മലപ്പുറം: നിപ ബാധിതന്‍റെ സമ്പർക്കപ്പട്ടികയിലുള്ള കൂടുതൽ പേരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും. ഇന്നലെ 11 പേരുടെ ഫലം ലഭിച്ചത് നെഗറ്റീവായിരുന്നു. പുണെയിൽനിന്ന് മലപ്പുറത്ത് എത്തിച്ച മൊബൈൽ ലാബിന്റെ പ്രവർത്തനവും ഇന്ന് തുടങ്ങും. കേന്ദ്ര സംഘം ശാസ്ത്രീയ പഠനവും നടത്തും.

രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ഉൾപ്പെടെ പ​രി​ശോ​ധ​ന ഫ​ലമാണ് ഇന്നലെ വന്നത്. നി​ല​വി​ല്‍ 406 പേ​രാ​ണ് സ​മ്പ​ര്‍ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​ത്. ഇ​തി​ല്‍ 194 പേ​ര്‍ ഹൈ​റി​സ്ക് കാ​റ്റ​ഗ​റി​യി​ലാ​ണ്.

ഇ​വ​രി​ല്‍ 139 പേ​ര്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​രാ​ണ്. സ​മ്പ​ര്‍ക്ക​പ്പ​ട്ടി​ക​യി​ലു​ള്‍പ്പെ​ട്ട 15 പേ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ​ത്.

14കാരൻ മരിച്ച പാണ്ടിക്കാട്ടും കുട്ടിയുടെ സ്കൂൾ പ്രവർത്തിക്കുന്ന ആനക്കയം പഞ്ചായത്തിലും നിയന്ത്രണങ്ങൾ തുടരുകയാണ്. വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചുവരെ പ്രവർത്തിക്കാം.

അമ്പഴങ്ങയെന്ന നിഗമനത്തിലേക്ക് ആരോഗ്യ വകുപ്പ്; കൂടുതൽ വ്യക്തത തേടും

നിപ ബാധിച്ച് മരിച്ച വിദ്യാർഥി വവ്വാലിന്‍റെ സാന്നിധ്യമുള്ള സ്ഥലത്തുനിന്ന് അമ്പഴങ്ങ കഴിച്ചതായി ആരോഗ്യവകുപ്പിന്​ ലഭിച്ച വിവരങ്ങൾ വ്യക്തമാക്കുന്നു. അമ്പഴങ്ങയിൽനിന്ന്​ ആകാം വൈറസ്​ ബാധയേറ്റതെന്ന നിഗമനത്തി​ലാണ്​​ നിലവിൽ വകുപ്പ്​​. എന്നാൽ, ഇക്കാ​ര്യം സ്ഥിരീകരിക്കാനുള്ള കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പ്രത്യേക സംഘം തീവ്രശ്രമത്തിലാണ്​. ഇതിനുശേഷമാകും ഉറവിടത്തെക്കുറിച്ച്​ കൂടുതൽ വ്യക്തത നൽകുക.

രോഗം സ്ഥിരീകരിക്കുന്നതിനു മുമ്പ് തന്നെ വിദ്യാർഥി അബോധാവസ്ഥയിലായതിനാൽ എന്തെല്ലാം പഴങ്ങളാണ്​ കഴിച്ചതെന്ന്​ ആരോഗ്യപ്രവർത്തകർക്ക്​ ചോദിച്ചറിയാൻ സാധിച്ചിരുന്നില്ല. പിന്നീട്​ സുഹൃത്തുക്കളിൽനിന്ന്​ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്​ കളിക്കാൻ പോയ സമയത്ത്​ നാട്ടിലെ ഒരു മരത്തിൽനിന്ന്​ അമ്പഴങ്ങ പറിച്ച്​ കഴിച്ചതായി സൂചന ലഭിച്ചത്​. ഇക്കാര്യം തന്നെയാണ്​ തിങ്കളാഴ്ച രാവിലെ മലപ്പുറത്ത്​ നടന്ന നിപ അവലോകന യോഗശേഷം ആരോഗ്യമന്ത്രി വീണ ജോർജും വ്യക്തമാക്കിയത്​.

വിദ്യാർഥി അമ്പഴങ്ങ കഴിച്ചുവെന്ന്​ സംശയിക്കുന്ന വീടിന്​ സമീപത്തെ മരത്തിന്​ ചുറ്റും കാമറകൾ സ്​ഥാപിക്കും. ഇതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സ്​ഥല പരിശോധന പൂർത്തിയാക്കി. മരത്തെ ​ഫോക്കസ്​ ചെയ്​ത്​ നാല്​ കാമറകൾ സ്​ഥാപിക്കാനാണ്​ തീരുമാനം.  

Leave a Reply

Your email address will not be published. Required fields are marked *

Explore More

എച്ച്.എം.പി.വി: നീലഗിരിയിൽ മാസ്ക് നിർബന്ധം; ടൂറിസ്റ്റുകളടക്കം മാസ്ക് ധരിക്കണമെന്ന് നിർദേശം

എച്ച്.എം.പി.വി: നീലഗിരിയിൽ മാസ്ക് നിർബന്ധം; ടൂറിസ്റ്റുകളടക്കം മാസ്ക് ധരിക്കണമെന്ന് നിർദേശം

ഗൂഡല്ലൂർ: ചെന്നൈയിലും ബംഗളൂരുവിലും എച്ച്.എം.പി.വി ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നീലഗിരിയിൽ മാസ്ക് ധരിക്കൽ നിർബന്ധമാക്കി. ജില്ലയിൽ പ്രവേശിക്കുന്ന ടൂറിസ്റ്റുകളും തദ്ദേശീയരും മാസ്ക് ധരിക്കണമെന്ന് ജില്ല കലക്ടർ ലക്ഷ്മി ഭവ്യ തൻനീരു ഉത്തരവിട്ടു. പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കാനും സോപ്പ് ഉപയോഗിച്ച്

സമ്മര്‍ദ്ദം ഹൃദയാഘാതം ഉണ്ടാക്കുമോ ?

സമ്മര്‍ദ്ദം ഹൃദയാഘാതം ഉണ്ടാക്കുമോ ?

പഠനം, കരിയര്‍, ജോലി, സാമ്പത്തികം, വ്യക്തിജീവിതം എന്നിവയെ ചുറ്റിപ്പറ്റിയെല്ലാം സമ്മര്‍ദ്ദം അനുഭവപ്പെടാം. പലതരത്തിലുള്ള രാസപ്രവര്‍ത്തനങ്ങളും ഹോര്‍മോണല്‍ മാറ്റങ്ങളും സമ്മര്‍ദ്ദത്തിന്റെ ഭാഗമായി ശരീരത്തില്‍ ഉണ്ടാകാറുണ്ട്‌. ചെറിയ തോതിലുള്ള സമ്മര്‍ദ്ദമൊക്കെ ഗുണപ്രദമാണെങ്കിലും ഇത്‌ സ്ഥിരമാകുന്നത്‌ ശാരീരികവും മാനസികവും വൈകാരികവുമായ നിരവധി പ്രശ്‌നങ്ങളുണ്ടാക്കും. അടുത്തിടെ യുവാക്കളിൽ

ജനനസമയത്തെ വിറ്റാമിൻ ഡിയുടെ കുറവ് ഭാവിയിൽ ഓട്ടിസം പോലുള്ള അവസ്ഥകൾ ഉണ്ടാക്കുമെന്ന് പഠനം

ജനനസമയത്തെ വിറ്റാമിൻ ഡിയുടെ കുറവ് ഭാവിയിൽ ഓട്ടിസം പോലുള്ള അവസ്ഥകൾ ഉണ്ടാക്കുമെന്ന് പഠനം

വിറ്റാമിൻ ഡി കുറവുള്ള നവജാതശിശുവിന് പിന്നീടുള്ള ജീവിതത്തിൽ ഓട്ടിസം, ശ്രദ്ധക്കുറവ്-ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എഡി.എച്ച്.ഡി), സ്കീസോഫ്രീനിയ തുടങ്ങിയ അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ക്വീൻസ്‌ലാൻഡ് സർവകലാശാലയാണ് പഠനം നടത്തിയത്. 71,000ത്തിലധികം വ്യക്തികളുടെ വിറ്റാമിൻ ഡി നില ഗവേഷകർ വിലയിരുത്തിയാണ് പഠനം