വൃ​ക്ക, ക​ര​ൾ രോ​ഗ​ങ്ങ​ളും കാ​ൻ​സ​റും ക​ണ്ടെ​ത്താ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ സ്വ​ന്തം നി​ല​യി​ൽ ന​ട​ത്തു​ന്ന ക്യാ​മ്പു​ക​ൾ​ക്ക് ത​ൽ​ക്കാ​ലം നി​യ​ന്ത്ര​ണം. ഇ​ത് സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ് മാ​ർ​ഗ​രേ​ഖ പു​റ​പ്പെ​ടു​വി​ച്ച ശേ​ഷം ത​ദ്ദേ​ശ​വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കും. കാ​ൻ​സ​ർ നി​ർ​ണ​യ​ത്തി​നും പ​രി​ശോ​ധ​ന​ക്കും വ്യ​വ​സ്ഥാ​പി​ത രീ​തി​യു​ണ്ട്. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, താ​ലൂ​ക്ക് ആ​ശു​പ​ത്രി, ജി​ല്ല, ജ​ന​റ​ൽ ആ​ശു​പ​ത്രി, മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലും തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്റ​റു​ക​ളി​ലു​മാ​ണ് പ​രി​ശോ​ധ​ന​യും നി​ർ​ണ​യ​വും ക്ര​മ​പ്പെ​ടു​ത്തേ​ണ്ട​ത്. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി​രേ​ഖ​യി​ൽ വൃ​ക്ക, ക​ര​ൾ രോ​ഗ​ങ്ങ​ളും കാ​ൻ​സ​റും മു​ൻ​കൂ​ട്ടി ക​ണ്ട​ത്താ​ൻ പ​രി​ശോ​ധ​ന ക്യാ​മ്പു​ക​ൾ ന​ട​ത്താ​ൻ നി​ർ​ദേ​ശ​മു​ണ്ടെ​ങ്കി​ലും ഇ​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നി​ല്ല. പു​തി​യ മാ​ർ​ഗ​രേ​ഖ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ട​ൻ പു​റ​ത്തി​റ​ക്കും. ചി​ല ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ക്യാ​മ്പു​ക​ൾ നി​ർ​ത്താ​നും നി​ർ​ദേ​ശി​ച്ചു.

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ജി​ല്ല, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ ക്യാ​മ്പു​ക​ൾ സ്ഥി​രം സം​വി​ധാ​ന​മാ​ക്കാ​ൻ മ​ല​പ്പു​റം ജി​ല്ല പ​ഞ്ചാ​യ​ത്ത് അ​നു​മ​തി തേ​ടി​യ​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ്വ​ന്തം നി​ല​ക്കു​ള്ള ക്യാ​മ്പു​ക​ൾ വേ​ണ്ടെ​ന്ന് ത​ദ്ദേ​ശ​വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. മ​ല​പ്പു​റം ജി​ല്ല പ​ഞ്ചാ​യ​ത്ത​ട​ക്കം ജി​ല്ല ആ​ശു​പ​ത്രി കേ​ന്ദ്രീ​ക​രി​ച്ച് ഇ​ത്ത​ര​ത്തി​ൽ ക്യാ​മ്പ് ന​ട​ത്തി ആ​ശു​പ​ത്രി​യി​ൽ ല​ഭ്യ​മ​ല്ലാ​ത്ത പ​രി​ശോ​ധ​ന പു​റ​ത്തെ ലാ​ബു​ക​ളെ ഏ​ൽ​പ്പി​ച്ച് ഫ​ണ്ട് ചെ​ല​വ​ഴി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​ത്ത​ര​ത്തി​ൽ ക്യാ​മ്പ് ന​ട​ത്തു​ന്ന​തി​ലെ സാ​ങ്കേ​തി​ക​പ്ര​ശ്നം ച​ർ​ച്ച​യാ​യ​ത്. അ​തേ​സ​മ​യം, ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ചേ​ർ​ന്ന് മാ​ർ​ഗ​രേ​ഖ വ​രു​ന്ന​ത് വ​രെ ക്യാ​മ്പു​ക​ൾ ന​ട​ത്താ​നും ക്യാ​മ്പു​ക​ളി​ലെ രോ​ഗി​ക​ൾ​ക്ക് തു​ട​ർ പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും ആ​രോ​ഗ്യ വ​കു​പ്പ് മു​ഖേ​ന ഉ​റ​പ്പാ​ക്കാ​നും ത​ദ്ദേ​ശ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു.

സ്വ​കാ​ര്യാ​ശു​പ​ത്രി​ക​ൾ രോ​ഗ​നി​ർ​ണ​യ ക്യാ​മ്പു​ക​ൾ ന​ട​ത്തി നേ​രി​യ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച് പ​ണം ഈ​ടാ​ക്കി തു​ട​ർ ചി​കി​ത്സ ന​ൽ​കു​ന്ന രീ​തി​യു​ണ്ട്. മാ​ർ​ഗ​രേ​ഖ പ്ര​കാ​ര​മ​ല്ലെ​ങ്കി​ൽ തു​ട​ർ ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ൾ സ്വ​ന്തം പ​ണം മു​ട​ക്കി ചി​കി​ത്സ തു​ട​രേ​ണ്ട സ്ഥി​തി വ​രും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

മലബാര്‍ കാന്‍സര്‍ സെന്ററില്‍ അതിനൂതന കാര്‍ ടി സെല്‍ തെറാപ്പി; രാജ്യത്ത് കാര്‍ ടി സെല്‍ തെറാപ്പി നല്‍കുന്ന രണ്ടാമത്തെ സ്ഥാപനം

മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആന്റ് റീസര്‍ച്ചില്‍ കാര്‍ ടി സെല്‍ തെറാപ്പി വിജയകരമായി പൂര്‍ത്തീകരിച്ചു. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ ബാധിച്ച 19 വയസുകാരനാണ് ഈ ചികിത്സ നടത്തിയത്. മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റലിന്

പ്ലാ​സ്റ്റി​ക് കു​പ്പി​യി​ൽ വെ​ള്ളം കു​ടി​ക്ക​ല്ലേ സൂ​ക്ഷി​ക്ക​ണം

നി​ങ്ങ​ൾ സ്കൂ​ളി​ലും ഓ​ഫി​സി​ലു​മെ​ല്ലാം കു​ടി​വെ​ള്ളം ശേ​ഖ​രി​ച്ചു​വെ​ക്കു​ന്ന​ത് പ്ലാ​സ്റ്റി​ക് കു​പ്പി​യി​ലാ​ണോ? എ​ങ്കി​ൽ ശ്ര​ദ്ധി​ക്ക​ണം. ഈ ​ശീ​ലം നി​ങ്ങ​ളി​ൽ ര​ക്ത സ​മ്മ​ർ​ദം വ​ർ​ധി​ക്കാ​നി​ട​യാ​ക്കു​മെ​ന്നാ​ണ് പു​തി​യ പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്. ആ​സ്ട്രി​​യ​​യി​​ലെ ​ഡാ​​ന്യു​​ബ് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ മെ​​ഡി​​സി​​ൻ വി​​ഭാ​​​ഗം ​ഗ​​വേ​​ഷ​​ക​​ർ ന​ട​ത്തി​യ പ​​ഠ​​ന​ത്തി​ലാ​ണ് നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ൽ. ഗ​വേ​ഷ​ണ ഫ​ലം

മു​ണ്ടി​നീ​ര് വേണം പ്രതിരോധം

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ മു​ണ്ടി​നീ​ര് (മം​സ്) പ​ട​ർ​ന്നു​പി​ടി​ക്കു​ന്നു. സ്കൂ​ൾ-​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളി​ലാ​ണ് മു​ണ്ടി​നീ​ര് സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന​ത്. ഇ​ത് സ്കൂ​ളു​ക​ളി​ൽ ഹാ​ജ​ർ​നി​ല കു​റ​യാ​ൻ വ​രെ ഇ​ട​യാ​ക്കു​ന്നു​ണ്ട്. ക്രി​സ്മ​സ് പ​രീ​ക്ഷ​ക്കാ​ല​ത്ത് രോ​ഗം പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ളി​ലും ര​ക്ഷി​താ​ക്ക​ളി​ലും ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു. മു​ൻ വ​ർ​ഷ​ങ്ങ​ളെ​ക്കാ​ൾ ഗ​ണ്യ​മാ​യ തോ​തി​ലാ​ണ് രോ​ഗം