കൊച്ചി: ചികിത്സാ രംഗത്ത് ആധുനിക സാങ്കേതികവിദ്യയും റോബോട്ടിക് സർജറിയും വ്യാപകമായ കാലഘട്ടത്തിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ 24 മണിക്കൂർ ആശുപത്രിവാസം വേണമെന്ന ഇൻഷുറൻസ് കമ്പനികളുടെ നിബന്ധന ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ. 24 മണിക്കൂർ ആശുപത്രിയിൽ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി ഇൻഷുറൻസ് നിരസിക്കപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരമായി 57,720 രൂപ നൽകാൻ കമീഷൻ ഉത്തരവിട്ടു.

എറണാകുളം മരട് സ്വദേശി ജോൺ മിൽട്ടൺ തന്‍റെ മാതാവിന്‍റെ ഇടത് കണ്ണിന്‍റെ ശസ്ത്രക്രിയ എറണാകുളത്തെ സ്വകാര്യ ഹോസ്പിറ്റലിൽ ചെയ്തിരുന്നു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരു ദിവസം പോലും ഹോസ്പിറ്റലിൽ കിടക്കാതെ തന്നെ ശസ്ത്രക്രിയ നടത്തുകയും ഡിസ്ചാർജ് ആവുകയും ചെയ്തു.

ചികിത്സയ്ക്ക് ചെലവായ തുക ലഭിക്കുന്നതിനു വേണ്ടിയാണ് പരാതിക്കാരൻ യൂണിവേഴ്സൽ സോംപോ ജനറൽ ഇൻഷുറൻസ് കമ്പനിയെ സമീപിച്ചത്. എന്നാൽ 24 മണിക്കൂർ ആശുപത്രിവാസം ഇല്ലാത്തതിനാൽ, ഒ.പി ചികിത്സയായി കണക്കാക്കി ഇൻഷുറൻസ് കമ്പനി ക്ലെയിം അപേക്ഷ നിരസിച്ചു. ഇതോടെ പോളിസി ഉടമ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷനെ സമീപിക്കുകയായിരുന്നു.

24 മണിക്കൂർ കിടത്തി ചികിത്സ ആവശ്യമുള്ളതും എന്നാൽ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറഞ്ഞ സമയത്തിൽ ചികിത്സ അവസാനിക്കുകയും ചെയ്താൽ ഇൻഷുറൻസ് പരിരക്ഷയ്ക്ക് അർഹതയുണ്ടാകുമെന്ന് കമീഷൻ ചൂണ്ടിക്കാട്ടി. കൂടാതെ മയോപ്പിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രത്യേക ഇഞ്ചക്ഷൻ ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുമെന്ന ഇൻഷൂറൻസ് റെഗുലേറ്ററി അതോററിയുടെ സർക്കുലറും പരിഗണിച്ചു. പരാതിക്കാരന്‍റെ ആവശ്യം നിലനിൽക്കെ മറ്റൊരു പോളിസി ഉടമയ്ക്ക് ഇതേ ക്ലെയിം ഇൻഷുറൻസ് കമ്പനി അനുവദിച്ചതായും കമീഷൻ കണ്ടെത്തി.

ഇൻഷുറൻസ് കമ്പനിയുടെ നടപടികൾ പോളിസി ഉടമക്ക് നൽകേണ്ട സേവനത്തിന്‍റെ വീഴ്ചയാണെന്ന് ബോധ്യമായ കോടതി, ക്ലെയിം നിരസിക്കപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരമായി 57,720 രൂപ 30 ദിവസത്തിനകം നൽകാൻ ഇൻഷുറൻസ് കമ്പനിയോട് ഉത്തരവിട്ടു.

ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ പ്രസിഡന്‍റ് ഡി.ബി. ബിനു, മെമ്പർമാരായ വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്. പരാതിക്കാരന് വേണ്ടി അഡ്വ. റെയിനോൾഡ് ഫെർണാണ്ടസ് ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ക്ഷയം: മരണനിരക്ക്​ ഉയർന്നു

ക്ഷയം: മരണനിരക്ക്​ ഉയർന്നു

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ക്ഷ​യ​രോ​ഗ മ​ര​ണ​നി​ര​ക്ക്​ ഉ​യ​ർ​ന്നു. രോ​ഗ​ബാ​ധി​ത​രി​ൽ 12 ശ​ത​മാ​നം പേ​ർ മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങു​ന്ന​തി​ൽ​ ആ​ശ​ങ്ക. പ​ഠ​ന​ത്തി​നൊ​രു​ങ്ങി ആ​രോ​ഗ്യ​വ​കു​പ്പ്. പാ​ണാ​വ​ള്ളി​യി​ൽ പ്ല​സ്​​വ​ൺ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​താ​ണ്​ ഏ​റ്റ​വും ഒ​ടു​വി​ല​ത്തേ​ത്. പ്ര​തി​വ​ർ​ഷം ജി​ല്ല​യി​ൽ 1200 മു​ത​ൽ 1350 ക്ഷ​യ​രോ​ഗ​ബാ​ധി​ത​രു​ണ്ട്. കോ​വി​ഡി​നു​ശേ​ഷ​മാ​ണ് മ​ര​ണ​സം​ഖ്യ കൂ​ടി​യ​ത്. ആ​റ്​

നേരത്തെ ഉണരുന്നതോ വൈകി ഉണരുന്നതോ നല്ലത്? -പുതിയ പഠനം പറയുന്നത്…

ലണ്ടൻ: ഉറക്കം ഒരു മരുന്നാണെന്ന് എല്ലാ ആരോഗ്യ വിദഗ്ധരും സമ്മതിക്കുന്ന കാര്യമാണ്. നല്ല ഉറക്കം നിങ്ങളെ ഉള്ളിൽ നിന്ന് സുഖപ്പെടുത്തുകയും അടുത്ത ദിവസത്തേക്ക് ഊർജസ്വലമായി ശരീരത്തെ മാറ്റുകയും ചെയ്യും. നേരത്തെ ഉറങ്ങാനും നേരത്തെ എഴുന്നേൽക്കാനുമുള്ള ശീലം കുട്ടികളിൽ വളർത്തിയെടുക്കാൻ മാതാപിതാക്കൾ പരമാവധി

നിപ ; 60ഓ​ളം പേ​ർ ഹൈ ​റി​സ്ക് വി​ഭാ​ഗ​ത്തിൽ, മെഡി. കോളജിൽ വിപുല സംവിധാനം

മ​ല​പ്പു​റം: 14കാ​ര​ന് നി​പ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗ​ത്തെ നേ​രി​ടാ​ന്‍ സം​സ്ഥാ​നം പൂ​ര്‍ണ​സ​ജ്ജ​മാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍ജ്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ൽ നി​പ പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​രു​ന്നു. രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​നാ​യി സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വു​പ്ര​കാ​ര​മു​ള്ള എ​സ്.​ഒ.​പി അ​നു​സ​രി​ച്ചു​ള്ള 25 ക​മ്മി​റ്റി​ക​ള്‍ ജി​ല്ല​യി​ൽ അ​ടി​യ​ന്ത​ര​മാ​യി രൂ​പ​വ​ത്ക​രി​ച്ച്