ന്യൂഡൽഹി: ഇന്ത്യയിൽ വന്ധ്യതാനിരക്ക് ഗണ്യമായി വർധിച്ചത് ഭാവി ജനസംഖ്യയെ ബാധിക്കുമെന്ന് ലോക ഐ.വി.എഫ് (ഇൻ‌ വിട്രോ ഫെർട്ടിലൈസേഷൻ അഥവാ കൃത്രിമ ബീജസങ്കലനം) ദിനത്തിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു. വന്ധ്യതാ ചികിത്സയിൽ കരസ്ഥമാക്കിയ ശ്രദ്ധേയമായ നേട്ടങ്ങളെ മുൻനിർത്തി എല്ലാ വർഷവും ജൂലൈ 25നാണ് ലോക ഐ.വി.എഫ് ദിനം ആചരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് ആറിൽ ഒരാൾക്ക് വന്ധ്യതയുണ്ട്.

“ഇന്ത്യയിൽ ഏകദേശം 1.5-2 കോടി ദമ്പതികൾ വന്ധ്യതയുള്ളവരാണ്. പുരുഷൻമാരിലാണ് ഇതിൽ 40 ശതമാനത്തോളവും. ഒരു ദശാബ്ദത്തിലേറെയായി രാജ്യത്ത് പുരുഷ വന്ധ്യത ക്രമാനുഗതമായി വർധിക്കുകയാണ്’ -ബംഗളൂരു ക്ലൗഡ്നൈൻ ഹോസ്പിറ്റലിലെ വന്ധ്യതാ വിദഗ്ധൻ എസ്. അശ്വിനി അഭിപ്രായപ്പെട്ടു. “ഇന്ത്യയുടെ ജനസംഖ്യാപരമായ ഭാവിയെ സ്വാധീനിച്ചേക്കാവുന്ന തരത്തിൽ വന്ധ്യതാനിരക്ക് ഉയരുന്നത് കാര്യമായ വെല്ലുവിളിയാണ്’ -ഇന്ദിര ഐ.വി.എഫ് സി.ഇ.ഒയും സഹസ്ഥാപകനുമായ ക്ഷിതിസ് മുർദിയ വാർത്താ ഏജൻസിയോട് പറഞ്ഞു.

അണ്ഡാശയങ്ങളിൽ ചെറു കുമിളകൾ നിറയുന്ന പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് (പി.സി.ഒ.ഡി.) ആണ് 22.5 ശതമാനം സ്ത്രീകളെയും ബാധിക്കുന്നത്. ലഹരിവസ്തുക്കളുടെ വർധിത ഉപയോഗം, ജീവിതശൈലി വ്യതിയാനം, ലൈംഗിക അണുബാധ എന്നിവയാണ് ഇന്ത്യയിലെ വന്ധ്യതയുടെ മറ്റുകാരണങ്ങൾ. ഉയർന്ന അളവിലുള്ള വായു മലിനീകരണവും വിഷവസ്തുക്കളുമായുള്ള സമ്പർക്കവും അടക്കമുള്ള പാരിസ്ഥിതിക ഘടകങ്ങളും ബീജത്തിനുള്ളിൽ അടങ്ങിയിരിക്കുന്ന ഡിഎൻഎയിൽ മാറ്റം വരുത്തുമെന്ന് അശ്വിനി പറഞ്ഞു.

തൊഴിൽപരമായ പ്രശ്നങ്ങൾ കാരണം വിവാഹവും ഗർഭധാരണവും വൈകിപ്പിക്കുന്നതും വന്ധ്യതക്കുള്ള മറ്റൊരു കാരണമാണ്. പുരുഷന്മാരുടെ പ്രായം കൂടുന്നതിനനുസരിച്ച് ബീജങ്ങളുടെ എണ്ണവും ചലനശേഷിയും കുറയുമെന്ന് ഇവർ ചൂണ്ടിക്കാട്ടി. “ഏകദേശം 27.5 ദശലക്ഷം ദമ്പതികൾ ഗർഭധാരണത്തിന് പ്രയാസം നേരിടുന്നുണ്ട്. എന്നാൽ, 2.75 ലക്ഷം പേർ മാത്രമാണ് ഓരോ വർഷവും ഐ.വി.എഫ് ചികിത്സക്ക് വിധേയരാകുന്നത്’’ -മുർദിയ പറഞ്ഞു. ഭാവിയിൽ പ്രായമേറിയവരു​ടെ എണ്ണം വർധിക്കാനും യുവാക്കളുടെ എണ്ണം കുറയാനും വന്ധ്യത ഇടയാക്കു​മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നഗരപ്രദേശങ്ങളിലെ ജീവിതശൈലിയും സമ്മർദവും കാരണം പുരുഷ വന്ധ്യത വർധിക്കുന്നുണ്ട്. ഇത് ഹോർമോൺ സന്തുലിതാവസ്ഥയെ ബാധിക്കുകയും ബീജത്തിന്റെ എണ്ണത്തിലും ഗുണനിലവാരത്തിലും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ചെറുപ്പക്കാരായ പുരുഷന്മാരെ വന്ധ്യത സാരമായി ബാധിക്കുന്നുവെന്നതാണ് കൂടുതൽ ആശങ്കാജനകമായ വസ്തുതയെന്നും ഇവർ പറഞ്ഞു.

.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഒഡിഷയിൽ വനിത ജീവനക്കാർക്ക് മാസത്തിൽ ഒരുദിവസം ആർത്തവാവധി

ഭുവനേശ്വർ: വനിതകളായ സർക്കാർ ജീവനക്കാർക്ക് മാസത്തിൽ ഒരു ദിവസം ആർത്തവാവധി പ്രഖ്യാപിച്ച് ഒഡിഷ സർക്കാർ. ഇതോടെ വർഷത്തിൽ 15 കാഷ്വൽ അവധികൾക്ക് പുറമെ 12 അവധികൾ വനിതകൾക്ക് കൂടുതലായി ലഭിക്കും. വനിത ജീവനക്കാർക്ക് മാസത്തിൽ ഒരു ദിവസത്തെ ശമ്പളത്തോടെയുള്ള ആർത്തവാവധിക്ക് അർഹതയുണ്ടെന്ന

അർബുദ മരുന്നുകൾക്ക് നികുതി ഇളവ്; ഇൻഷുറൻസ് പ്രീമിയം നികുതി കുറക്കും

ന്യൂ​ഡ​ൽ​ഹി: ആ​രോ​ഗ്യ, ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യ​ത്തി​നു​ള്ള ച​ര​ക്കു​സേ​വ​ന നി​കു​തി (ജി.​എ​സ്.​ടി) നി​ല​വി​ലെ 18 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് കു​റ​ക്കു​ന്ന കാ​ര്യ​ത്തി​ൽ ജി.​എ​സ്.​ടി കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പൊ​തു​ധാ​ര​ണ. അ​ർ​ബു​ദ മ​രു​ന്നു​ക​ളു​ടെ ജി.​എ​സ്.​ടി 12 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് അ​ഞ്ച് ശ​ത​മാ​ന​മാ​യി കു​റ​ക്കാ​നും തീ​രു​​മാ​നി​ച്ചു. മി​ക്സ്ച​ർ പോ​ലു​ള്ള ഉ​പ്പു​ചേ​ർ​ത്ത പ​ല​ഹാ​ര​ങ്ങ​ളു​ടെ

അമ്മയുടെ തമാശ കേട്ട് ചിരിച്ചു; അഞ്ചു വർഷത്തെ കോമയിൽ നിന്ന് ഉണർന്ന് യു.എസ് യുവതി

ന്യൂയോർക്ക്: അഞ്ചുവർഷം മു​മ്പ് നടന്ന അപകടത്തിൽ കോമയിലായ യുവതിയുടെ ആരോഗ്യം മെച്ചപ്പെട്ടു. ജെന്നിഫർ ഫ്ല്യുവെലൻ ആണ് ജീവിതത്തിലേക്ക് അദുഭുതകരമാം വിധം ഉയിർത്തെഴുന്നേറ്റത്. 2022 ആഗസ്റ്റ് 25ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തറിയുന്നത്. അമ്മയുടെ തമാശക്ക് മറുപടിയായി ചിരിച്ചുകൊണ്ടാണ് ജെന്നിഫർ ജീവിതത്തിലേക്ക് വീണ്ടും