പെ​രു​മ്പാ​വൂ​ര്‍: മ​ഞ്ഞ​പ്പി​ത്തം പ​ട​ര്‍ന്നു​പി​ടി​ക്കു​ന്ന വേ​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ള്‍ ആ​ശ​ങ്ക​യി​ല്‍. ദി​വ​സം​തോ​റും രോ​ഗം പ​ട​ര്‍ന്നു​പി​ടി​ക്കു​മ്പോ​ള്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ളു​ന്ന​താ​യി നാ​ട്ടു​കാ​ര്‍. ഇ​തി​ന​കം 200ന​ടു​ത്ത്​ പേ​ർ​ക്ക​ള രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്. മ​ലി​ന​ജ​ല​ത്തി​ല്‍നി​ന്ന് പ​ക​രു​ന്ന ഹൈ​പ്പ​റ്റൈ​റ്റി​സ് എ ​രോ​ഗ​ബാ​ധ​യാ​ണ് പ​ട​ര്‍ന്നു​പി​ടി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​രി​ല്‍ ആ​റു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ചി​കി​ത്സ​യി​ലി​രു​ന്ന വ​ക്കു​വ​ള്ളി ക​ണി​യാ​റ്റു​പീ​ടി​ക പ​രു​ന്താ​ടും​കു​ഴി വീ​ട്ടി​ല്‍ ജോ​ളി രാ​ജു (51) ഒ​രാ​ഴ്ച മു​മ്പ് മ​രി​ച്ചു.

ജ​ല അ​തോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ലെ പാ​ളി​ച്ച​യാ​ണ് രോ​ഗ കാ​ര​ണ​മെ​ന്ന് ചി​റ​യി​ലെ​യും വീ​ടു​ക​ളി​ലെ​യും വെ​ള്ളം പ​രി​ശോ​ധി​ച്ച് ആ​രോ​ഗ്യ വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​വ​ശ്യ​മാ​യ ക്ലോ​റി​നേ​ഷ​ന്‍ ന​ട​ന്നി​ട്ടി​ല്ലെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. ഏ​പ്രി​ല്‍ 17നാ​ണ് കൈ​പ്പി​ള്ളി വാ​ര്‍ഡി​ല്‍ രോ​ഗം ക​ണ്ടെ​ത്തി​യ​ത്.

ഒ​രു​മാ​സ​മാ​യി​ട്ടും രോ​ഗം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​ത് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ഇ​ട​തു​രു​ത്ത്, വ​ക്കു​വ​ള്ളി, ചൂ​ര​ത്തോ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ല്‍ രോ​ഗി​ക​ളു​ള്ള​ത്. വേ​ന​ൽ​ക്കാ​ല​ത്ത് ജ​ല​ല​ഭ്യ​ത കു​റ​യു​മ്പോ​ള്‍ ക​നാ​ലി​ലെ വെ​ള്ളം വി​ത​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. രോ​ഗ​ബാ​ധ​ക്കു​ശേ​ഷം വെ​ള്ളം പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ക്ലോ​റി​നേ​ഷ​ന്റെ അം​ശം ക​ണ്ടെ​ത്തി​യി​ല്ല. താ​ല്‍ക്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ പ​രി​ച​യ​ക്കു​റ​വാ​ണ് ശു​ചീ​ക​ര​ണ​ത്തി​ലെ വീ​ഴ്ച​യെ​ന്ന് വി​ശ​ദീ​ക​രി​ച്ച് കൈ​യൊ​ഴി​യു​ക​യാ​ണ് ജ​ല അ​തോ​റി​റ്റി. വീ​ഴ്ച​വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.

രോ​ഗം ക​ണ്ടെ​ത്തി​യി​ട്ടും ടാ​ങ്ക് ശ​രി​യാ​യി ശു​ചീ​ക​രി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു. നി​ല​വി​ലു​ള്ള വെ​ള്ളം തു​റ​ന്നു​വി​ട്ട് ടാ​ങ്ക് കാ​ലി​യാ​ക്കി പൈ​പ്പു​ക​ള്‍ ഉ​ൾ​പ്പ​ടെ ശു​ചീ​ക​രി​ച്ചാ​ലേ അ​ണു​ക്ക​ളെ നീ​ക്കം​ചെ​യ്യാ​നാ​കൂ. എ​ന്നാ​ല്‍, കു​ടി​വെ​ള്ള വി​ത​ര​ണം​പോ​ലും ഇ​തു​വ​രെ നി​ര്‍ത്തി​വെ​ച്ചി​ട്ടി​ല്ല. ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തീ​രു​ന്ന​തു​വ​രെ ടാ​ങ്ക​റി​ല്‍ കു​ടി​വെ​ള്ളം എ​ത്തി​ച്ചു​ന​ല്‍ക​ണം. ഇ​തി​നി​ടെ രോ​ഗം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ന്‍ പ്ര​ത്യേ​ക മെ​ഡി​ക്ക​ല്‍ സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ ജി​ല്ല ക​ല​ക്ട​ര്‍, കു​ന്ന​ത്തു​നാ​ട് ത​ഹ​സി​ല്‍ദാ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. രോ​ഗ​ബാ​ധി​ത​ര്‍ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍ക്കു​ന്ന​വ​രാ​ണ്. ചി​കി​ത്സ ചെ​ല​വ്​ മൂ​ലം നി​ല​വി​ല്‍ പ​ല​രും സാ​മ്പ​ത്തി​ക​മാ​യി ത​ക​ര്‍ന്നു. തു​ട​ര്‍ചി​കി​ത്സ​ക്ക് പ​ണം ക​ണ്ടെ​ത്താ​ന്‍ വ​ല​യു​ക​യാ​ണ് ഭൂ​രി​പ​ക്ഷ​വും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പകർച്ചവ്യാധി: സംസ്ഥാനത്ത് ഈ വർഷം മരണം 458

പകർച്ചവ്യാധി: സംസ്ഥാനത്ത് ഈ വർഷം മരണം 458

പാ​ല​ക്കാ​ട്: പ​ക​ർ​ച്ച​വ്യാ​ധി ബാ​ധി​ച്ച് ഈ ​വ​ർ​ഷം സം​സ്ഥാ​ന​ത്ത് മ​രി​ച്ച​ത് 458 പേ​ർ. ഇ​തി​ൽ 206 മ​ര​ണ​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ച​തും 252 എ​ണ്ണം സം​ശ​യി​ക്കു​ന്ന​തു​മാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഈ ​വ​ർ​ഷം കൂ​ടു​ത​ൽ പേ​ർ​ക്ക് ജീ​വ​ഹാ​നി സം​ഭ​വി​ച്ച​ത് എ​ലി​പ്പ​നി ബാ​ധി​ച്ചാ​ണ്. ര​ണ്ടാം സ്ഥാ​ന​ത്ത് എ​ച്ച്1​എ​ൻ1​ഉം

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ
ബൂ​സ്റ്റ​ർ ടി​പ്സ്

ദൂ​രെ പാ​ർ​ക്ക് ചെ​യ്യാം ​സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ പോ​യാ​ൽ അ​തി​ന്റെ മു​റ്റ​ത്തു ത​ന്നെ, ക​ല്യാ​ണ​ത്തി​നു പോ​യാ​ൽ ചെ​ക്ക​ന്റെ കാ​റി​ന​രി​കി​ൽ എ​ന്നി​ങ്ങ​നെ തു​ട​ങ്ങി, ന​മ്മ​ൾ ക​യ​റി​പ്പോ​കേ​ണ്ട ഇ​ട​ത്തു ത​ന്നെ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യ​ണ​മെ​ന്ന നി​ർ​ബ​ന്ധം ഇ​ട​ക്ക് ഒ​ഴി​വാ​ക്കാം. അ​ൽ​പം ദൂ​രെ നി​ർ​ത്തി​യി​ട്ട് കു​റ​ച്ച് ന​ട​ന്ന് വ​ന്ന്

ഔ​ഷ​ധ​സു​ര​ക്ഷ​ക്ക് വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു -ആ​രോ​ഗ്യ​മ​ന്ത്രി

ഔ​ഷ​ധ​സു​ര​ക്ഷ​ക്ക് വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു -ആ​രോ​ഗ്യ​മ​ന്ത്രി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് വി​വി​ധ അ​ർ​ബു​ദ മ​രു​ന്നു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഔ​ഷ​ധ​സു​ര​ക്ഷ​ക്ക് മ​ന്ത്രാ​ല​യം വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ്മ​ദ് അ​ൽ അ​വാ​ദി. അ​ർ​ബു​ദ​ത്തെ ചെ​റു​ക്കാ​ൻ പു​തി​യ ആ​ശു​പ​ത്രി നി​ർ​മി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യും രോ​ഗം നേ​ര​ത്തേ ക​ണ്ടെ​ത്താ​നും ചി​കി​ത്സി​ക്കാ​നും ശാ​സ്ത്രീ​യ ഗ​വേ​ഷ​ണ​ത്തി​നും