ആരോഗ്യരക്ഷക്ക്​ ആയുർവേദം; വിവിധ പദ്ധതികളുമായി കോ​ട്ട​യം ജില്ല പഞ്ചായത്ത്

ആരോഗ്യരക്ഷക്ക്​ ആയുർവേദം; വിവിധ പദ്ധതികളുമായി കോ​ട്ട​യം ജില്ല പഞ്ചായത്ത്

October 26, 2023 0 By KeralaHealthNews

കോ​ട്ട​യം: ജി​ല്ല ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ സം​വി​ധാ​ന​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ​യും കാ​ലാ​നു​സൃ​ത ന​വീ​ക​ര​ണം ല​ക്ഷ്യ​മാ​ക്കി വി​ക​സ​ന പ​ദ്ധ​തി​ക​ളു​മാ​യി ജി​ല്ല പ​ഞ്ചാ​യ​ത്ത്. ആ​ശു​പ​ത്രി​യി​ൽ നി​ല​വി​ലെ ആ​രോ​ഗ്യ​സു​ര​ക്ഷ പ​ദ്ധ​തി​ക​ൾ​ക്ക് പു​റ​മെ​യാ​ണ് ന​ട​പ്പ്​ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലൂ​ടെ അ​ഞ്ചു സ​വി​ശേ​ഷ പ​ദ്ധ​തി​ക​ൾ കൂ​ടി ന​ട​പ്പാ​ക്കു​ന്ന​ത്. ജീ​വി​ത​ശൈ​ലീ രോ​ഗ ചി​കി​ത്സ​യും പ്ര​തി​രോ​ധ​വും ല​ക്ഷ്യ​മാ​ക്കി ‘ജീ​വ​നി’ പ​ദ്ധ​തി, സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ലെ അ​ല​ർ​ജി മൂ​ല​മു​ള്ള നേ​ത്രാ​ഭി​ഷ്യ​ന്ദ ചി​കി​ത്സ പ്ര​തി​രോ​ധ പ​ദ്ധ​തി​യാ​യ ‘പ്ര​കാ​ശി’, ല​ഹ​രി ഉ​പ​യോ​ഗ ചി​കി​ത്സ​യും പ്ര​തി​രോ​ധ​വും ല​ക്ഷ്യ​മാ​ക്കി ‘മ​ന​സ്വീ’, യോ​ഗ പ​രി​ശീ​ല​ന പ​ദ്ധ​തി​യാ​യ ‘പ്ര​ശോ​ഭി’, സ്‌​കോ​ളി​യോ​സി​സ് ബോ​ധ​വ​ത്ക​ര​ണ പ​ദ്ധ​തി​യാ​യ ‘ത​ന്വീ’ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളാ​ണ് ജി​ല്ല പ​ഞ്ചാ​യ​ത്ത് ആ​വി​ഷ്‌​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

10 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​ക​ൾ​ക്കാ​യി വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും സൗ​ജ​ന്യ ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ളും അ​വ​ശ്യ​മ​രു​ന്നു​ക​ളും ല​ഭ്യ​മാ​ക്കും. യോ​ഗ പ​രി​ശീ​ല​ന​പ​ദ്ധ​തി​യാ​യ ‘പ്ര​ശോ​ഭി’ മു​ഖാ​ന്ത​രം കൗ​മാ​ര​ക്കാ​രാ​യ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ർ​ത്ത​വ സം​ബ​ന്ധ​മാ​യ ശാ​ക്തീ​ക​ര​ണ​ത്തി​നും വ​യോ​ജ​ന​ങ്ങ​ളു​ടെ ക​ർ​മ​ശ​ക്തി സം​ര​ക്ഷി​ക്കാ​നാ​യി സൗ​ജ​ന്യ യോ​ഗ പ​രി​ശീ​ല​ന​വും പ​ദ്ധ​തി​യി​ലൂ​ടെ ന​ട​പ്പാ​ക്കും.കാ​ലോ​ചി​ത​മാ​യ പ​രി​ഷ്‌​ക​ര​ണ​ങ്ങ​ളി​ലൂ​ടെ ജി​ല്ല ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യെ മി​ക​വി​ന്റെ കേ​ന്ദ്ര​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ജി​ല്ല പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും ന​വ​കേ​ര​ളം വി​ഭാ​വ​നം ചെ​യ്യു​ന്ന മാ​ലി​ന്യ​നി​ർ​മാ​ർ​ജ​നം, സാ​ന്ത്വ​ന പ​രി​ച​ര​ണം എ​ന്നി​വ​ക്ക്​ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കി​യാ​ണ് മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും പ്ര​സി​ഡ​ന്റ് കെ.​വി. ബി​ന്ദു പ​റ​ഞ്ഞു.