എ​ട​ക്ക​ര: പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഊ​ര്‍ജി​ത​മാ​ക്കാ​ന്‍ തീ​രു​മാ​നം. പോ​ത്തു​ക​ല്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് കീ​ഴി​ല്‍ വ​രു​ന്ന എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് വാ​ര്‍ഡു​ക​ളി​ലാ​യി ര​ണ്ട് മ​ര​ണ​ങ്ങ​ളു​ണ്ടാ​കു​ക​യും പ​തി​നൊ​ന്ന് കേ​സു​ക​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ടു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​സി​ഡ​ന്റ് ഒ.​ടി. ജെ​യിം​സി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം ചേ​ര്‍ന്ന​ത്.

പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ കി​ണ​റു​ക​ളി​ലും ക്ലോ​റി​നേ​ഷ​ന്‍ ചെ​യ്യാ​നും മു​ഴു​വ​ന്‍ വാ​ര്‍ഡു​ക​ളി​ലും ആ​രോ​ഗ്യ ജാ​ഗ്ര​ത സ​മി​തി യോ​ഗ​ങ്ങ​ള്‍ ചേ​രാ​നും തീ​രു​മാ​നി​ച്ചു. വ്യാ​പാ​രി​ക​ളും കെ​ട്ടി​ട ഉ​ട​മ​ക​ളും ജ​ല​സം​ഭ​ര​ണി മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ വൃ​ത്തി​യാ​ക്ക​ണം. കി​ണ​ര്‍ വെ​ള്ളം ഉ​പ​യോ​ഗി​ച്ച് ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ക്ലോ​റി​നേ​ഷ​ന്‍ ര​ജി​സ്റ്റ​ര്‍ സൂ​ക്ഷി​ക്ക​ണം. ഓ​ട​ക​ളി​ൽ മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.

ഹോ​ട്ട​ലു​ക​ളി​ലും കൂ​ള്‍ബാ​റു​ക​ളി​ലും ശു​ദ്ധ​ജ​ല​ത്തി​ല്‍ വേ​ണം ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​ന്‍. തൊ​ഴി​ലാ​ളി​ക​ളി​ല്‍ ആ​ര്‍ക്കെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​മു​ണ്ടെ​ങ്കി​ല്‍ ജോ​ലി​യി​ല്‍നി​ന്ന് വി​ട്ടു​നി​ര്‍ത്ത​ണം. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശം വാ​യി​ക്കാ​ന്‍ നി​ര്‍ദേ​ശം ന​ല്‍കാ​നും നോ​മ്പു​തു​റ ഉ​ള്‍പ്പെ​ടെ പൊ​തു​പ​രി​പാ​ടി​ക​ളി​ല്‍ ശു​ചി​ത്വം ഉ​റ​പ്പു​വ​രു​ത്താ​നും യോ​ഗ​ത്തി​ല്‍ നി​ര്‍ദേ​ശ​മു​യ​ര്‍ന്നു.

വൈ​സ് പ്ര​സി​ഡ​ന്റ് കെ. ​ആ​യി​ശ​ക്കു​ട്ടി, കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​കെ.​എം. അ​മീ​ന്‍ ഫൈ​സ​ല്‍, ജൂ​നി​യ​ര്‍ ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ജോ​ജു വ​ര്‍ഗീ​സ്, ജ​ന​പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ള്‍, ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍, കു​ടും​ബ​ശ്രീ, ആ​ശ, അം​ഗ​ന്‍വാ​ടി ജീ​വ​ന​ക്കാ​ര്‍, വ്യാ​പാ​രി​ക​ള്‍, ഹോ​ട്ട​ല്‍ ആ​ന്‍ഡ് റ​സ്‌​റ്റ​റ​ന്റ് അ​സോ​സി​യേ​ഷ​ന്‍, കെ​ട്ടി​ട ഉ​ട​മ​ക​ള്‍, ത​ട്ടു​ക​ട അ​സോ​സി​യേ​ഷ​ന്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ 
ബൂ​സ്റ്റ​ർ ടി​പ്സ്

�ഇത്തിരി നേരം ഫ്ലെമിങ്ങോ ആരോഗ്യം വർധിപ്പിക്കാനൊരു രസകര വഴിയാണിത്. ചായ തിളക്കാൻ കാത്തിരിക്കുമ്പോളോ, നിന്നു ജോലി ചെയ്യുമ്പോളോ, പല്ലു തേക്കുമ്പോളോ ഒറ്റക്കാലിൽ നിൽക്കാം, ഫ്ലെമിങ്ങോ പക്ഷിയെപ്പോലെ. ഇങ്ങനെ ബാലൻസ് ചെയ്യാൻ ശ്രമിക്കുന്നത് കാലിന്റെ മുകൾ ഭാഗം മുതൽ കാൽപാദം വരെ മസിലുകളെ

പി.സി.ഒ.ഡിയും ആയുർവേദവും

പെൺകുട്ടികളിലും സ്ത്രീകളിലും ഹോർമോണുകളുടെ അസന്തുലിതാവസ്ഥ കാരണം അണ്ഡാശയങ്ങളിൽ നിരവധി കുമിളകൾ അഥവാ സിസ്റ്റുകൾ കാണപ്പെടുന്ന അവസ്ഥയെയാണ് പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ്(PCOD) എന്നു പറയുന്നത്. അണ്ഡാശയ മുഴകൾ ഇല്ലെങ്കിൽ തന്നെ പോളിസിസ്റ്റിക് ഓവേറിയുടെ മറ്റു ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം (PCOS)

പ്രമേഹ നിയന്ത്രണ പദ്ധതികള്‍ ശാക്തീകരിക്കുന്നതിന് ഒരു വര്‍ഷത്തെ സംയോജിത തീവ്രയജ്ഞ പരിപാടി- വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമേഹരോഗ നിയന്ത്രണ പദ്ധതികളെ ശാക്തീകരിക്കുന്നതിന് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സംയോജിത തീവ്രയജ്ഞ പരിപാടി നടപ്പിലാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. ലോക പ്രമേഹ ദിനമായ നവംബര്‍ 14ന് തുടങ്ങി അടുത്ത വര്‍ഷത്തെ പ്രമേഹ ദിനം വരെ നീളുന്നതാണ് പദ്ധതി. ഇന്ത്യന്‍