കോവിഡ് മഹാമാരി വന്നുപോയിട്ടും അതിന്റെ ആഘാതം പേറുന്നവർ ഇപ്പോഴും നിരവധി. കോവിഡാനന്തരമുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാരിലാണെന്നാണ് പുതിയ പഠനം. യൂറോപ്യൻ രാജ്യങ്ങളിലെയും കോവിഡിന്റെ ഉറവിട കേന്ദ്രമെന്ന് കണക്കാക്കുന്ന ചൈനയിലെയും ജനങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാരിലാണ് കോവിഡാനന്തര പ്രശ്നങ്ങൾ ഏറ്റവും കൂടുതലുളളത്. വെല്ലൂർക്രിസ്റ്റ്യൻ മെഡിക്കൽ കോളജ് ആണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.

കോവിഡ് 19 ഇന്ത്യക്കാരുടെ ജീവിത നിലവാരം ദുർബലമാക്കിയെന്നും ഉയർന്ന തോതിലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളാണ് ആളുകൾ അനുഭവിക്കുന്നതെന്നും പഠനത്തിൽ കണ്ടെത്തി. പി.എൽ.ഒ.എസ് ഗ്ലോബൽ പബ്ലിക് ഹെൽത്ത് ജേണലിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

കോവിഡിന്റെ ആദ്യതരംഗത്തിൽ രോഗബാധിതരായ 207 ഇന്ത്യക്കാരെയാണ് പഠനവിധേയമാക്കിയത്. മറ്റ് രാജ്യങ്ങളിലെ ആളുകളെ അപേക്ഷിച്ച് ഇന്ത്യക്കാരിൽ പോസ്റ്റ്കോവിഡ് പ്രശ്നങ്ങൾ- പ്രത്യേകിച്ച് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ-രൂക്ഷമാണെന്ന് പഠനത്തിൽ കണ്ടെത്തി. കോവിഡ് വന്നുപോയ രോഗികളിൽ

ചെസ്റ്റ് റേഡിയോഗ്രഫി, എക്സർസൈസ് ചെയ്യുമ്പോഴുള്ള പ്രശ്നം, ശ്വാസകോശ പര​ിശോധന എന്നിവ വഴിയാണ് ഇത് കണ്ടെത്തിയത്. ഇതിൽ തന്നെ ചിലർക്ക് ഒരുവർഷത്തിനകം ഇത്തരം പ്രശ്നങ്ങൾ മാറിയിട്ടുണ്ട്. എന്നാൽ മറ്റുചിലരിൽ കൂടുതൽ കാലം നീണ്ടുനിൽക്കുകയും ജീവിതനിലവാരത്തെ തന്നെ മോശമായി ബാധിക്കുകയും ചെയ്തു. പൾമനറി ഫങ്ഷൻ ടെസ്റ്റുകൾ, ആറ് മിനിറ്റ് നീളുന്ന നടത്തം, ചെസ്റ്റ് റേഡിയോഗ്രഫി, ചോദ്യാവലി എന്നിവ വഴിയാണ് ആളുകളെ പഠനത്തിന് വിധേയരാക്കിയത്.

ശ്വാസതടസ്സം, ആഴ്ചകളോ മാസങ്ങളോ നീണ്ടുനിൽക്കുന്ന ചുമ, നെഞ്ചു വേദന, ക്ഷീണം, വ്യായാമം ചെയ്യുമ്പോഴുള്ള പ്രശ്നങ്ങൾ, ഇടക്കിടെയുണ്ടാകുന്ന ശ്വാസകോശ അണുബാധ എന്നിവയാണ് പഠനത്തിന് വിധേയമാക്കിയ ആളുകളിൽ കണ്ടെത്തിയ പ്രശ്നങ്ങൾ. ഓക്സിജൻ തെറാപ്പി, പൾമനറി റീഹാബിലിറ്റേഷൻ, മരുന്നുകൾ, പോഷകാഹാരങ്ങൾ, മാനസിക പിന്തുണ എന്നിവ വഴി ഈ പ്രശ്നങ്ങൾ ക്രമാനുഗതമായി പരിഹരിക്കാൻ സാധിക്കുമെന്നും വിദഗ്ധ ഡോക്ടർമാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കു​ട്ടി​ക്ക​ളി​യ​ല്ല, കു​ട്ടി​ക​ളി​ലെ പ്ര​മേ​ഹം

പ്രാ​യ​മാ​യ​വ​രി​ൽ മാ​ത്രം ക​ണ്ടു​വ​രു​ന്ന ഒ​രു അ​സു​ഖ​മാ​ണ് പ്ര​മേ​ഹം എ​ന്നാ​ണ് ധാ​ര​ണ​യെ​ങ്കി​ൽ തെ​റ്റി. കു​ട്ടി​ക​ൾ​ക്കു​ൾ​പ്പെ​ടെ ഏ​തു പ്രാ​യ​ക്കാ​ർ​ക്കും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും വ​രാ​വു​ന്ന രോ​ഗ​മാ​ണി​ത്. കു​ട്ടി​ക​ളി​ലെ പ്ര​മേ​ഹം അ​പൂ​ർ​വ​മാ​ണെ​ങ്കി​ലും ക​ണ്ടെ​ത്തി​യാ​ൽ ഏ​റെ ശ്ര​ദ്ധ​യും ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ചി​കി​ത്സ​യും വേ​ണ്ടി​വ​രും. ടൈ​പ്പ്-1, ടൈ​പ്പ്-2 എ​ന്നി​ങ്ങ​നെ ര​ണ്ടു

റിയാദിലെ ആസ്​റ്റര്‍ സനദ് ആശുപത്രി വികസിപ്പിച്ചു

റിയാദ്​: ആസ്​റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ഭാഗമായ റിയാദിലെ ആസ്​റ്റര്‍ സനദ് ആശുപത്രി 200 കിടക്കകളുള്ള മള്‍ട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രിയായി വിപുലീകരിച്ചു. സൗദി അറേബ്യയിലെ ജനങ്ങള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യ പരിചരണ സേവനങ്ങൾ നൽകുകയാണ്​ ലക്ഷ്യം. നഗരത്തിലെ ജനസംഖ്യ വര്‍ധിച്ചുവരുന്നതിനാല്‍ ഉയര്‍ന്ന

ആര്‍ദ്ര കേരളം പുരസ്‌കാരം; മലപ്പുറം ജില്ലയിൽ രണ്ടാംസ്ഥാന നിറവിൽ വട്ടംകുളം

എ​ട​പ്പാ​ൾ: ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ മി​ക​ച്ച പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ക്കു​ള്ള ആ​ര്‍ദ്ര കേ​ര​ളം പു​ര​സ്‌​കാ​രം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ വ​ട്ടം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം സ്ഥാ​ന​ത്തോ​ടെ ജി​ല്ല​യി​ൽ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്നു. മൂ​ന്നു​ല​ക്ഷം രൂ​പ​യാ​ണ് പു​ര​സ്കാ​രം. ആ​രോ​ഗ്യ വ​കു​പ്പി​ന്റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍