നി​ങ്ങ​ൾ സ്കൂ​ളി​ലും ഓ​ഫി​സി​ലു​മെ​ല്ലാം കു​ടി​വെ​ള്ളം ശേ​ഖ​രി​ച്ചു​വെ​ക്കു​ന്ന​ത് പ്ലാ​സ്റ്റി​ക് കു​പ്പി​യി​ലാ​ണോ? എ​ങ്കി​ൽ ശ്ര​ദ്ധി​ക്ക​ണം. ഈ ​ശീ​ലം നി​ങ്ങ​ളി​ൽ ര​ക്ത സ​മ്മ​ർ​ദം വ​ർ​ധി​ക്കാ​നി​ട​യാ​ക്കു​മെ​ന്നാ​ണ് പു​തി​യ പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്. ആ​സ്ട്രി​​യ​​യി​​ലെ ​ഡാ​​ന്യു​​ബ് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ മെ​​ഡി​​സി​​ൻ വി​​ഭാ​​​ഗം ​ഗ​​വേ​​ഷ​​ക​​ർ ന​ട​ത്തി​യ പ​​ഠ​​ന​ത്തി​ലാ​ണ് നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ൽ. ഗ​വേ​ഷ​ണ ഫ​ലം ‘മൈ​ക്രോ പ്ലാ​സ്റ്റി​ക്’ എ​ന്ന ജേ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

ആ​രോ​ഗ്യ ഗ​വേ​ഷ​ണ മേ​ഖ​ല​യി​ൽ മൈ​ക്രോ പ്ലാ​സ്റ്റി​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പ​ഠ​ന​ങ്ങ​ൾ അ​ടു​ത്ത കാ​ല​ത്താ​യി ഉ​ണ്ടാ​യി​ട്ടു​ണ്ട്. പ്ലാ​​സ്റ്റി​​ക്കി​​ല്‍നി​​ന്ന് വി​​ഘ​​ടി​​ക്കു​​ന്ന ചെ​​റു​​പ്ലാ​​സ്റ്റി​​ക് പ​​ദാ​​ര്‍ഥ​​ങ്ങ​​ളാ​​ണ് മൈ​​ക്രോ​​പ്ലാ​​സ്റ്റി​​ക്. അ​​ഞ്ച് മി​​ല്ലി​​മീ​​റ്റ​​റി​​ല്‍ താ​​ഴെ വ​​ലു​​പ്പ​മു​ള്ള ഇ​വ​യു​ടെ സാ​ന്നി​ധ്യം അ​ന്ത​രീ​ക്ഷ​ത്തി​ൽ വ​ല്ലാ​തെ​യു​ണ്ട്. ഭ​​ക്ഷ​​ണ​​ത്തി​​ലൂ​​ടെ​​യും വെ​​ള്ള​​ത്തി​​ലൂ​​ടെ​​യു​​മൊ​​ക്കെ മൈ​​ക്രോ​​പ്ലാ​​സ്റ്റി​​ക്കു​​ക​​ൾ ശ​​രീ​​ര​​ത്തി​​ലെ​​ത്തി ആ​​രോ​​​ഗ്യ​​പ്ര​​ശ്ന​​ങ്ങ​​ൾ ഉ​​ണ്ടാ​​ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച ​ഗ​​വേ​​ഷ​​ണ​​ങ്ങ​​ൾ ഒ​രു​പാ​ടു​ണ്ട്.

സൂ​ക്ഷ്മ പ്ലാ​സ്റ്റി​ക്കു​ക​ളാ​യ​തി​നാ​ൽ അ​വ​ക്ക് എ​ളു​പ്പ​ത്തി​ൽ മ​​നു​​ഷ്യ​​കോ​​ശ​​ങ്ങ​​ളി​​ലേ​​ക്കും ര​​ക്ത​​ത്തി​​ലേ​​ക്കും ക​ട​ന്നു​ചെ​ല്ലാ​നാ​കും. എ​ത്ര​ത്തോ​ള​മെ​ന്നാ​ൽ, മാ​താ​വി​ന്റെ പ്ലാ​​സ​​ന്റ​​വ​​ഴി ​ഗ​​ർ​​ഭ​​സ്ഥ​​ശി​​ശു​​വി​​ലേ​​ക്ക് വ​​രെ മൈ​​ക്രോ പ്ലാ​സ്റ്റി​ക്കു​ക​ൾ എ​​ത്തു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് വ​രെ ആ​ധി​കാ​രി​ക പ​ഠ​ന​ങ്ങ​ളു​ണ്ട്. ര​ക്ത​പ്ര​വാ​ഹ​ത്തി​ൽ​ മൈ​ക്രോ പ്ലാ​സ്റ്റി​ക്കു​ക​ൾ ക​ല​ർ​ന്നാ​ൽ അ​ത് ര​ക്ത​സ​മ്മ​ർ​ദ​ത്തി​നി​ട​യാ​ക്കും. അ​തു​കൊ​ണ്ടു​ത​ന്നെ, പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ൽ ശേ​ഖ​രി​ച്ച കു​ടി​വെ​ള്ളം അ​പ​ക​ട​കാ​രി​യാ​ണെ​ന്നാ​ണ് ഗ​വേ​ഷ​ക​ർ പ​റ​യു​ന്ന​ത്. മൈ​​ക്രോ​​പ്ലാ​​സ്റ്റി​​ക് ശ​​രീ​​ര​​ത്തി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്കു​​ന്ന​​ത് ത​​ട​​യാ​​നാ​​യി പ്ലാ​​സ്റ്റി​​ക് കു​​പ്പി​​യി​​ലെ വെ​​ള്ളം കു​​റ​​ക്കു​​ക​​യും പൈ​​പ്പ് വെ​​ള്ളം തി​​ള​​പ്പി​​ച്ചോ ഫി​​ൽ​​റ്റ​​ർ ചെ​​യ്തോ ഉ​​പ​​യോ​​​ഗി​​ക്ക​​ണ​​മെ​​ന്നും ​ഗ​​വേ​​ഷ​​ക​​ർ നി​ർ​ദേ​ശി​ക്കു​ന്നു. മൈ​​ക്രോ​​പ്ലാ​​സ്റ്റി​​ക്കു​​ക്ക​​ൾ ഹൃ​​ദ​​യാ​​ഘാ​​ത​​ത്തി​​നും പ​​ക്ഷാ​​ഘാ​​ത​​ത്തി​​നും ഇ​​ട​​യാ​​ക്കു​​ന്ന​​തി​നെ​​ക്കു​​റി​​ച്ച് അ​​ടു​​ത്തി​​ടെ പ​​ഠ​​നം പു​​റ​​ത്തു​​വ​​ന്നി​​രു​​ന്നു. ​

മൈ​ക്രോ പ്ലാ​സ്റ്റി​ക്കി​ന്റെ സാ​ന്നി​ധ്യം മു​ല​പ്പാ​ലി​ൽ വ​രെ സ്ഥി​രീ​ക​രി​ച്ച സം​ഭ​വ​ങ്ങ​ളു​മു​ണ്ട്. അ​തു​കൊ​ണ്ടു​​ത​ന്നെ ആ​രോ​ഗ്യ​ത്തി​ന് വ​ൻ​ഭീ​ഷ​ണി​യാ​കു​ന്ന ഈ ​വി​ല്ല​നെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ ഗ​വേ​ഷ​ക​രു​ടെ മു​ന്ന​റി​യി​പ്പ്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ടെക്‌നിക്കല്‍ കമ്മിറ്റി അംഗീകരിച്ചവർക്ക് രണ്ട് മാസത്തിനുള്ളില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടത്തുമെന്ന് വീണ ജോര്‍ജ്

ടെക്‌നിക്കല്‍ കമ്മിറ്റി അംഗീകരിച്ചവർക്ക് രണ്ട് മാസത്തിനുള്ളില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടത്തുമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: ശ്രുതിതരംഗം പദ്ധതി വഴി ടെക്‌നിക്കല്‍ കമ്മിറ്റി അംഗീകരിച്ച മുഴുവന്‍ പേര്‍ക്കും രണ്ട് മാസത്തിനുള്ളില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ നടത്തുമെന്ന് മന്ത്രി വീണ ജോര്‍ജ്. പുതിയ അപേക്ഷ വരുന്നതനുസരിച്ച് അവരുടെ സംരക്ഷണവും ഉറപ്പാക്കും. മുഴുവന്‍ കുട്ടികളുടെയും ചികിത്സ, തുടര്‍ചികിത്സ, ഉപകരണങ്ങളുടെ മെയിന്റനന്‍സ്,

‘കൗ​മാ​ര ആ​രോ​ഗ്യം’ അ​ന്താ​രാ​ഷ്ട്ര കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു

‘കൗ​മാ​ര ആ​രോ​ഗ്യം’ അ​ന്താ​രാ​ഷ്ട്ര കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ്ര​മു​ഖ ആ​രോ​ഗ്യ സേ​വ​ന​ദാ​താ​ക്ക​ളാ​യ സി​റ്റി ക്ലി​നി​ക് ഗ്രൂ​പ് കു​വൈ​ത്ത് മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​നു​മാ​യി (കെ.​എം.​എ) സ​ഹ​ക​രി​ച്ച് കൗ​മാ​ര ആ​രോ​ഗ്യം സം​ബ​ന്ധി​ച്ച് അ​ന്താ​രാ​ഷ്ട്ര കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. ‘കൗ​മാ​ര​ത്തി​ന്റെ അ​ർ​ഥ​വും സ​ത്ത​യും’ ത​ല​ക്കെ​ട്ടി​ൽ ഈ ​മാ​സം 25, 26, 27 തീ​യ​തി​ക​ളി​ലാ​ണ്

ചിപ്പ് ആഞ്ജിയോപ്ലാസ്റ്റി ക്ലിനിക്ക് കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനമാരംഭിച്ചു

ചിപ്പ് ആഞ്ജിയോപ്ലാസ്റ്റി ക്ലിനിക്ക് കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനമാരംഭിച്ചു

 കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനമാരംഭിച്ച ചിപ്പ് ആഞ്ജിയോപ്ലാസ്റ്റി ക്ലിനിക്കിൻ്റെ ഉദ്ഘാടനം ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് മൂസ വള്ളിക്കാടൻ നിർവ്വഹിക്കുന്നു കോഴിക്കോട്: ലോക ഹൃദയദിനത്തോട് അനുബന്ധിച്ച് ഹൃദ്രോഗികൾക്ക് ഏറ്റവും ന്യൂതനവും മികച്ച ചികിത്സയും പരിചരണവും നൽകുന്നതിനായി ഉത്തര കേരളത്തിലെ ആദ്യ ചിപ്പ് ആഞ്ജിയോപ്ലാസ്റ്റി