വാ​ർ​ധ​ക്യ​ത്തി​ലെ​ത്തി​യ​വ​ർ​ക്ക് ന​മ്മ​ൾ എ​ത്ര ക​രു​ത​ൽ ന​ൽ​കു​ന്നു​ണ്ടാ​വും? ആ ​ക​രു​ത​ലി​ൽ അ​വ​ർ എ​ത്ര സ​ന്തോ​ഷി​ക്കു​ന്നു​ണ്ടാ​വും? ഒ​റ്റ​പ്പെ​ടു​ന്ന വാ​ർ​ധ​ക്യ​ത്തി​ന് ക​രു​ത​ലി​ന്റെ ത​ണ​ലേ​കാ​ൻ ഏ​ത് രാ​ജ്യ​മാ​ണ് മു​ന്നി​​ലെ​ന്ന് ക​ണ്ടെ​ത്താ​നാ​യി ന​ട​ന്ന ഒ​രു പ​ഠ​ന റി​പ്പോ​ർ​ട്ട് ഇ​തി​നെ​ല്ലാം ഉ​ത്ത​രം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

സി​യോ വേ​ൾ​ഡ് മാ​ഗ​സി​നാ​ണ് ലോ​ക​ത്ത് പ്രാ​യ​മാ​യ​വ​ർ​ക്ക് താ​മ​സി​ക്കാ​ൻ ഏ​റ്റ​വും അ​നി​യോ​ജ്യ​മാ​യ സ്ഥ​ലം ഏ​താ​ണെ​ന്ന​തി​നെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്തി​യ​ത്. 199 രാ​ജ്യ​ങ്ങ​ളി​ലാ​ണ് പ​ഠ​നം ന​ട​ന്ന​ത്. പ്രാ​യ​മാ​യ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ളും അ​വ നി​റ​വേ​റു​ന്ന രീ​തി​യു​മ​ട​ക്കം നി​ര​വ​ധി മാ​ന​ദ​ണ്ഡ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു ഈ ​പ​ഠ​ന​ത്തി​ൽ. നി​ല​വി​ൽ ലോ​ക​ത്ത് 60 വ​യ​സ്സി​നും അ​തി​ൽ കു​ടു​ത​ലു​മു​ള്ള 96.20 കോ​ടി ആ​ളു​ക​ളു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ഇ​ത് 2050ഓ​ടെ 210 കോ​ടി ആ​യി​ത്തീ​രു​മെ​ന്നും അ​നു​മാ​നി​ക്കു​ന്നു. ആ​ഗോ​ള ജ​ന​സം​ഖ്യ​യു​ടെ 21 ശ​ത​മാ​ന​ത്തി​ല​ധി​കം വ​രും ഇ​ത്.

സി​യോ വേ​ൾ​ഡ് പ​ഠ​ന റി​പ്പോ​ർ​ട്ട് പ്ര​കാ​രം ലോ​ക​ത്ത് പ്രാ​യ​മാ​യ​വ​ർ​ക്ക് ഏ​റ്റ​വും സ​ന്തോ​ഷ​ക​ര​മാ​യി ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന രാ​ജ്യം മൊ​ണാ​ക്കോ ആ​ണ്. ലി​ച്ച​ൻ​സ്റ്റൈ​ൻ, ല​ക്സം​ബ​ർ​ഗ് എ​ന്നി​വ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്നു. അ​യ​ർ​ല​ൻ​ഡ് ആ​ണ് നാ​ലാം സ്ഥാ​ന​ത്ത്. അ​ഞ്ചാം സ്ഥാ​നം സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്. നോ​ർ​വേ​യും സിം​ഗ​പ്പൂ​രും യ​ഥാ​ക്ര​മം ആ​റും ഏ​ഴും സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. ഖ​ത്ത​ർ, യു.​എ​സ്, ഐ​സ്‍ലാ​ൻ​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് തൊ​ട്ട​ടു​ത്ത സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​ത്. 145ാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ. 167ാം സ്ഥാ​ന​ത്താ​ണ് പാ​കി​സ്താ​ൻ. നേ​പ്പാ​ൾ 171ാം സ്ഥാ​ന​ത്തും.

പ്രാ​യ​മാ​യ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ഴ് വി​ഷ​യ​ങ്ങ​ളാ​യി​രു​ന്നു പ​ഠ​ന​ത്തി​ന് ആ​ധാ​ര​മാ​ക്കി​യ​ത്.

1. ആ​യു​ർ​ദൈ​ർ​ഘ്യം

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ശ​രാ​ശ​രി ആ​യു​ർ​ദൈ​ർ​ഘ്യം വി​ല​യി​രു​ത്തു​ന്ന​താ​യി​രു​ന്നു ഈ ​ഘ​ട്ടം. അ​തു​കൊ​ണ്ടു​ത​ന്നെ പ​ഠ​ന​ത്തി​ൽ ഏ​റ്റ​വും ബു​ദ്ധി​മു​ട്ടു​ണ്ടാ​യ ഘ​ട്ട​വും ഇ​തു​ത​ന്നെ​യാ​ണെ​ന്ന് മാ​ഗ​സി​ൻ വ്യ​ക്ത​മാ​ക്കു​ന്നു. കാ​ര​ണം, പ​ല രാ​ജ്യ​ങ്ങ​ളി​ലും പ്ര​തി​ക​ര​ണ​ങ്ങ​ൾ പ​ല രീ​തി​യി​ലാ​യി​രു​ന്നു. അ​വ​രു​ടെ ജീ​വി​ത ശൈ​ലി​യും പ്രാ​യ​വും ത​മ്മി​ൽ ഏ​റെ ബ​ന്ധ​വു​മു​ണ്ടാ​യി​രു​ന്നു.

2. ആ​രോ​ഗ്യ സം​ര​ക്ഷ​ണ സൂ​ചി​ക

വാ​ർ​ധ​ക്യ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ ആ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു പ​ഠ​ന​ത്തി​ന്റെ മ​റ്റൊ​രു ഘ​ട്ടം. പ്രാ​യ​മാ​യ​വ​ർ​ക്ക് ന​ൽ​കു​ന്ന ആ​രോ​ഗ്യ സു​ര​ക്ഷ​യും ചി​കി​ത്സ പ​ദ്ധ​തി​ക​ളു​മെ​ല്ലാം ഇ​വി​ടെ പ​ഠ​ന​വി​ധേ​യ​മാ​യി.

3. സു​ര​ക്ഷ സൂ​ചി​ക

പ്രാ​യ​മാ​യ​വ​രു​ടെ സു​ര​ക്ഷ സം​ബ​ന്ധി​ച്ചും പ​ഠ​നം ന​ട​ന്നു. ചി​ല രാ​ജ്യ​ങ്ങ​ളി​ൽ പ്രാ​യ​മാ​യ​വ​ർ​ക്ക് മ​റ്റ് ത​ല​മു​റ​യി​ലു​ള്ള​വ​ർ ന​ൽ​കു​ന്ന പ​രി​ഗ​ണ​ന അ​ത്ഭു​ത​പ്പെ​ടു​ത്തി​യെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

4. സ​ന്തോ​ഷ സൂ​ചി​ക

പ്രാ​യ​മാ​യ​വ​ർ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ സ​ന്തോ​ഷം ന​ൽ​കു​ന്ന വി​ഷ​യ​ങ്ങ​ളും അ​വ​രു​ടെ സ​ന്തോ​ഷ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന കാ​ര്യ​ങ്ങ​ളു​മാ​ണ് ഇ​വി​ടെ പ​ഠ​ന​വി​ധേ​യ​മാ​യ​ത്. ഇ​തി​ലൂ​ടെ ഓ​രോ രാ​ജ്യ​ത്തെ​യും പ്രാ​യ​മാ​യ​വ​ർ എ​ത്ര​ത്തോ​ളം സ​ന്തോ​ഷം അ​നു​ഭ​വി​ക്കു​ന്നെ​ന്ന കൃ​ത്യ​മാ​യ സൂ​ചി​ക ത​യാ​റാ​ക്കി.

5. ജീ​വി​ത​ച്ചെ​ല​വ്

ഓ​രോ രാ​ജ്യ​ത്തെ​യും ജീ​വി​ത ചെ​ല​വാ​യി​രു​ന്നു മ​റ്റൊ​രു ഘ​ട​കം. പ്രാ​യ​മാ​യ​വ​ർ​ക്ക് സ്വാ​ഭാ​വി​ക​മാ​യു​മു​ണ്ടാ​കു​ന്ന ഒ​രു​പാ​ട് ചി​ല​വു​ക​ളു​ണ്ട്. ആ​ശു​പ​ത്രി​യും മ​രു​ന്നു​ക​ളു​മ​ട​ക്കം പ​ല സേ​വ​ന​ങ്ങ​ളും ഇ​വി​ടെ പ​ഠ​ന വി​ധേ​യ​മാ​ക്കി.

6. വ​സ്തു​വി​ന്റെ വി​ല

പ്രാ​യ​മാ​യ​വ​ർ സ്വാ​ഭാ​വി​ക​മാ​യും സ്ഥി​ര​താ​മ​സ​ത്തി​നും മ​റ്റു​മാ​യി സ്ഥ​ല​ങ്ങ​ളും മ​റ്റും സ്വ​ന്ത​മാ​ക്കു​ന്ന​ത് പ​രി​ഗ​ണി​ച്ചാ​ണ് ഈ ​വി​ഷ​യം പ​ഠ​ന​വി​ധേ​യ​മാ​ക്കി​യ​ത്.

7. പെ​ൻ​ഷ​ൻ പ്രാ​യം

പെ​ൻ​ഷ​ൻ പ്രാ​യ​മാ​ണ് മ​റ്റൊ​രു ഘ​ട​കം. പ​ല രാ​ജ്യ​ങ്ങ​ളി​ലും വി​ര​മി​ക്ക​ൽ പ്രാ​യം പ​ല രീ​തി​യി​ലാ​ണ്. ഇ​തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് അ​വ​രു​ടെ പി​ന്നീ​ടു​ള്ള ജീ​വി​ത രീ​തി​ക​ളും ജീ​വി​ത ചെ​ല​വു​ക​ളു​മെ​ല്ലാം നീ​ങ്ങു​ന്ന​ത്.

ന​മ്മു​ടെ സ​മൂ​ഹം ഇ​നി​യും എ​ത്ര​ത്തോ​ളം വ​ള​ർ​ച്ച പ്രാ​പി​ക്കേ​ണ്ട​തു​ണ്ട് എ​ന്ന വി​ഷ​യ​ത്തി​ലേ​ക്ക് വി​ര​ൽ​ചൂ​ണ്ടു​ന്ന​താ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള പ​ഠ​ന​ങ്ങ​ൾ.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ആരോഗ്യം പ്രധാനം; വിന്റർ ഒളിമ്പിക്‌സ് വേദികളിൽ അത്‌ലറ്റുകളുടെയും സന്ദർശകരുടെയും ആരോഗ്യം ഉറപ്പാക്കാൻ കർശന നിരീക്ഷണം

ആരോഗ്യം പ്രധാനം; വിന്റർ ഒളിമ്പിക്‌സ് വേദികളിൽ അത്‌ലറ്റുകളുടെയും സന്ദർശകരുടെയും ആരോഗ്യം ഉറപ്പാക്കാൻ കർശന നിരീക്ഷണം

വിന്റർ ഒളിമ്പിക്‌സ് വേദികളിൽ അത്‌ലറ്റുകളുടെയും സന്ദർശകരുടെയും ആരോഗ്യം ഉറപ്പാക്കാൻ സംഘാടകർ കർശന നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ്. നൊറോവൈറസ് പോലുള്ള ഉദരരോഗ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് യു.എസ് ഒളിമ്പിക് കമ്മിറ്റി പ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. വലിയ തോതിലുള്ള രോഗവ്യാപനം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, മുൻകരുതൽ എന്ന

എ​ലി​പ്പ​നി വി​ല്ല​നാ​കു​ന്നു; ക​രു​ത​ൽ വേ​ണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ എ​ലി​പ്പ​നി അ​ട​ക്കം പ​ട​ർ​ച്ച​വ്യാ​ധി​ക​ൾ കു​തി​ക്കു​ന്നു. ഈ ​വ​ർ​ഷം ഇ​തു​വ​രെ 184 പേ​രാ​ണ്​ എ​ലി​പ്പ​നി​മൂ​ലം മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച കൊ​ല്ലം ജി​ല്ല​യി​ലും മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. 2996 പേ​ർ​ക്കാ​ണ്​ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. സം​സ്ഥാ​ന​ത്ത്​ ഇ​തു​​വ​രെ വി​വി​ധ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​മൂ​ലം മ​രി​ച്ച​വ​രു​ടെ എ​ണ്ണം 438 ആ​ണ്.

പടർന്നുപിടിച്ച്​ മഞ്ഞപ്പിത്തം; രാമപുരത്ത്​ ആശുപത്രി അടച്ചു

പടർന്നുപിടിച്ച്​ മഞ്ഞപ്പിത്തം; രാമപുരത്ത്​ ആശുപത്രി അടച്ചു

കോ​ട്ട​യം: പാ​ലാ ച​ക്കാ​മ്പു​ഴ​യി​ൽ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച്​ വി​ദ്യാ​ർ​ഥി മ​രി​ച്ച​തോ​ടെ നാ​ട്​ ഭീ​തി​യി​ൽ. രാ​മ​പു​രം, ക​രൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മൂ​ന്നു​മാ​സ​മാ​യി മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ക​ക​യാ​ണ്. വെ​ള്ളം പ​രി​ശോ​ധ​ന​യും ബോ​ധ​വ​ത്​​ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്​ അ​ധി​കൃ​ത​ർ രം​ഗ​ത്തു​​​​ണ്ടെ​ങ്കി​ലും രോ​ഗ​വ്യാ​പ​നം കു​റ​യു​ന്നി​ല്ല. നി​ല​വി​ൽ രാ​മ​പു​രം പ​ഞ്ചാ​യ​ത്തി​ൽ 15 പേ​ർ​ രോ​ഗ​ബാ​ധി​ത​രാ​ണ്. ഡോ​ക്​​ട​ർ​മാ​ർ​ക്ക്​