71 രാജ്യങ്ങളിലായി നടത്തിയ പഠനത്തിൽ മാനസികാരോഗ്യത്തിൽ ലോകത്ത് പിന്നിൽ നിൽക്കുന്നത് യു.കെ ആണെന്ന് റിപ്പോർട്ട്. സാപിയൻ ലാബ്സ് എന്ന ഗവേഷണ സംഘം നടത്തിയ മെന്‍റൽ സ്റ്റേറ്റ് ഓഫ് ദി വേൾഡ് സർവെയിലാണ് ഈ കാര്യം പറയുന്നത്.

പഠനത്തിൽ മെച്ചപ്പെട്ട മാനസിക ആരോഗ്യമുള്ള 71 രാജ്യങ്ങളുടെ പട്ടികയിൽ 70-ാം സ്ഥാനമാണ് യു.കെയ്ക്ക്. അഞ്ച് ലക്ഷത്തോളം ആളുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണ് ഇത്തരമൊരു നിഗമനത്തിൽ ഗവേഷകർ എത്തിച്ചേർന്നത്. കോവിഡിന്‍റെ പ്രത്യാഘാതങ്ങളും ഉയർന്ന ജീവിതചെലവുമാണ് യു.കെ ജീവിതം ദുസ്സഹമാക്കുന്നതെന്ന് പഠനം പറയുന്നു.

സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളുടെ അമിതമായ ഉപയോഗവും മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ മാനസികാരോഗ്യം താരതമ്യേന സ്ഥിരതയുള്ളതാണെന്നും യുവജനങ്ങളുടെ ആരോഗ്യത്തിലാണ് ഏറ്റക്കുറച്ചിലുകൾ സംഭവിക്കുന്നതെന്നും അവർക്ക് നിലവിലെ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകുന്നില്ലെന്നും ഗവേഷകർ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളിലെ ജനങ്ങളുടെ മാനസികാരോഗ്യം താരതമ്യേന മെച്ചപ്പെട്ടതാണെന്ന് ഗവേഷകർ പറയുന്നു. മാനസികാരോഗ്യത്തിന്‍റെ കാര്യത്തില്‍ യു.കെ ഉള്‍പ്പടെയുള്ള വികസിത രാജ്യങ്ങള്‍ പുറകോട്ട് പോയപ്പോള്‍ ആഫ്രിക്കയിലെയും ലാറ്റിന്‍ അമേരിക്കയിലെയും ദരിദ്ര രാജ്യങ്ങൾ മെച്ചപ്പെട്ട സ്ഥാനം നിലനിർത്തി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

എച്ച്.എം.പി.വി ​: ചൈനയിലെ സാഹചര്യം കോവിഡുകാലത്തിന് സമാനമായി ഗുരുതരമോ ?​​; ഉത്തരം നൽകി ലോകാരോഗ്യ സംഘടന

എച്ച്.എം.പി.വി ​: ചൈനയിലെ സാഹചര്യം കോവിഡുകാലത്തിന് സമാനമായി ഗുരുതരമോ ?​​; ഉത്തരം നൽകി ലോകാരോഗ്യ സംഘടന

വാഷിങ്ടൺ: എച്ച്.പി.എം.വി വൈറസ് രോഗബാധ ആശങ്കയുണ്ടാക്കുന്നതിനിടെ ഇക്കാര്യത്തിൽ പ്രതികരിച്ച് ലോകാരോഗ്യ സംഘടന. ബുധനാഴ്ചയാണ് ചൈനയിലെ വൈറസ് ബാധയെ കുറിച്ച് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്. അസാധാരണമായ രോഗവ്യാപനം ചൈനയിൽ ഇല്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുന്നത്. വൈറസിന്റെ വ്യാപനം മൂലം ചൈനയിൽ

കുപ്പിവെള്ളത്തെ ‘ഹൈ റിസ്ക്’ വിഭാഗത്തിൽ ഉൾപ്പെടുത്തി ഭക്ഷ്യസുരക്ഷാ അതോറിറ്റി

കുപ്പിവെള്ളത്തെ ‘ഹൈ റിസ്ക്’ വിഭാഗത്തിൽ ഉൾപ്പെടുത്തി ഭക്ഷ്യസുരക്ഷാ അതോറിറ്റി

ന്യൂഡൽഹി: കുപ്പിവെള്ളത്തെ ഉയർന്ന അപകടസാധ്യതയേറിയ (ഹൈ റിസ്ക്) ഭക്ഷ്യവസ്തുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ). കുപ്പിവെള്ളത്തിന് ബി.ഐ.എസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) സർട്ടിഫിക്കേഷൻ നിർബന്ധമാണെന്ന വ്യവസ്ഥ ഒക്ടോബറിൽ കേന്ദ്ര സർക്കാർ ഒഴിവാക്കിയിരുന്നു.

ഇന്ത്യയിൽ ശസ്ത്രക്രിയാ അണുബാധ നിരക്ക് ഉയർന്ന തോതിലെന്ന് ഐ.സി.എം.ആർ പഠനം

ഇന്ത്യയിൽ ശസ്ത്രക്രിയാ അണുബാധ നിരക്ക് ഉയർന്ന തോതിലെന്ന് ഐ.സി.എം.ആർ പഠനം

ന്യൂഡൽഹി: ഇന്ത്യയിലെ ആശുപത്രികളിലെ ശസ്ത്രക്രിയാ അണുബാധ നിരക്ക് (എസ്.എസ്.ഐ) നിരക്ക് പല ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലേതിനേക്കാൾ കൂടുതലാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് ​മെഡിക്കൽ റിസർച്ചിന്റെ നിർണായക പഠനം. മൂന്ന് പ്രധാന ആശുപത്രികളിൽ നിന്നായി 3,090 രോഗികളെ ഉൾപ്പെടുത്തിയാണ് ഐ.സി.എം.ആർ പഠനം നടത്തിയത്.