സംസ്ഥാനത്തെ ആദ്യ സംരംഭം പുതുവർഷത്തിൽ പ്രവർത്തനമാരംഭിക്കും

സംസ്ഥാനത്ത് ആദ്യമായി അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിനായി മദർ-ന്യൂബോൺ കെയർ യൂണിറ്റ് (എം.എൻ.സി.യു) കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ സജ്ജമായി. ജനുവരി രണ്ടിന് ഉച്ചയ്ക്ക് 1.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.

നവജാതശിശു ചികിത്സ മേഖലയിൽ ഈ സംരംഭം ഒരു നാഴികക്കല്ലായി മാറുമെന്ന് മന്ത്രി പറഞ്ഞു. നവജാത ശിശുക്കളുടെ പരിചരണത്തിൽ അമ്മമാരുടെ സാന്നിധ്യം ഉറപ്പാക്കിയുള്ള ചികിത്സാ പദ്ധതിയാണ് എം.എൻ.സി.യു. ആഗോളതലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു നൂതന ആശയമാണിത്. ഇതിലൂടെ മാതൃശിശു ബന്ധം ഊട്ടിയുറപ്പിക്കുന്നതിനോടൊപ്പം, നവജാത ശിശു പരിചരണവും, കരുതലും, മുലയൂട്ടലും, കൂടുതൽ ശക്തമാകുന്നു. ഇതിലൂടെ കുഞ്ഞിന്റെ വേഗത്തിലുള്ള രോഗമുക്തിയും കുറഞ്ഞ ആശുപത്രി വാസവും ഉറപ്പാക്കാൻ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി.

ഇന്ത്യയിൽ നാമമാത്രമായി വിരലിലെണ്ണാവുന്ന കേന്ദ്രങ്ങളിൽ മാത്രമേ ഈ സംവിധാനം നിലവിലുള്ളൂ. ആധുനിക സൗകര്യങ്ങളോട് കൂടിയ എം.എൻ.സി.യു.യിൽ എട്ട് കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്.

ഉത്തര കേരളത്തിൽ പൊതുജനാരോഗ്യ മേഖലയിൽ ഒരു പ്രധാന റഫറൽ സെന്ററാണ് മാതൃശിശു സംരക്ഷണ കേന്ദ്രം. പ്രതിവർഷം അയ്യായിരത്തോളം നവജാത ശിശുക്കളെ ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സിക്കുന്നു. കോഴിക്കോടിന്റെ സമീപ ജില്ലകളിലെയും വയനാട് തുടങ്ങി ആദിവാസ മേഖലകളിലെയും കുഞ്ഞുങ്ങളുടെ ആരോഗ്യ പരിപാലനത്തിനുള്ള ഒരു പ്രധാന ആശ്രയമാണ് ഇവിടം. ഇത് മുന്നിൽ കണ്ട് ഈ സർക്കാർ നിയോനാറ്റോളജി വിഭാഗം പുതുതായി ആരംഭിച്ചു. ലക്ഷ്യ സർട്ടിഫിക്കേഷനും മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവും നേടിയ ആശുപത്രിയാണിത്. മുലപ്പാൽ ബാങ്കും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

ജനനം മുതൽ 28 ദിവസം വരെയുള്ള നവജാത ശിശുക്കളുടെ പ്രത്യേക തീവ്ര പരിചരണം ഇവിടെ ലഭിക്കും. മാസം തികയാതെ, തൂക്ക കുറവുള്ള ശിശുക്കളുടെ വെന്റിലേറ്റർ അടക്കമുള്ള തീവ്ര പരിചരണം ഇവിടെ സജ്ജമാണ്. പീഡിയാട്രിക് സർജറി വിഭാഗത്തിന്റെ സഹകരണത്തോടു കൂടി സങ്കീർണമായ ശസ്ത്രക്രിയ ആവശ്യമായ ശിശുക്കളുടെ ചികിത്സയും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

30കളിലും 40കളിലും ഉറക്കക്കുറവുണ്ടോ? ഉറങ്ങാൻ പ്രയാസവും അസമയത്ത് ഉണരാറുമുണ്ടോ? തലച്ചോറിന് വേഗം പ്രായമാകുമെന്ന് പഠനം

നിങ്ങൾ 30കളിലും 40കളിലും പ്രായമെത്തി നിൽക്കുന്നവരാണോ? സുഖകരവും തൃപ്തികരവുമായ ഉറക്കം ലഭിക്കുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ കുഴപ്പമുണ്ട്. 30കളിലും 40കളിലുമെത്തിനിൽക്കുന്നവർക്ക് മതിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ തലച്ചോറിന് വേഗത്തിൽ പ്രായമാകുമെന്നാണ് പുതിയ പഠനത്തിൽ പറയുന്നത്. മധ്യവയസ്സിന്‍റെ തുടക്കത്തിൽ മതിയായ ഉറക്കം ലഭിക്കാത്തവരുടെ തലച്ചോർ

ഷവര്‍മ്മ പ്രത്യേക പരിശോധന 485 സ്ഥാപനങ്ങളില്‍; അടപ്പിച്ചത് 16

ഷവര്‍മ്മ പ്രത്യേക പരിശോധന 485 സ്ഥാപനങ്ങളില്‍; അടപ്പിച്ചത് 16

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് 485 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഷവര്‍മ്മ പ്രത്യേക പരിശോധന നടത്തിയതായി മന്ത്രി വീണ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 10 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന ആറ് സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 16 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു.

‘മെ​ക് 7’; ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​യു​ടെ വ്യാ​യാ​മ വി​പ്ല​വം

മോ​ശം ജീ​വി​ത​ശൈ​ലി​യാ​ൽ മ​ധ്യ​വ​യ​സ്സ് പി​ന്നി​ട്ടാ​ല്‍ രോ​ഗി​യാ​കു​ന്ന വ​ര്‍ത്ത​മാ​ന മ​ല​യാ​ള സ​മൂ​ഹ​ത്തി​ല്‍ ആ​രോ​ഗ്യ​ക​ര​മാ​യ വ്യാ​യാ​മ വി​പ്ല​വം തീ​ര്‍ക്കു​ക​യാ​ണ് കൊ​ണ്ടോ​ട്ടി​യു​ടെ സ്വ​ന്തം ‘മെ​ക് 7’. പ്ര​മേ​ഹ​മു​ള്‍പ്പെ​ടെ​യു​ള്ള ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ള്‍ക്കെ​തി​രെ ശാ​സ്ത്രീ​യ​വും ല​ളി​ത​വു​മാ​യ വ്യാ​യാ​മ​മു​റ​ക​ളി​ലൂ​ടെ ‘മെ​ക് 7’ തീ​ര്‍ക്കു​ന്ന പ്ര​തി​രോ​ധം ക​ണ്ടും പ​രി​ച​യ​പ്പെ​ട്ടും നേ​രി​ട്ട​നു​ഭ​വി​ച്ച​റി​ഞ്ഞും പ​തി​നാ​യി​ര​ങ്ങ​ള്‍ ക​ണ്ണി​ക​ളാ​യ