വാഷിങ്ടൺ: യു.എസിൽ കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദം സികാഡ എന്നുവിളിക്കുന്ന ബിഎ.3.2 പടരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. രാജ്യത്ത് കൊറോണ ​വൈറസിന്റെ വ്യാപനം കുറഞ്ഞുവരുന്നുണ്ടെങ്കിലും ജനിതക വ്യത്യാസങ്ങളെ തുടർന്ന് പുതിയ വകഭേദം ആരോഗ്യ മേഖലയിൽ ആശങ്കക്ക് കാരണമായിട്ടുണ്ട്. മറ്റു വകഭേദങ്ങളെപ്പോലെ ത​ന്നെ ശ്വസനത്തിലൂടെയും സ്രവങ്ങളിലൂടെയുമാണ് ഈ വകഭേദവും പടരുക. എന്നാൽ, പകർച്ച വ്യാപനശേഷി കുറവാണെന്നും വിദഗ്ധർ പറയുന്നു. 70ലധികം മ്യൂട്ടേഷനുകൾ സംഭവിച്ചതാണ് പുതിയ വകഭേദം. ക്ലിനിക്കൽ സാമ്പ്ളുകളിലും മലിനജലത്തിലുമെല്ലാം പുതിയ വകഭേദത്തെ കണ്ടെത്തിയിട്ടുണ്ട്.

ഫെബ്രുവരി 11 വരെ 23ഓളം രാജ്യങ്ങളിൽ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സമീപകാലങ്ങളിൽ കൂടുതലായി റിപ്പോർട്ട് ചെയ്ത ജെ.എൻ.1 വകഭേദത്തിൽനിന്ന്‍ ജനിതകപരമായി വ്യത്യസ്തതകളുള്ളതാണ് ബിഎ.3.2. മ്യൂട്ടേഷനുകൾ സംഭവിച്ചതിനാൽ മുൻ വകഭേദങ്ങളെപ്പോലെ വാക്സിനേഷനിൽനിന്നോ അണുബാധയിൽ​നിന്നോ സംരക്ഷണം നൽകുന്നതിന് പരിമിതിയുണ്ടാകുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. യു.എസ് യാത്രികരുടെ​ സ്രവപരിശോധന ഫലങ്ങൾ, രോഗികളുടെ ക്ലിനിക്കൽ സാമ്പിളുകൾ, വിമാന മാലിന്യ സാമ്പിളുകൾ, 25 സംസ്ഥാനങ്ങളിലെ മലിനജല സാമ്പിളുകൾ എന്നിവയിലാണ് നിലവിൽ സികാഡ വകഭേദം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പാരസെറ്റമോൾ അപകടകാരിയോ ?

പാരസെറ്റമോൾ അപകടകാരിയോ ?

തുടർച്ചയായുള്ള പാരസെറ്റമോൾ ഉപയോഗം ആശങ്കയുണർത്തുന്നതായി പഠനം. നോട്ടിംഗ്ഹാം സര്‍വ്വകലാശാലയിലെ വിദഗ്ധരുടെ നേതൃത്വത്തിലുള്ള ഗവേഷണ റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. 65 വയസിനുമുകളിലുള്ളവരില്‍ സ്ഥിരമായുള്ള പാരാസെറ്റമോൾ ഉപയോഗം ദഹനനാളം, വൃക്ക, ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവ വർധിപ്പിക്കുമെന്നാണ് കണ്ടെത്തൽ. ആർത്രൈറ്റിസ് കെയർ ആൻഡ്

ഗർബ നൃത്തം ഹൃദയാഘാതത്തിന് കാരണമാകുന്നു; ഒരു ദിവസം കുറഞ്ഞത് 10 മരണങ്ങളെന്ന് റിപ്പോർട്ട്

ഗർബ നൃത്തം ഹൃദയാഘാതത്തിന് കാരണമാകുന്നു; ഒരു ദിവസം കുറഞ്ഞത് 10 മരണങ്ങളെന്ന് റിപ്പോർട്ട്

ഗുജറാത്തിലെ ഗർബ നൃത്തങ്ങൾ ഹൃദയാഘാത മരണങ്ങൾ ഉണ്ടാക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. മുൻകാല ആരോഗ്യപ്രശ്‌നങ്ങൾ, നീണ്ട മണിക്കൂറുകളുടെ ഉപവാസം, അനാരോഗ്യകരമായ ഭക്ഷണം, നിലവിലുള്ള ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള അജ്ഞത എന്നിവ കാരണമാകാം ഇത്. കണക്കുകൾ പ്രകാരം, ഗുജറാത്തിൽ ഉടനീളമുള്ള ഗർബ പരിപാടികളിൽ ഒരു ദിവസം

പ്ര​സ​വാ​ന​ന്ത​ര ശു​​ശ്രൂ​ഷ ആ​യു​ർ​വേ​ദ​ത്തി​ൽ

ഒ​രു സ്ത്രീ ​ഗ​ർ​ഭി​ണി​യാ​കു​ന്ന​തു മു​ത​ൽ ഒ​രു​പാ​ട്​ പ്ര​യാ​സ​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ ക​ട​ന്നു​പോ​കു​ന്ന​ത്. ഈ ​പ്ര​യാ​സ​ങ്ങ​ളെ​യെ​ല്ലാം നേ​രി​ട്ട്​ മാ​ന​സി​ക​വും ശാ​രീ​രീ​ക​വു​മാ​യ ശ​ക്തി വീ​ണ്ടെ​ടു​ക്കു​ന്ന​തി​നും, ഗ​ർ​ഭാ​ശ​യ ശു​ദ്ധി വ​രു​ത്തു​ന്ന​തി​നും, ഗ​ർ​ഭാ​ശ​യ​ത്തി​ന്‍റെ​യും മ​റ്റു​ അ​നു​ബ​ന്ധ അ​വ​യ​വ​ങ്ങ​ളു​ടെ പൂ​ർ​വാ​വ​സ്ഥ കൈ​വ​രി​ക്കു​ന്ന​തി​നും, മു​ല​പ്പാ​ൽ ല​ഭി​ക്കു​ന്ന​തി​നും, ദ​ഹ​ന ശ​ക്തി​യും രോ​ഗ പ്ര​തി​രോ​ധ ശേ​ഷി