60 വയസ്സുകഴിഞ്ഞവരും അനുബന്ധരോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കരുതൽ ഡോസ് വാക്‌സിൻ  എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ  അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗം നിർദ്ദേശിച്ചു.

7000 പരിശോധനയാണ് ഇപ്പോൾ സംസ്ഥാനത്ത് ശരാശരി നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ 474 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 72 പേർ ആശുപത്രിയിലാണ്. 13 പേർ ഐസിയുവിൽ ഉണ്ട്.

ആവശ്യത്തിന് ഓക്‌സിജൻ ഉത്പാദനം നടക്കുന്നുണ്ട്. എല്ലാ ജില്ലാ ആശുപത്രികളിലും ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. മരുന്നുകൾ, മാസ്‌ക്, പി പി ഇ കിറ്റ് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാൻ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് നിർദ്ദേശം നൽകിയിട്ടുണ്ട്.  വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് മോണിറ്ററിംഗ് സെൽ പുനരാരംഭിക്കുകയും റാപ്പിഡ് റെസ്‌പോൺസ് ടീം യോഗം ചേർന്ന് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കുകയും ചെയ്തു. ഐ.ഇ.സി  ബോധവൽക്കരണം ശക്തമാക്കിയെന്നും മന്ത്രി പറഞ്ഞു.

ആൾക്കൂട്ടങ്ങൾ ഉണ്ടാവുന്ന പ്രദേശങ്ങൾ, എസി മുറികൾ, പൊതുയിടങ്ങൾ എന്നിവിടങ്ങളിൽ സന്ദർഭത്തിനനുസരിച്ച് മാസ്‌ക് ധരിക്കുന്നത് ഉചിതമാകുമെന്ന് യോഗം വിലയിരുത്തി.

പുതിയ വൈറസ് വകഭേദത്തിന് വലിയതോതിൽ വ്യാപനശേഷി ഉള്ളതിനാൽ നല്ല ജാഗ്രതയും കരുതലും കാണിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗൗരവത്തോടെ നീങ്ങേണ്ടതുണ്ട്. ആരോഗ്യവകുപ്പിന്റെ കൂടെ തദ്ദേശസ്വയംഭരണ വകുപ്പ് കൂടി ജാഗരൂഗരാകണം.  കോവിഡുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ അതേ രീതിയിൽ നടപ്പാക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ജില്ലാ കളക്ടർമാർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

സിക വൈറസ്; ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ നി​ർ​ദേ​ശം

സിക വൈറസ്; ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ നി​ർ​ദേ​ശം

ത​ല​ശ്ശേ​രി: ത​ല​ശ്ശേ​രി ജി​ല്ല കോ​ട​തി ജീ​വ​ന​ക്കാ​രി​ൽ ക​ണ്ടെ​ത്തി​യ ശാ​രീ​രി​ക പ്ര​ശ്‌​ന​ത്തി​ന് കാ​ര​ണം സി​ക വൈ​റ​സ് രോ​ഗ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ നി​ർ​ദേ​ശം. ര​ണ്ടു​ദി​വ​സം മു​ത​ൽ ഏ​ഴു ദി​വ​സം വ​രെ സി​ക​യു​ടെ രോ​ഗ​ല​ക്ഷ​ണം നീ​ണ്ടു​നി​ൽ​ക്കും. രോ​ഗം ബാ​ധി​ച്ച ഈ​ഡി​സ് കൊ​തു​കി​ന്റെ ക​ടി​യേ​റ്റ് പ​ക​രു​ന്ന

മഞ്ഞപ്പിത്ത വ്യാപനം; ആശങ്കയില്‍ വേങ്ങൂര്‍ പഞ്ചായത്ത്

പെ​രു​മ്പാ​വൂ​ര്‍: മ​ഞ്ഞ​പ്പി​ത്തം പ​ട​ര്‍ന്നു​പി​ടി​ക്കു​ന്ന വേ​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ള്‍ ആ​ശ​ങ്ക​യി​ല്‍. ദി​വ​സം​തോ​റും രോ​ഗം പ​ട​ര്‍ന്നു​പി​ടി​ക്കു​മ്പോ​ള്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ളു​ന്ന​താ​യി നാ​ട്ടു​കാ​ര്‍. ഇ​തി​ന​കം 200ന​ടു​ത്ത്​ പേ​ർ​ക്ക​ള രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്. മ​ലി​ന​ജ​ല​ത്തി​ല്‍നി​ന്ന് പ​ക​രു​ന്ന ഹൈ​പ്പ​റ്റൈ​റ്റി​സ് എ ​രോ​ഗ​ബാ​ധ​യാ​ണ് പ​ട​ര്‍ന്നു​പി​ടി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​രി​ല്‍ ആ​റു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ചി​കി​ത്സ​യി​ലി​രു​ന്ന

നിപ: കണ്ണൂർ ജില്ലയിലും ജാഗ്രതാനിർദേശം

നിപ: കണ്ണൂർ ജില്ലയിലും ജാഗ്രതാനിർദേശം

ക​ണ്ണൂ​ർ: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ നി​പ മ​ര​ണം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ണൂ​രി​ലും ജാ​ഗ്ര​ത നി​ർ​ദേ​ശം. നി​പ വൈ​റ​സ് ബാ​ധ​ക്ക് സ​മാ​ന​മാ​യ പ​നി​യും ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ടു​ന്ന രോ​ഗി​ക​ളു​ടെ വി​വ​രം കൈ​മാ​റാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. സ​മാ​ന ല​ക്ഷ​ണ​ങ്ങ​ളോ​ടെ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്ന രോ​ഗി​ക​ളെ പ്ര​ത്യേ​കം