സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ്: ഇന്റലിജൻസ് അന്വേഷണം ഊർജിതമാക്കി

സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ്: ഇന്റലിജൻസ് അന്വേഷണം ഊർജിതമാക്കി

January 9, 2024 0 By KeralaHealthNews

കോ​ഴി​ക്കോ​ട്: സ​ര്‍ക്കാ​ര്‍ ഡോ​ക്ട​ര്‍മാ​രു​ടെ സ്വ​കാ​ര്യ പ്രാ​ക്ടീ​സി​നു ഏ​ര്‍പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച​തോ​ടെ ഇ​ന്റ​ലി​ജ​ൻ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ പ്രാ​ക്​​ടീ​സ് ചെ​യ്യു​ന്ന ക്ലി​നി​ക്കു​ക​ളി​ലും മ​റ്റും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ക​യാ​ണ്. വി​വി​ധ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​രു​ടെ സ്വ​കാ​ര്യ പ്രാ​ക്ടീ​സി​നെ​തി​രെ ആ​രോ​ഗ്യ വ​കു​പ്പി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​താ​യും വി​വ​ര​മു​ണ്ട്. ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് നെ​ഫ്രോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ശ്രീ​ല​ത​യെ ക​ഴി​ഞ്ഞ​ദി​വ​സം സ​സ്​​പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

സ്വ​കാ​ര്യ പ്രാ​ക്ടീ​സി​ന് നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച​തി​നെ​തി​രെ സ​ര്‍ക്കാ​ര്‍ ഡോ​ക്ട​ര്‍മാ​രു​ടെ സം​ഘ​ട​ന​യാ​യ കെ.​ജി.​എം.​ഒ.​എ പ്ര​തി​ഷേ​ധം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് സ​ർ​ക്കാ​ർ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി മുന്നോ​ട്ടു​നീ​ങ്ങു​ന്ന​ത്.

https://nacosfashions.com/product/khadi-natural-amla-bhringraj-shampoo-210ml/

ഡി​സം​ബ​ര്‍ 28നാ​ണ് സ്വ​കാ​ര്യ പ്രാ​ക്ടീ​സ് ക​ടു​പ്പി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ അ​ട​ക്ക​മു​ള്ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ പ്ര​മു​ഖ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ അ​ട​ക്കം സേ​വ​നം ന​ട​ത്തു​ന്നു​ണ്ടെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ഊ​ർ​ജി​ത​മാ​ക്കി​യ​ത്. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ സേ​വ​ന​ത്തി​നു​ശേ​ഷം വൈ​കു​ന്നേ​ര​ങ്ങ​ളി​ലും രാ​ത്രി​യി​ലും ഡോ​ക്ട​ർ​മാ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ശ​സ്ത്ര​ക്രി​യ അ​ട​ക്കം ന​ട​ത്തു​ന്നു​ണ്ടെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ ഒ​ഴി​കെ​യു​ള്ള സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ര്‍മാ​ര്‍ക്ക് വീ​ടു​ക​ളി​ല്‍ സ്വ​കാ​ര്യ പ്രാ​ക്ടീ​സ് ന​ട​ത്താ​മെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ല്‍ അ​ഡ്മി​റ്റാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള രോ​ഗി​ക​ളെ ചി​കി​ത്സി​ക്ക​രു​തെ​ന്നാ​ണ് പു​തു​താ​യി ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ലെ നി​ര്‍ദേ​ശം. എ​ന്നാ​ൽ, നി​ല​വി​ൽ ഗൈ​ന​ക്കോ​ള​ജി​സ്റ്റു​ക​ൾ അ​ട​ക്കം വീ​ട്ടി​ൽ സ്കാ​നി​ങ് വ​രെ സ​ജ്ജീ​ക​രി​ച്ചാ​ണ് പ്രാ​ക്ടീ​സ് ന​ട​ത്തു​ന്ന​ത്. ഇ​ത്ത​ര​ക്കാ​ർ പി​ന്നീ​ട് റ​ഫ​റ​ൽ സം​വി​ധാ​നം വ​ഴി പ്ര​സ​വ​ത്തി​ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ഡ്മി​റ്റാ​വു​ക​യാ​ണ് പ​തി​വ്.

ചി​ല ഡോ​ക്ട​ർ​മാ​ർ പ​ങ്കാ​ളി​ക​ളു​ടെ പേ​രി​ൽ ലാ​ബ് സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള ക്ലി​നി​ക്ക് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും ഇ​ന്റ​ലി​ജ​ൻ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​യി​ല്‍ അ​ഡ്മി​റ്റാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള രോ​ഗി​ക​ളാ​ണ് സ്വ​കാ​ര്യ പ്രാ​ക്ടീ​സ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഡോ​ക്ട​റെ കാ​ണാ​ന്‍ എ​ത്തു​ന്ന​വ​രി​ല്‍ കൂ​ടു​ത​ലും.