അഹമ്മദാബാദ്: ഗുജറാത്തിൽ വിവിധയിടങ്ങളിലായി നടത്തിയ റെയ്ഡിൽ 17.5 ലക്ഷം രൂപ വിലമതിക്കുന്ന വ്യാജ ആന്‍റിബയോട്ടിക് മരുന്നുകൾ പിടികൂടി. നാല് പേരെ അറസ്റ്റ് ചെയ്തു. വ്യാജ മരുന്നുകൾ ഇവർ ഡോക്ടർമാർക്ക് വിതരണം ചെയ്തിരുന്നുവെന്ന് ഫുഡ് ആൻഡ് ഡ്രഗ് കൺട്രോൾ അസോസിയേഷൻ (എഫ്.ഡി.സി.എ) പ്രസ്താവനയിൽ അറിയിച്ചു.

വ്യാജ മരുന്നുകൾ വിപണിയിലെത്തിക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് എഫ്.ഡി.സി.എ വിവിധയിടങ്ങളിൽ റെയ്ഡ് നടത്തിയത്. തുടർന്നാണ് ഗുരുതര രോഗങ്ങൾക്ക് ഉൾപ്പെടെ നൽകുന്ന മരുന്നുകളുടെ വ്യാജമരുന്നുകൾ അഹമ്മദാബാദ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്ന് പിടിച്ചത്.

ആദ്യം പിടികൂടിയ ആൾ നൽകിയ വിവരത്തെ തുടർന്നാണ് വ്യാജ മരുന്ന് സംഘത്തിലെ മറ്റ് മൂന്ന് പേരെ കൂടി പിടിച്ചത്. ബില്ലുകൾ ഇല്ലാതെ ഇവർ ഡോക്ടർമാക്ക് വ്യാജ മരുന്ന് നൽകിയെന്ന് മൊബൈൽ ഫോണിൽ നിന്ന് വിവരം ലഭിച്ചു. പിടികൂടിയവർ ബിനാമി കമ്പനികളുടെ പേരിൽ മെഡിക്കൽ റെപ്രസന്‍റേറ്റീവെന്ന നിലയിൽ ഡോക്ടർമാരെ സമീപിക്കുകയായിരുന്നു.

പിടികൂടിയ മരുന്നുകളിൽ ഹിമാചൽ പ്രദേശിലെ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ വിലാസമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, ഹിമാചൽ അധികൃതരെ ബന്ധപ്പെട്ടപ്പോൾ അങ്ങനെയൊരു സ്ഥാപനം പ്രവർത്തിക്കുന്നില്ലെന്ന വിവരമാണ് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമ്പൂർണ പണിമുടക്ക് 13ന്; അത്യാഹിത വിഭാഗം പ്രവർത്തിക്കും

മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമ്പൂർണ പണിമുടക്ക് 13ന്; അത്യാഹിത വിഭാഗം പ്രവർത്തിക്കും

തിരുവനന്തപരം: സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ നവംബർ 13 മുതൽ സമ്പൂർണ പണിമുടക്കിലേക്ക്. അത്യാഹിത സേവനങ്ങൾ ഒഴികെ മുഴുവൻ പ്രവർത്തനങ്ങളിൽ നിന്ന് ഡോക്ടർമാർ വിട്ടുനിൽക്കുമെന്ന് കെ.ജി.എം.സി.ടി.എ അറിയിച്ചു. പ്രവേശന തസ്തികകളിലെ ശമ്പളത്തിലെ അപാകത പരിഹരിക്കുക, 2016 മുതലുള്ള ശമ്പള പരിഷ്കരണ കുടിശിക

ശർക്കരയിട്ട ചായയോ, പഞ്ചസാരയിട്ട​തോ? ഏതാണ് ആരോഗ്യത്തിന് നല്ലത്…

ഇന്നത്തെ കാലത്ത് എല്ലാവരും ആരോഗ്യകാര്യങ്ങളിൽ വളരെ ശ്രദ്ധ പുലർത്തുന്നവരാണ്. ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ താൽപര്യപ്പെടുന്നവരും. ഒരു കപ്പ് ചൂട് ചായയുമായി ദിവസം തുടങ്ങാൻ ആഗ്രഹിക്കാത്തവർ വിരളമായിരിക്കും. ചായ ആരോഗ്യകരമായ പാനീയമാണോ അല്ലയോ എന്നുള്ള ചർച്ചകൾ അവിടെ നിൽക്കട്ടെ, തൽകാലം നമുക്ക് ചായയിലെ

രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രിയിലെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂര്‍ണ വിജയം

രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രിയിലെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂര്‍ണ വിജയം

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി വിജയിപ്പിച്ച ജില്ലാതല ആശുപത്രിയായി എറണാകുളം ജനറല്‍ ആശുപത്രി മാറി. കഴിഞ്ഞ നവംബര്‍ 26ന് നടത്തിയ ശസ്ത്രക്രിയ പൂര്‍ണമായി വിജയിച്ചു. ചേര്‍ത്തല സ്വദേശിയായ അബിന് (28) സ്വന്തം മാതാവായ അമ്പിളിയാണ് വൃക്ക ദാനം