കോട്ടയം: പാലാ കെ.എം. മാണി സ്മാരക ഗവ. ജനറല്‍ ആശുപത്രിയില്‍ 4.5 കിലോ തൂക്കം വരുന്ന ഗര്‍ഭപാത്രമുഴ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. പാലാ മരങ്ങാട്ടുപിള്ളി സ്വദേശിനിയായ 40 വയസുകാരിയ്ക്കാണ് ശസ്ത്രക്രിയ നടത്തിയത്. സര്‍ക്കാര്‍ മേഖലയില്‍ അപൂര്‍വമായി ചെയ്യുന്ന സങ്കീര്‍ണമായ ഈ ശസ്ത്രക്രിയ ഒരു ജില്ലാതല ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കാനായത് വലിയ നേട്ടമാണ്. വിജയകരമായി ശസ്ത്രക്രിയ നടത്തിയ ജനറല്‍ ആശുപത്രിയിലെ മുഴുവന്‍ ടീമിനേയും മന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു.

വയറുവേദനയെ തുടര്‍ന്നാണ് യുവതി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. പരിശോധനയില്‍ ഗര്‍ഭപാത്രത്തില്‍ വലിയൊരു മുഴയുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് യുവതിയുടെ ആരോഗ്യ നിലകൂടി വിലയിരുത്തിയാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്കും പരിചരണത്തിനും ശേഷം രോഗി സുഖമായിരിക്കുന്നു. ഈ സങ്കീര്‍ണ ശസ്ത്രക്രിയ പാലാ ജനറല്‍ ആശുപത്രിയെ സംബന്ധിച്ച് നിര്‍ണായകമായ ഒരു ചുവടുവയ്പ്പാണ്. ജനറല്‍ ആശുപത്രിയില്‍ സജ്ജമാക്കിയ പുതിയ അത്യാധുനിക ശസ്ത്രക്രിയ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇത്തരം സങ്കീര്‍ണ ശസ്ത്രക്രിയകള്‍ നടത്താനാകുന്നത്.

ആശുപത്രി സൂപ്രണ്ട് ഡോ. അഭിലാഷ് ടി.പി.യുടെ ഏകോപനത്തില്‍ ഗൈനക്കോളജി വിഭാഗത്തിലെ ഡോ. ആശാറാണി, ഡോ. തോമസ് കുര്യാക്കോസ്, ഡോ. സന്ദീപ എന്നിവരും അനസ്‌തേഷ്യാ വിഭാഗത്തിലെ ഡോ. രമ്യ, സ്റ്റാഫ് നഴ്സ് സീന എന്നിവരും അടങ്ങിയ ടീമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

അമീബിക് മസ്തിഷ്ക ജ്വരം മരണകാരണമാകുമോ? അറിയാം, അമീബിക് മസ്തിഷ്ക ജ്വരത്തെ കുറിച്ച്

അമീബിക് മസ്തിഷ്ക ജ്വരം മരണകാരണമാകുമോ? അറിയാം, അമീബിക് മസ്തിഷ്ക ജ്വരത്തെ കുറിച്ച്

അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് (Ameobic Meningo encephalitis) അഥവാ അമീബിക് മസ്തിഷ്ക ജ്വരം സംസ്ഥാനത്ത് വീണ്ടും ആശങ്കയുയർത്തുകയാണ്. രണ്ടുമാസത്തിനിടെ സംസ്ഥാനത്ത് നാല് കേസാണ് റിപ്പോർട്ട് ചെയ്തത്. എട്ടുവര്‍ഷത്തിനിടെ 13 പേരാണ് മരണത്തിന് കീഴടങ്ങിയത്. രാജ്യത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ഏറ്റവും കൂടുതല്‍

കുട്ടികളിലെ കുഷ്ഠരോഗബാധ തടയാൻ ബാലമിത്ര കാമ്പയിൻ

കുട്ടികളിലെ കുഷ്ഠരോഗബാധ തടയാൻ ബാലമിത്ര കാമ്പയിൻ

ക​ണ്ണൂ​ർ: പു​തു​താ​യി ക​ണ്ടെ​ത്തു​ന്ന കു​ഷ്ഠ​രോ​ഗ ​ബാ​ധി​ത​രി​ൽ കു​ട്ടി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗ​ബാ​ധ ത​ട​യാ​നാ​യി ബാ​ല​മി​ത്ര 2.0 കാ​മ്പ​യി​ൻ ന​ട​പ്പാ​ക്കു​ന്നു. ദേ​ശീ​യ കു​ഷ്ഠ​രോ​ഗ നി​ർ​മാ​ർ​ജ​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളി​ലെ കു​ഷ്ഠ​രോ​ഗ​ബാ​ധ പ്രാ​രം​ഭ​ത്തി​ലേ ക​ണ്ടു​പി​ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സെ​പ്റ്റം​ബ​ർ 20 മു​ത​ൽ ന​വം​ബ​ർ

നെല്ലിക്ക ജ്യൂസ് ആദ്യവസാനം മധുരിതം, പക്ഷേ…

നെല്ലിക്ക ജ്യൂസ് ആദ്യവസാനം മധുരിതം, പക്ഷേ…

ആയുർവേദത്തിൽ പല അസുഖങ്ങൾക്കും മരുന്നായി നെല്ലിക്ക ഉപയോഗിക്കാറുണ്ട്. ഒരുപാട് ആരോഗ്യഗുണങ്ങളുള്ള പഴവർഗങ്ങളിലൊന്നായി പണ്ടുമുതലേ നെല്ലിക്ക പരിഗണിക്കപ്പെടാറുമുണ്ട്. പ്രകൃതി ചികിത്സകരും മറ്റും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും മറ്റുമായി നെല്ലിക്ക ജ്യൂസ് രോഗികൾക്ക് നിർദേശിക്കാറുണ്ട്. ഇപ്പോൾ പല ഡയറ്റീഷ്യൻസും നെല്ലിക്ക ജ്യൂസ് ആരോഗ്യ സംരക്ഷണത്തിനും പ്രതിരോധശേഷിക്കുമുള്ള