ​യ്മ മു​ത​ൽ മാ​ന​സി​ക വി​ഭ്രാ​ന്തി വ​രെ അ​നു​ഭ​വി​ച്ച് ചി​കി​ത്സ തേ​ടു​ന്ന​വ​രു​ടെ എ​ണ്ണം അ​നു​ദി​നം വ​ർ​ധി​ക്കു​ന്ന​താ​ണ് കാ​ഴ്ച. കൗ​ൺ​സ​ലി​ങ് സെ​ന്‍റ​റു​ക​ളി​ലെ​ത്തു​ന്ന​വ​രി​ൽ വ​ലി​യൊ​രു ശ​ത​മാ​നം യു​വ​ജ​ന​ങ്ങ​ളാ​ണെ​ന്ന് മേ​ഖ​ല​യി​ലു​ള്ള​വ​ർ

ചോദ്യങ്ങൾക്ക്​ ഉത്തരം നൽകൂ; ആരോഗ്യസ്ഥിതി സൗജന്യമായി അറിയാം

സമൂഹത്തിൽ വർധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങൾ കുറച്ചുകൊണ്ടുവരാൻ ലക്ഷ്യമിട്ട്​ ​ വിദഗ്​ധ ഡോക്ടറുടെ നേതൃത്വത്തിൽ വ്യത്യസ്തമായൊരു ബോധവത്​കരണം. കാൽനൂറ്റാണ്ടായി കോഴിക്കോട്​ ബേബി മെമ്മോറിയൽ ആശുപത്രിയിൽ സീനിയർ ന്യൂറോളജിസ്റ്റായി സേവനമനുഷ്​ഠിക്കുന്ന ഡോ. കെ. ഉമ്മറിന്‍റെ ദീർഘകാലത്തെ പ്രവർത്തനഫലമായാണ്​​ സാധാരണക്കാർക്ക്​ സൗജന്യമായി അവരുടെ​ രോഗങ്ങളെയും രോഗസാധ്യതയേയും സംബന്ധിച്ച്​

അവയവദാനത്തിൽ തമിഴ്‌നാടിന് സർവകാലറെക്കോഡ്; ഈ വർഷം ലഭിച്ചത് 266 ശരീരങ്ങള്‍

അവയവദാനത്തിൽ തമിഴ്‌നാടിന് സർവകാലറെക്കോഡ്; ഈ വർഷം ലഭിച്ചത് 266 ശരീരങ്ങള്‍

ചെന്നൈ: മരണാനന്തര അവയവദാനം നടത്തുന്നവരുടെ ശവസംസ്‌കാരം ഔദ്യോഗികബഹുമതികളോടെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഏറെ ഗുണം ചെയ്തുവെന്നാണ് വിലയിരുത്തൽ. അവയവദാനത്തില്‍ ഈവര്‍ഷം തമിഴ്‌നാട് സര്‍വകാലറെക്കോഡ് കരസ്ഥമാക്കിയിരിക്കുകയാണ്. മരണാനന്തര അവയവദാനത്തിന് ലഭിച്ചത് 266 ശരീരങ്ങള്‍. 2024-ല്‍ സംസ്ഥാനത്ത് 1484 അവയവദാനങ്ങളാണ് നടന്നത്. മരണാനന്തര അവയവദാനം