സംസ്ഥാനത്ത് വെജിറ്റബിൾ മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുള്ള മയോണൈസോ ഉപയോഗിക്കാക്കാൻ തീരുമാനം. പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് പാടില്ല. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാർ, കാറ്ററിംഗ് മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തിലാണ് തീരുമാനം. കൂടുതൽ നേരം മയോണൈസ് വച്ചിരുന്നാൽ അപകടകരമാകുന്നതിനാൽ ഈ നിർദേശത്തോട് എല്ലാവരും യോജിച്ചു.

ആരോഗ്യ സംരക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഭക്ഷണം പാഴ്സൽ കൊടുക്കുമ്പോൾ നൽകുന്ന സമയവും എത്ര നേരത്തിനുള്ളിൽ ഉപയോഗിക്കണം എന്നതും രേഖപ്പെടുത്തിയ സ്റ്റിക്കർ പതിപ്പിക്കണം. ആ സമയം കഴിഞ്ഞ് ആ ഭക്ഷണം കഴിക്കാൻ പാടില്ല. എല്ലാ സ്ഥാപനങ്ങളും രജിസ്ട്രേഷനോ ലൈസൻസോ എടുക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പിലാക്കുന്ന ഹൈജീൻ റേറ്റിംഗിൽ എല്ലാ സ്ഥാപനങ്ങളും സഹകരിക്കണം. ശുചിത്വം ഉറപ്പാക്കി നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ മികച്ച രീതിയിൽ അവതരിപ്പിക്കാനുമുള്ള ഒരിടം കൂടിയാണിതെന്നും മന്ത്രി പറഞ്ഞു.

എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോൾഫ്രീ നമ്പർ പ്രദർശിപ്പിക്കണം. ജീവനക്കാർ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം. എല്ലാവരും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശീലനം നേടിയിരിക്കണം. സ്ഥാപനം ചെറുതോ വലുതോ എന്നല്ല, ശുചിത്വം വളരെ പ്രധാനമാണ്. ഭക്ഷ്യ സുരക്ഷാ രംഗത്ത് സംഘടനാ പ്രതിനിധികൾ സഹകരണം ഉറപ്പ് നൽകി. സംഘടനകൾ സ്വന്തം നിലയിൽ ടീം രൂപീകരിച്ച് പരിശോധിച്ച് പോരായ്മകൾ നികത്തുകയും ശുചിത്വം ഉറപ്പ് വരുത്തുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

മുലപ്പാൽ വിൽപ്പന പാടില്ല; മുന്നറിയിപ്പുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ

മുലപ്പാൽ വിൽപ്പന പാടില്ല; മുന്നറിയിപ്പുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ

ന്യൂഡൽഹി: മുലപ്പാലിന്റെ വാണിജ്യവൽക്കരണത്തിനെതിരെ രാജ്യത്തെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകി. മുലപ്പാൽ അധിഷ്ടിതമായ ഉൽപ്പന്നങ്ങൾ വിൽക്കാൻ നിയമങ്ങൾ അനുവദിക്കുന്നില്ലെന്ന് എഫ്.എസ്.എസ്.എ.ഐ അറിയിച്ചു. ക​ഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിൽ മുലപ്പാൽ വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും

ജീവിതശൈലി രോഗങ്ങങ്ങളുടെ കാരണങ്ങളും പ്രതിരോധവും

ജീവിതശൈലി രോഗങ്ങങ്ങളുടെ കാരണങ്ങളും പ്രതിരോധവും

റെഡ്ക്ലിഫ് ലാബ്സ് അടുത്തിടെ നടത്തിയ പഠനത്തിൽ നമ്മുടെ ശീലങ്ങളാണ് ഇത്തരം ജീവിതശൈലി രോ​ഗങ്ങൾക്ക് കാരണമാകുന്നതെന്ന് കണ്ടെത്തിയിരുന്നു. 2.8 ദശലക്ഷം പേരിൽ നടത്തിയ പഠനത്തിൽ 2 ഇന്ത്യക്കാരിൽ ഒരാൾക്കെങ്കിലും ജീവിത ശൈലി രോ​ഗങ്ങൾ ഉള്ളതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. രോ​ഗബാധിതരിൽ ഭൂരിഭാ​ഗവും സ്ത്രീകളാണെന്നും റിപ്പോർട്ടിലുണ്ട്.

പ്ര​മേ​ഹ​വും നേ​ത്ര​രോ​ഗ​വും; മു​ൻ​ക​രു​ത​ലു​ക​ളും ചി​കി​ത്സാ​രീ​തി​ക​ളും അറിയാം

പ്ര​മേ​ഹം എ​ന്ന​ത് ലോ​ക​മെ​മ്പാ​ടു​മു​ള്ളൊ​രു ആ​രോ​ഗ്യ​പ്ര​ശ്‌​ന​മാ​ണി​ന്ന്. ഭ​ക്ഷ​ണ​രീ​തി​യി​ലും ജീ​വി​ത​ശൈ​ലി​യി​ലു​മു​ണ്ടാ​യ മാ​റ്റ​ങ്ങ​ളും പ്ര​മേ​ഹ​ത്തി​ന്റെ വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നും നി​ര​വ​ധി പേ​ർ പ്ര​മേ​ഹ​ബാ​ധി​ത​രാ​യി മാ​റു​ന്നു​ണ്ടെ​ന്നും പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. പ്ര​മേ​ഹം ഒ​രു​പാ​ട് അം​ഗ​ങ്ങ​ളി​ൽ (കി​ഡ്നി, ഹൃ​ദ​യം, നാ​ഡി) പ്ര​ത്യേ​കി​ച്ച് നേ​ത്ര​ങ്ങ​ളി​ൽ, ദോ​ഷ​പ്ര​ഭാ​വം ചെ​ലു​ത്തു​ന്ന രോ​ഗ​മാ​ണെ​ന്ന് ധാ​രാ​ളം ഗ​വേ​ഷ​ണ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ന്നു.