തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി മന്ത്രി വീണാ ജോര്‍ജ്. നിപയുടെ തുടക്കം മുതല്‍ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ നല്‍കിയിരുന്നു. കൂടാതെയാണ് നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ-സഞ്ജീവനിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ഒ.പി ആരംഭിച്ചത്. നിപയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കാൻ ആശുപത്രിയില്‍ പോകാതെ ഡോക്ടറുടെ സേവനം ഇതിലൂടെ തേടാം.

ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാന്‍ കഴിയുന്ന സംവിധാനമാണ് ഇ-സഞ്ജീവനി. സാധാരണ ഒ.പിക്ക് പുറമേ എല്ലാ ദിവസവും സ്പെഷാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ലഭിക്കും. കൂടാതെ, ഇ-സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്ഫോമിലൂടെ ത്രിതല ഹബ്ബ് ആൻഡ്​ സ്പോക്ക് സംവിധാനം വഴി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനവും ലഭ്യമാണ്.

വീട്ടിലിരുന്ന് ഡോക്ടറെ കാണേണ്ട വിധം:

  • *https://esanjeevani.mohfw.gov.in സന്ദര്‍ശിക്കാം. അല്ലെങ്കിൽ ഇ-സഞ്ജീവനി ആപ്ലിക്കേഷന്‍ മൊബൈലില്‍ ഡൗൺലോഡ് ചെയ്യാം
  • Patient എന്ന ഓപ്ഷന്‍ ക്ലിക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. ഒ.ടി.പി നമ്പര്‍ ഉപയോഗിച്ച്​ ലോഗിന്‍ ചെയ്യുക. consult now എന്ന ഐക്കണ്‍ ക്ലിക് ചെയ്ത ശേഷം chief complaints എന്ന ഓപ്ഷനില്‍ രോഗ ലക്ഷണങ്ങള്‍ രേഖപ്പെടുത്തുക.
  • ശേഷം സേവ് ആൻഡ്​ നെക്സ്റ്റ് എന്ന ഓപ്ഷന്‍ ക്ലിക് ചെയ്ത്​ പൂരിപ്പിച്ച രോഗ ലക്ഷണവുമായി ബന്ധപ്പെട്ട തുടര്‍ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്‍കുക. തുടര്‍ന്ന് വലതു വശത്തെ arrow mark ല്‍ ക്ലിക് ചെയ്ത് query option പൂരിപ്പിക്കുക.
  • അടുത്തതായി വരുന്ന Within state only എന്ന ഓപ്ഷന്‍ കൊടുക്കുകയും NIPAH OPD സെലക്ട് ചെയ്യുകയും ചെയ്യുക. തുടര്‍ന്ന് ഡോക്ടറെ സെലക്ട് ചെയ്ത് കാള്‍ ചെയ്ത ശേഷം രോഗ വിവരങ്ങള്‍ പറഞ്ഞ് കണ്‍സള്‍ട്ടേഷന്‍ പൂര്‍ത്തിയാക്കാം.
  • ഒ.പി കണ്‍സള്‍ട്ടേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം ഡോക്ടറുടെ കുറിപ്പടി ഡൗണ്‍ലോഡ് ചെയ്ത് തൊട്ടടുത്ത ആരോഗ്യ സ്ഥാപനങ്ങളില്‍നിന്ന്​ നിര്‍ദേശിച്ച മരുന്നുകള്‍ വാങ്ങാനും ലാബ് പരിശോധനകള്‍ നടത്താനും സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

നടപടിയില്ല, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജിൽ പിഴവുകൾ ആവർത്തിക്കുന്നു

കോ​ഴി​ക്കോ​ട്: ഗു​രു​ത​ര പി​ഴ​വു​ക​ൾ ആ​വ​ർ​ത്തി​ക്കു​മ്പോ​ഴും ബ​ന്ധ​പ്പെ​ട്ട ഡോ​ക്ട​ർ​മാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് അ​മാ​ന്തം കാ​ണി​ക്കു​ന്ന​ത് സ​മാ​ന സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഐ.​സി.​യു പീ​ഡ​ന​വും ശ​സ്​​​ത്ര​ക്രി​യ ഉ​പ​ക​ര​ണം വ​യ​റ്റി​ൽ മ​റ​ന്നു​വെ​ച്ച സം​ഭ​വ​വും വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​തി​നി​ടെ, അ​വ​യ​വം മാ​റി ശ​സ്ത്ര​ക്രി​യ

ലൈസൻസില്ലാതെ ആന്‍റിബയോട്ടിക് വിൽപന: 1.28 ലക്ഷം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു

തിരുവനന്തപുരം: ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഡ്രഗ് കൺട്രോൾ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വളര്‍ത്തു മൃഗങ്ങള്‍ക്ക് വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശമില്ലാതെ ആന്റിബയോട്ടിക്കുകള്‍ അനാവശ്യമായി നല്‍കുന്നുവെന്ന് കണ്ടെത്തി. വിവിധ ജില്ലകളിലായി 73 സ്ഥാപനങ്ങളിലാണ് ‘ഓപ്പറേഷന്‍ വെറ്റ്ബയോട്ടിക്’ എന്ന പേരിൽ പരിശോധന

​സെ​ർ​വി​ക്ക​ൽ കാ​ൻ​സ​റി​ന് പു​തി​യ ചി​കി​ത്സാ​രീ​തി; മ​ര​ണ​നി​ര​ക്ക് 40% വ​രെ കു​റക്കാം

ലോ​ക​ത്ത് സ്ത്രീ​ക​ളെ ബാ​ധി​ക്കു​ന്ന അ​ർ​ബു​ദ​ങ്ങ​ളി​ൽ നാ​ലാ​മ​ത്തേ​താ​ണ് സെ​ർ​വി​ക്ക​ൽ കാ​ൻ​സ​ർ അ​ഥ​വാ, ഗ​ർ​ഭാ​ശ​യ​മു​ഖ അ​ർ​ബു​ദം. സെ​ർ​വി​ക്ക​ൽ കാ​ൻ​സ​ർ നേ​ര​ത്തെ ക​ണ്ടെ​ത്തി​യാ​ൽ ചി​കി​ത്സി​ക്കാം. ഒ​രി​ക്ക​ൽ രോ​ഗം ഭേ​ദ​മാ​യാ​ലും തി​രി​കെ വ​രാ​നും സാ​ധ്യ​ത​യു​ണ്ട്. സെ​ർ​വി​ക്ക​ൽ കാ​ൻ​സ​റിന് പു​തി​യൊ​രു ചി​കി​ത്സാ​രീ​തി ആ​വി​ഷ്ക​രി​ച്ച് ല​ണ്ട​ൻ യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജ് ന​ട​ത്തി​യ