തലച്ചോറിലെ കോശങ്ങളുടെ അനിയന്ത്രിത വളർച്ചയാണ് ബ്രെയിൻ ട്യൂമർ. മസ്തിഷ്‌ക കോശങ്ങളിൽ നിന്ന് ഉണ്ടാക്കുന്ന ട്യൂമറുകളിൽ പ്രധാനം പ്രൈമറി ബ്രെയിൻ ട്യൂമറാണ്. ഗ്ലയോമ, മെനിൻജിയോമ മെറ്റാസ്റ്റാറ്റിക്ക് ട്യൂമർ എന്നിവയാണ് ഇതിൽ പ്രധാനം. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് മസ്‌തിഷ്‌കത്തിലേക്ക് എത്തിപ്പെടുന്ന ട്യൂമറുകളുമുണ്ട്. കോശങ്ങളിലെ ജനിതകമാറ്റം, വൈറസുകൾ തുടങ്ങിയവയാണ് രോഗകാരണങ്ങൾ.

പുലർച്ചെ തലമുഴുവനായുണ്ടാകുന്ന വേദന, ഛർദി, കാഴ്ചക്കുറവ്, അപസ്മാരം, കൈകാലുകളുടെ ശക്തിക്കുറവ്, ഓർമകുറവ്, സ്വഭാവത്തിലുള്ള മാറ്റം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. എം.ആർ.ഐ സ്ക‌ാനിങ്ങിലൂടെ രോഗനിർണയം നടത്താം. ട്യൂമറിന്റെ സ്വഭാവമനുസരിച്ച് ആൻജിയോഗ്രാം, വിനോഗ്രാം എന്നിവയും വേണ്ടിവന്നേക്കാം.

സർജറി, കീമോതെറാപ്പി, റേഡിയോതെറാപ്പി എന്നിവയാണ് പ്രധാന ചികിത്സ മാർഗങ്ങൾ. രോഗിയുടെ പ്രായം, ആരോഗ്യം, ട്യൂമർ തലച്ചോറിൽ എവിടെയാണ്, പ്രൈമറി ആണോ മെറ്റാസ്റ്റാറ്റിക്ക് ട്യൂമറാണോ എന്നീ ഘടകങ്ങളെ അനുസരിച്ചാണ് ചികിത്സ തീരുമാനിക്കുക. ലക്ഷണങ്ങൾ നേരെത്തെ മനസിലാക്കി രോഗനിർണയം നടത്തി എത്രയും വേഗം ചികിത്സ നേടുക എന്നതാണ് ഏറ്റവും പ്രധാനം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ
ബൂ​സ്റ്റ​ർ ടി​പ്സ്

പോസ്റ്റ് കാർഡ് ടെക്​നോളജി മനുഷ്യനെ നിഷ്പ്രഭരാക്കുംവിധം വളർന്ന കാലമാണ്. പ​േക്ഷ, കാലം എത്ര മാറിയാലും ചിലതൊന്നും പകരം വെക്കാനില്ലാതെ തുടരും. അതിലൊന്നാണ് പോസ്റ്റ് കാർഡ്. പോസ്റ്റ് കാർഡ് ഉപയോഗിക്കൂ; അതിൽ എ​ന്തെങ്കിലുമൊക്കെ എഴുതി, വരച്ച് വേണ്ടപ്പെട്ടവർക്ക് അയക്കൂ. ആകാശമാണതിര് രാത്രിയിൽ ആകാശ

വരൂ, മുറിവുണക്കാൻ കൈകോർക്കാം…

മുതിർന്നവരും കുട്ടികളുമടക്കം 60 ദശലക്ഷത്തിലധികം ആളുകൾക്ക് ഓരോ വർഷവും ലോകത്ത് പാലിയേറ്റിവ് കെയർ സേവനങ്ങൾ ആവശ്യമുണ്ട്. ഇതിൽ 80 ശതമാനത്തിലധികം പേർ താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ താമസിക്കുന്നവരാണ്. രോ​ഗ​പീ​ഡ​യാ​ൽ വേ​ദ​ന​യ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് വേ​ദ​ന​സം​ഹാ​രി​ക​ൾ​ക്കൊ​പ്പം സ്​​നേ​ഹ​പൂ​ർ​ണ​മാ​യ പ​രി​ച​ര​ണ​വും ക​രു​ത​ലും ന​ൽ​കി രോ​ഗി​യു​ടെ​യും കു​ടും​ബ​ത്തി​ന്റെ​യും

ലൈസോസോമല്‍ സ്റ്റോറേജ് രോഗങ്ങള്‍ക്ക് മരുന്ന് നല്‍കുന്ന പദ്ധതിയുമായി ആരോഗ്യ വകുപ്പ്

മെ​ഡി​ക്ക​ൽകോ​ള​ജ്: സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ലൈ​സോ​സോ​മ​ല്‍ സ്റ്റോ​റേ​ജ് രോ​ഗ​ങ്ങ​ള്‍ക്ക് മ​രു​ന്ന് ന​ല്‍കു​ന്ന പ​ദ്ധ​തി​യു​മാ​യി സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ്. മ​ന്ത്രി വീ​ണാ ജോ​ര്‍ജ് തി​രു​വ​ന​ന്ത​പു​രം എ​സ്.​എ.​ടി. ആ​ശു​പ​ത്രി​യി​ലെ​ത്തി മ​രു​ന്ന് സ്വീ​ക​രി​ച്ച കു​ട്ടി​ക​ളേ​യും ബ​ന്ധു​ക്ക​ളേ​യും ക​ണ്ടു. ആ​ശു​പ​ത്രി​യി​ലെ മ​റ്റ് രോ​ഗി​ക​ളു​മാ​യും കൂ​ട്ടി​രി​പ്പു​കാ​രു​മാ​യും മ​ന്ത്രി ആ​ശ​യ വി​നി​മ​യം