കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും വെള്ളം മുടങ്ങി. ഒന്നര ആഴ്ചയ്ക്കിടെ രണ്ടാം തവണയും പൈപ്പ് പൊട്ടി ജലവിതരണം തടസപ്പെട്ടത്. മെഡിക്കല്‍ കോളജ് ഭാഗത്തേക്കുളള പൈപ്പ് ലൈനുകളില്‍ ഒന്ന് പൊട്ടിയതാണ് പ്രതിസന്ധിക്ക് കാരണം.

ചെസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഭാഗത്താണ് കൂടുതല്‍ പ്രതിസന്ധി നേരിട്ടത്. ടാങ്കറില്‍ വെള്ളം എത്തിക്കുന്നുണ്ടെങ്കിലും ബക്കറ്റിലാക്കി ഏറെ ദുരം നടന്നുപോകേണ്ട അവസ്ഥയിലാണ് കൂട്ടിരിപ്പുകാര്‍. കോളജിലെ ടാപ്പുകളിലൊന്നിലും വെള്ളമില്ലാത്ത അവസ്ഥയാണ്. ഇതോടെ പ്രാഥമികാവശ്യങ്ങൾക്ക് പോലും വെള്ളമില്ലാതെ വലയുകയാണ് രോഗികൾ.

വാട്ടര്‍ അതോറിറ്റി ടാങ്കറില്‍ വെളളമെത്തിച്ചത് താത്കാലിക ആശ്വാസമായി. എന്നാല്‍, ബക്കറ്റില്‍ ശേഖരിച്ച വെളളം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വാര്‍ഡുകളില്‍ എത്തിക്കുന്നത് വെല്ലുവിളിയായി. പടിക്കെട്ട് കയറിയാണ് പലരും വാര്‍ഡുകളിലെ ടോയ് ലറ്റുകളില്‍ വെളളം എത്തിച്ചത്. വൈകുന്നേരത്തിനുളളില്‍ അറ്റകുറ്റ പണി പൂര്‍ത്തിയാക്കി ജലവിതരണം പൂര്‍വസ്ഥിതിയിലാക്കുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

വിഷയം വിവാദമായതോടെ മെഡിക്കല്‍ കോളജ് അധികൃതര്‍ ജലവിതരണം കൂടുതല്‍ കാര്യക്ഷമമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പ്രതിരോധിക്കാം വാതരോഗങ്ങളെ..

എല്ലാ വർഷവും ഒക്ടോബർ 12 ലോക സന്ധിവാത ദിനമായി ആചരിക്കുകയാണെല്ലോ. റുമറ്റോളജി എന്ന വാതരോഗ ചികിത്സാ വിഭാഗത്തെയും വിവിധ തരം വാതരോഗങ്ങളെ കുറിച്ചും പൊതുജനങ്ങളില്‍ അവബോധം ഉണ്ടാക്കിയെടുക്കുക എന്നതാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്. റുമറ്റോയിഡ് ആര്‍ത്രൈറ്റിസ്, ലൂപ്പസ്, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്,

മലബാര്‍ കാന്‍സര്‍ സെന്ററില്‍ അതിനൂതന കാര്‍ ടി സെല്‍ തെറാപ്പി; രാജ്യത്ത് കാര്‍ ടി സെല്‍ തെറാപ്പി നല്‍കുന്ന രണ്ടാമത്തെ സ്ഥാപനം

മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആന്റ് റീസര്‍ച്ചില്‍ കാര്‍ ടി സെല്‍ തെറാപ്പി വിജയകരമായി പൂര്‍ത്തീകരിച്ചു. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ ബാധിച്ച 19 വയസുകാരനാണ് ഈ ചികിത്സ നടത്തിയത്. മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റലിന്

പുകവലിക്കാത്തവരിൽ ശ്വാസകോശ കാൻസർ വർധിക്കുന്നു

പുകവലിക്കാത്തവരിൽ ശ്വാസകോശ കാൻസർ വർധിക്കുന്നു

ന്യൂഡൽഹി: കാൻസറുമായി ബന്ധപ്പെട്ട മരണങ്ങളിൽ പ്രധാനമാണ് ശ്വാസകോശത്തെ ബാധിക്കുന്നത്. പുകവലിയും വായു മലിനീകരണവുമാണ് ശ്വാസകോശ അർബുദത്തിന് പ്രധാനമായും കാരണമാകുന്നത്. പുകവലിക്കാത്തവരിൽ ശ്വാസകോശ കാൻസർ വർധിക്കുകയാണെന്ന് പുതിയ പഠനം. ഗ്ലോബൽ കാൻസർ ഒബ്സർവേറ്ററി 2022ലെ ഡാറ്റ ഇന്‍റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ