തിരുവനന്തപുരം: കോയമ്പത്തൂരില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശിയായ സിന്ധുവിന്റെ അപൂര്‍വ രോഗം ബാധിച്ച ഒന്നര വയസുള്ള മകന് ചികിത്സ ഉറപ്പാക്കി ആരോഗ്യ വകുപ്പ്. മന്ത്രി വീണ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ കുഞ്ഞിന്റെ ചികിത്സ ആരംഭിച്ചു. ആശുപത്രി സൂപ്രണ്ടിന്റെ ഏകോപനത്തില്‍ ജെനറ്റിക്‌സ്, പീഡിയാട്രിക്, ഡെര്‍മറ്റോളജി വിഭാഗങ്ങള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികിത്സ നടത്തുന്നത്.

ഗുരുവായൂരില്‍ കുഞ്ഞിന് ചികിത്സാ സഹായം ചോദിച്ചെത്തിയ അമ്മയെ അധിക്ഷേപിച്ചു എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി ഈ വിഷയത്തില്‍ ഇടപെടുന്നത്. കുഞ്ഞിന്റെ അമ്മയെ അന്ന് തന്നെ ഫോണില്‍ വിളിച്ച് മന്ത്രി സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്തു.

സിന്ധുവും മകനും അമ്മയ്‌ക്കൊപ്പം മന്ത്രിയുടെ ഓഫീസിലെത്തി മന്ത്രിയെ കണ്ട് നന്ദിയറിയിച്ചു. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് മന്ത്രി സഹായിച്ചതെന്ന് അവര്‍ അറിയിച്ചു. മന്ത്രി എല്ലാ പിന്തുണയും നല്‍കി. ത്വക്കിനെ ബാധിക്കുന്ന ഡിഫ്യൂസ് ക്യൂട്ടേനിയസ് മാസ്റ്റോസൈറ്റോസിസ് എന്ന അപൂര്‍വ രോഗമാണ് കുഞ്ഞിനെ ബാധിച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തി.

ത്വക്ക്, മജ്ജ, കരള്‍ എന്നിവയെ ബാധിക്കാന്‍ സാധ്യതയുള്ള ഗുരുതര രോഗമാണിത്. രക്ത പരിശോധനയും സ്‌കാനിംഗും നടത്തി. ജനിതക പരിശോധനകള്‍ ഉള്‍പ്പെടെയുള്ളവയുടെ ഫലം വരാനുണ്ട്. കുഞ്ഞിന്റെ ആന്തരിക അവയവങ്ങളെ രോഗം ബാധിക്കാത്തത് ആശ്വാസകരമാണ്. കുഞ്ഞിന് മതിയായ ചികിത്സ ഉറപ്പ് വരുത്തുമെന്ന് മന്ത്രി അറിയിച്ചു. എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു, കെയര്‍ പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ ഡോ. രാഹുല്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

മഹാരാഷ്ട്രയിൽ ഗില്ലൻബാ സിൻഡ്രോം ബാധിച്ചയാൾ മരിച്ചു

മഹാരാഷ്ട്രയിൽ ഗില്ലൻബാ സിൻഡ്രോം ബാധിച്ചയാൾ മരിച്ചു

സോലാപൂർ : ഗില്ലൻബാ സിൻഡ്രോം (ജി.ബി.എസ്) ബാധിച്ചതായി സംശയിക്കുന്നയാൾ മരിച്ചു. മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിലാണ് സംഭവം. പൂണെയിൽ ജി.ബി.എസ് ബാധിച്ചവരുടെ എണ്ണം 100 കടന്നതായി ആരോഗ്യ പ്രവർത്തകർ അറിയിച്ചു. സോളാപൂർ സ്വദേശിയായ ഇയാൾ പൂണെയിൽ എത്തിയിരുന്നു. അവിടെനിന്നാണ്‌ രോഗം ബാധിച്ചതെന്ന് സംശയിക്കുന്നു.

ചൂട് ചായ ഊതി ഊതി കുടിക്കാൻ ആണോ നിങ്ങൾക്ക് ഇഷ്ടം? എന്നാൽ അതിലൊരു അപകടമുണ്ട്

ചൂട് ചായ ഊതി ഊതി കുടിക്കാൻ ആണോ നിങ്ങൾക്ക് ഇഷ്ടം? എന്നാൽ അതിലൊരു അപകടമുണ്ട്

ഇന്ത്യയിലെ നല്ലൊരു ശതമാനം ആളുകളും ചായ പ്രേമികളാണ്. പലരും ദിവസം തുടങ്ങുന്നതുപോലും ചായ കുടിച്ചുകൊണ്ടാണ്. പക്ഷെ ചൂട് ചായ ജീവിതത്തിൽ വില്ലനായി മാറും എന്നു എത്ര പേർ വിശ്വസിക്കും? പുതിയ പഠനം പറയുന്നതനുസരിച്ച് ചൂട് ചായ കുടിക്കുന്നത് കാൻസറിന് വരെ കാരണമായേക്കാം.

കൂടുതൽ കാർബൺ ഡൈഓക്സൈഡ് പുറന്തള്ളിയാൽ കൊതുകു കടിയും കൂടും; ശരിയോ തെറ്റോ?

ഒരു കൂട്ടമാളുകൾ ഒന്നിച്ചിരിക്കുമ്പോൾ അതിലൊരാളെ മാത്രം കൊതുകുകൾ കൂട്ടത്തോടെ ആക്രമിക്കുന്നത് സാധാരണ കാണുന്നതാണ്. ചോരയ്ക്ക് നല്ല മധുരമുണ്ടായിട്ടായിരിക്കും അതെന്ന് കളിയാക്കാറും പതിവാണ്. അതിലെന്തെങ്കിലും വാസ്തവമുണ്ടോ? ഇല്ലെന്നാണ് ഡോ. ജിനേന്ദ്ര ജെയ്ൻ പറയുന്നത്. രക്തത്തിന് എന്തെങ്കിലും കുഴപ്പമുണ്ടായിട്ടല്ല, മറിച്ച് അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സൈഡിന്റെ