ഹൈദരാബാദ്: അർബുദം കണ്ടെത്തുന്നതിനായി പ്രത്യേക കാൻസർ സ്ക്രീനിംഗ് ബസ് പുറത്തിറക്കി ഹൈദരാബാദിലെ ബസവതാരകം ഇൻഡോ-അമേരിക്കൻ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. ഡിജിറ്റൽ എക്‌സ്‌റേ, മാമോഗ്രഫി, അൾട്രാ സൗണ്ട് മെഷീനുകൾ എന്നിവയുൾപ്പെടെ അത്യാധുനിക സാങ്കേതിക വിദ്യയാണ് പുതുതായി അവതരിപ്പിച്ച ബസിൽ സജ്ജീകരിച്ചിരിക്കുന്നത്. അവശ്യ പരിശോധനകൾ നടത്തി പ്രാരംഭ ഘട്ടത്തിൽ ക്യാൻസർ ലക്ഷണങ്ങളെ തിരിച്ചറിയാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

സ്ക്രീനിംഗിന് വിധേയരായ വ്യക്തികൾക്ക് ഉടനടി ഫലങ്ങൾ നൽകുന്ന രീതിയിലാണ് ബസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ സംരംഭം യാഥാർത്ഥ്യമാക്കുന്നതിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1.5 കോടി രൂപയാണ് സംഭാവന ചെയ്തത്. ഉദ്ഘാടന ചടങ്ങിൽ എസ്.ബി.ഐ ചീഫ് ജനറൽ മാനേജർ രാജേഷ് കുമാർ, ബിയാച്ച് ആൻഡ് ആർ.ഐ ചെയർമാൻ നന്ദമുരി ബാലകൃഷ്ണ എന്നിവർ പങ്കെടുത്തു. പലപ്പോഴും ഭയവും അജ്ഞതയും കാരണം ആളുകൾ ചികിത്സ ചെയ്യാൻ മടിക്കുന്നുവെന്നും ഇങ്ങനെയുള്ളവർക്ക് വേണ്ടിയാണ് ഈ പുതിയ മൊബൈൽ സ്ക്രീനിംഗ് ബസ് അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്നതെന്ന് ചടങ്ങിൽ ബാലകൃഷ്ണ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ചെന്നൈയിലും എച്ച്.എം.പി.വി വൈറസ് ബാധ; രണ്ടു കുട്ടികളിൽ രോഗം; ഇന്ത്യയിൽ അഞ്ചു കേസുകൾ

ചെന്നൈയിലും എച്ച്.എം.പി.വി വൈറസ് ബാധ; രണ്ടു കുട്ടികളിൽ രോഗം; ഇന്ത്യയിൽ അഞ്ചു കേസുകൾ

ന്യൂഡൽഹി: ചെന്നൈയിലും എച്ച്.എം.പി.വി വൈറസ് ബാധ സ്ഥിരീകരിച്ചു. രണ്ടു കുട്ടികൾക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് ഇതുവരെ അഞ്ചു കുട്ടികൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. തേനംപേട്ടിലെ സ്വകാര്യ ആശുപത്രിയിൽ പനിക്കും ചുമക്കും ചികിത്സ തേടിയ കുട്ടിയിൽ നടത്തിയ പരിശോധനയിലാണ് എച്ച്.എം.പി.വി വൈറസ്

വേനൽക്കാല രോഗങ്ങളെ കരുതണം; ഈ കാര്യങ്ങളിൽ മുൻകരുതലെടുക്കാം

വേനൽക്കാല രോഗങ്ങളെ കരുതണം; ഈ കാര്യങ്ങളിൽ മുൻകരുതലെടുക്കാം

സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. താപനില ഉയരുന്ന സാഹചര്യത്തിൽ ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്വയം പ്രതിരോധിക്കേണ്ടത് അനിവാര്യം. രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ

ആശ്വാസം; ചികിത്സയിലുള്ള നാലുകുട്ടികൾക്കും അമീബിക് മസ്തിഷ്‍ക ജ്വരമില്ല

കോഴിക്കോട്: ​മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന നാലു കുട്ടികൾക്കും അമീബിക് മസ്തിഷ്ക ജ്വരമില്ല. നാലുപേരുടെയും പരിശോധന ഫലം നെഗറ്റീവാണ്. നിലവിൽ രോഗം സ്ഥിരീകരിച്ച മൂന്നിയൂർ സ്വദേശി അഞ്ചുവയസുകാരിയുടെ ബന്ധുക്കളാണിവർ. അഞ്ചുവയസുകാരി അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ