ആര്‍ത്തവത്തെ എങ്ങനെ നേരിടാം
October 12, 2023ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ പല പ്രശ്‌നങ്ങള്‍ നേരിടാറുണ്ട്. ഈ സമയത്ത് അമിതദേഷ്യവും,ഡിപ്രെഷന്‍ എന്നിവ ഉണ്ടാവുക പതിവ്.ആര്‍ത്തവ സമയത്ത് പലരും ഭക്ഷണം കഴിക്കാതെ ഇരിക്കാറുണ്ട്. ഇത് ശരീരത്തിനു വളരെയധികം ദോഷം ചെയ്യും.
അതുകൊണ്ട് ജോലിസമയം പരമാവധി കുറക്കാന്‍ ശ്രമിക്കാറുണ്ട്. ആര്‍ത്തവ സമയത്ത് പുറം വേദനയും,വയറു വേദനയും സ്ത്രീകളുടെ കൂടപ്പിറപ്പാണ്.ഇത് ഒഴിവാക്കാനായി കഴിയുന്നത്രയും ശാരീരികാധ്വാനം ഒഴിവാക്കുക.
ഈ സമയത്ത് ചൂടുവെള്ളത്തില്‍ കുളിക്കുന്നതായിരിക്കും നല്ലത്. വ്യക്തി ശുചിത്വം തന്നെയാണ് ഈ സമയത്ത് ഏറ്റവും അത്യാവശ്യം . അതുപോലെ കാല്‍സ്യം കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുക. അതുപോലെ ഈ സമയത്ത് ധാരാളം വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.