ബംഗ്ലൂരു: പനിപോലുള്ള രോഗലക്ഷണങ്ങൾ കാണിക്കുന്ന എല്ലാവർക്കും കോവിഡ് പരിശോധന നിർബന്ധമാക്കിയതായി കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ശനിയാഴ്ച മുതൽ കോവിഡ്-19 ഹെൽപ്പ് ലൈൻ പ്രവർത്തനമാരംഭിക്കുമെന്ന് റാവു വെള്ളിയാഴ്ച നടത്തിയ മീറ്റിങ്ങിൽ അറിയിച്ചു.

ഇൻഫ്ലുവെൻസ പോലുള്ള എല്ലാ രോഗങ്ങൾക്കും കടുത്ത അക്യൂട്ട് റെസ്പിറേട്ടറി രോഗങ്ങൾക്കും പരിശോധന നിർബന്ധമാക്കുവാൻ നിർദ്ദേശം നൽകി. ബംഗ്ലൂരിലെ വികാസ് സൗദയിൽ മുതിർന്ന ആരോഗ്യ ഉദ്ദ്യോഗസ്ഥരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് വലിയ തോതിൽ കോവിഡ് ടെസ്റ്റിങ്ങ് നടക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു.

ദിവസവും 7,000 ത്തിലധികം കോവിഡ് പരിശോധനകൾ നടത്തുന്നുണ്ട്, 3.82 ശതമാനമാണ് കോവിഡ് പോസിറ്റിവിറ്റി നിരക്ക്, ഇതുവരെ കേസുകളുടെ എണ്ണം കുറഞ്ഞിട്ടില്ല -മന്ത്രി പറഞ്ഞു. കേരളത്തിൽ കേസുകളുടെ എണ്ണം കുറയാൻ തുടങ്ങിയിട്ടുണ്ട്, കോവിഡ് പോസിറ്റീവ് ആയവരെ കൃത്യമായി നിരീക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.

അടുത്ത ആഴ്ചമുതൽ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞേക്കാമെന്ന് അധികൃതർ പറഞ്ഞു. കർണാടകയിൽ വെള്ളിയാഴ്ച മാത്രം 300 പുതിയ കോവിഡ് കേസുകളും നാല് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

വെള്ളെഴുത്ത് പരിഹരിക്കാനുള്ള ‘പ്രസ് വു’ ഐ ഡ്രോപ്സിന്‍റെ അനുമതി റദ്ദാക്കി

ന്യൂഡൽഹി: മുംബൈ  ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എന്‍ടോഡ്‌ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ പുറത്തിറക്കുന്ന ‘പ്രസ്‌ വു’ ഐ ഡ്രോപ്സിനുള്ള അനുമതി കേന്ദ്ര ഡ്രഗ് സ്റ്റാൻഡേർഡ് കണ്‍ട്രോള്‍ ഓർഗനൈസേഷൻ റദ്ദാക്കി. ഐഡ്രോപ്സ് നിർമാണത്തിനും വിപണനത്തിനുമുള്ള അനുമതിയാണ് റദ്ദാക്കിയത്. കണ്ണിനെ ബാധിക്കുന്ന അസുഖമായ പ്രസ്ബയോപ്പിയ (വെള്ളെഴുത്ത്) പരിഹരിക്കാൻ തങ്ങളുടെ

സുരക്ഷിതമാക്കാം ; മുറിവുകളോ, പൊള്ളലുകളോ ഉണ്ടാവാതെ കരുതലോടെ ആഘോഷിക്കാം ഈ ദീപാവലി

സുരക്ഷിതമാക്കാം ഈ ദീപാവലി; മുറിവുകളോ, പൊള്ളലുകളോ ഉണ്ടാവാതെ കരുതലോടെ ആഘോഷിക്കാം

രാജ്യം മൊത്തം ദീപാവലി ആഘോഷിക്കുന്ന തിരക്കിലാണ്. വടക്കേ ഇന്ത്യയിലെയും അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലെയും അത്ര വിപുലമായി കേരളത്തില്‍ ആഘോഷങ്ങള്‍ ഇല്ലെങ്കിലും അതിര്‍ത്തി ജില്ലകളില്‍ വളരെ വിപുലമായ രീതിയിലാണ് ദീപാവലി കൊണ്ടാടുന്നത്. പുതുവസ്ത്രങ്ങള്‍ അണിഞ്ഞും പടക്കങ്ങള്‍ പൊട്ടിച്ചും ദീപാവലി കെങ്കേമമാക്കുന്നു. എന്നാൽ ദീപാവലി ആഘോഷിക്കുന്ന

കേരളം പനിക്കിടക്കയിൽ; 493 പേർക്ക് ഡെങ്കിപ്പനി, 158 പേർക്ക് എച്ച് വൺ എൻ വൺ, അരലക്ഷം പേർ ചികിത്സ തേടി

തിരുവനന്തപുരം: കേരളം പനിക്കിടക്കയിൽ. അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം രോഗവിവരകണക്കുകൾ പുറത്തുവിട്ട് ആരോഗ്യവകുപ്പ്. നിലവിലെ കണക്ക് പ്രകാരം സംസ്ഥാനത്ത് 493 പേർക്ക് ഡെങ്കിപ്പനിയും 158 പേർക്ക് എച്ച് വൺ എൻ വണ്ണും സ്ഥിരീകരിച്ചു. പകർച്ചവ്യാധി വ്യാപനം അതിരൂക്ഷമായിരിക്കുകയാണ്. അഞ്ച് ദിവസത്തെ കണക്ക്