കരൾ കോശങ്ങളിൽ കൊഴുപ്പടിഞ്ഞു കൂടി ഉണ്ടാകുന്ന ഫാറ്റി ലിവർ തുടക്കത്തിൽ രോഗ ലക്ഷണങ്ങൾ കാണിക്കാറില്ല. രോഗ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുമ്പോഴേക്കും പ്രശ്നം ഗുരുതരമായിട്ടുണ്ടാാകും. തുടക്കത്തിൽ തന്നെ രോഗം കണ്ടു പിടിച്ചാൽ ഇതൊഴിവാക്കാം. ഗ്യാസ്ട്രോ എൻട്രോളജിസ്റ്റായ സൗരഭ് സേതി ഇത്തരത്തിൽ രോഗം തിരച്ചറിയുന്നതിന് 5 മാർഗങ്ങൾ മുന്നോട്ടു വെക്കുന്നു.

ഉദര ഭാഗത്ത് ഭാരം കൂടൽ

ഫാറ്റി ലിവറുള്ളവരിൽ മൊത്തം ശരീരഭാരത്തിന് ആനുപാതികമല്ലാതെ ഉദര ഭാഗത്ത് മാത്രം ഭാരം കൂടും.കരളിൽ കൊഴുപ്പടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണം. കരളിന് ശരീരത്തിലെത്തുന്ന കൊഴുപ്പ് കൈകാര്യം ചെയ്യാൻ കഴിയാതെ വരുമ്പോൾ ഇൻസുലിൻ പ്രവർത്തനം തകരാറിലാകും. ശരീരത്തിലെ മെറ്റബോളിസത്തിന്‍റെ കേന്ദ്രമായതുകൊണ്ടു തന്നെ അമിതമായി ശരീരത്തിലെത്തുന്ന കൊഴുപ്പ് വയറിന്‍റെ ഭഗത്താണ് അടിഞ്ഞു കൂടുക.

സ്ഥിരമായ ക്ഷീണം

ഫാറ്റി ലിവറിന്‍റെ ആദ്യ ലക്ഷണം മിക്കപ്പോഴും തുടർച്ച‍യായ ക്ഷീണത്തിൽ നിന്നാണ്. ശരീരത്തിലെ ഊർജ മെറ്റബോളിസത്തിന്‍റെ കേന്ദ്രം കരളാണെന്നിരിക്കെ ഇതിൽ കൊഴുപ്പ് സംസ്കരിക്കാതെ അടിഞ്ഞു കൂടുന്നത് ശരീരത്തിൽ ഊർജം എത്തിക്കാനുള്ള ശേഷിയെ ബാധിക്കും. ഇത് കടുത്ത ക്ഷീണത്തിന് കാരണമാകും. അത് കൊണ്ടുതന്നെ അകാരണമായി തുടർച്ചയായി ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഫാറ്റി ലിവറാണോ എന്ന് പരിശോധിക്കാം.

വാരിയെല്ലിന് വലത് ഭാഗത്ത് അസ്വസ്ഥത

വാരിയെല്ലിന് വലതു ഭാഗത്ത് താഴെ ആയാണ് കരൾ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഫാറ്റിലിവറോ കരൾ വീക്കമോ ഉണ്ടെങ്കിൽ അവിടെ അസ്വസ്ഥതയും ചെറിയ വേദനയോ സമ്മർദ്ദമോ അനുഭവപ്പെടും. കായികാധ്വാനത്തിലേർപ്പെടുമ്പോൾഈ വേദന കൂടി വരും.

ചർമത്തിലെയും മുടിയിലെയും മാറ്റങ്ങൾ

ഫാറ്റി ലിവർ ഉള്ളവരുടെ ചർമം വരളുകയും നിറം മങ്ങുകയും ചൊറിച്ചിൽ ഉണ്ടാവുകയും ചെയ്യാൻ സാധ്യതയുണ്ട്. അസാധാരണമായി ചർമത്തിൽ പാടുകളും തിണർപ്പുകളും ഉണ്ടായേക്കും. ചർമത്തിലും കണ്ണുകളിലും മഞ്ഞ നിറം ഉണ്ടാകും. മുടി കൊഴിച്ചിലുണ്ടായേക്കും. ടോക്സിനുകൾ ശരിയായി പുറന്തള്ളാൻ കഴിയാത്തത് ചർത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കും.ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ വേഗം ഡോക്ടറെ കൽസൾട്ട് ചെയ്യുക.

വിശപ്പില്ലായ്മ

വിശപ്പില്ലായ്മ, ഓക്കാനം എന്നിവയാണ് ഫാറ്റി ലിവർ ദഹനപ്രക്രിയിൽ കാണിക്കുന്ന ലക്ഷണങ്ങൾ.

കൊഴുപ്പ് മാത്രമല്ല ഗുണനിലവാരമില്ലാത്ത എണ്ണകളും ഉയർന്ന കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളും ഫാറ്റിലിവറിന് കാരണമാകുന്നുവെന്നാണ് ഡോ. സേതി പറയുന്നത്. പോഷക സമ്പുഷ്ടമായ ആഹാരവും, വ്യാമവും 8 മുതൽ 9 മണിക്കൂർ വരെയുള്ള ഉറക്കവും ശീലമാക്കാനാണ് അദ്ദേഹം നിർദേശിക്കുന്നത്,.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ബോധവത്കരണം ഫലം കാണുന്നു; ഒമാനിൽ അവയവദാനത്തിനായി രജിസ്റ്റർ ചെയ്തത്​ 11,262 പേർ

ബോധവത്കരണം ഫലം കാണുന്നു; ഒമാനിൽ അവയവദാനത്തിനായി രജിസ്റ്റർ ചെയ്തത്​ 11,262 പേർ

മ​സ്ക​ത്ത്​: ബോ​ധ​വ​ത്​​ക​ര​ണ​ത്തി​ന്‍റെ ഫ​ല​മാ​യി രാ​ജ്യ​ത്ത്​ അ​വ​യ​വ​ദാ​ന​വും മാ​റ്റി​വെ​ക്ക​ലും വ​ർ​ധി​ച്ചു. 2023ൽ 17 ​വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. കോ​ർ​ണി​യ​ൽ ട്രാ​ൻ​സ്​​പ്ലാ​ൻ​റ് പ്രോ​ഗ്രാ​മി​ന്റെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക​യും മ​ര​ണാ​ന​ന്ത​ര അ​വ​യ​വ​ദാ​ന​ത്തി​നാ​യു​ള്ള ര​ജി​സ്​​ട്രേ​ഷ​നും ഗ​ണ്യ​മാ​യി ഉ​യ​ർ​ത്താ​നും സാ​ധി​ച്ചു. മ​ര​ണാ​ന​ന്ത​ര അ​വ​യ​വ​ദാ​ന​ത്തി​നാ​യു​ള്ള ശി​ഫ ആ​പ്പി​ലെ ര​ജി​സ്ട്രേ​ഷ​നി​ൽ 11,262 ആ​യി

അവയവദാനത്തിൽ തമിഴ്‌നാടിന് സർവകാലറെക്കോഡ്; ഈ വർഷം ലഭിച്ചത് 266 ശരീരങ്ങള്‍

അവയവദാനത്തിൽ തമിഴ്‌നാടിന് സർവകാലറെക്കോഡ്; ഈ വർഷം ലഭിച്ചത് 266 ശരീരങ്ങള്‍

ചെന്നൈ: മരണാനന്തര അവയവദാനം നടത്തുന്നവരുടെ ശവസംസ്‌കാരം ഔദ്യോഗികബഹുമതികളോടെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഏറെ ഗുണം ചെയ്തുവെന്നാണ് വിലയിരുത്തൽ. അവയവദാനത്തില്‍ ഈവര്‍ഷം തമിഴ്‌നാട് സര്‍വകാലറെക്കോഡ് കരസ്ഥമാക്കിയിരിക്കുകയാണ്. മരണാനന്തര അവയവദാനത്തിന് ലഭിച്ചത് 266 ശരീരങ്ങള്‍. 2024-ല്‍ സംസ്ഥാനത്ത് 1484 അവയവദാനങ്ങളാണ് നടന്നത്. മരണാനന്തര അവയവദാനം

​പനി​ക്കെ​തി​രെ പ്ര​തി​രോ​ധി​ക്കാം; വാ​ക്സി​നേ​ഷ​ന് തു​ട​ക്കവുമായി ഖത്തർ

​പനി​ക്കെ​തി​രെ പ്ര​തി​രോ​ധി​ക്കാം; വാ​ക്സി​നേ​ഷ​ന് തു​ട​ക്കവുമായി ഖത്തർ

ദോ​ഹ: ക​ടു​ത്ത ചൂ​ടു​വി​ട്ട് കാ​ലാ​വ​സ്ഥ മാ​റി​ത്തു​ട​ങ്ങു​ക​യാ​ണ്. ത​ണു​പ്പെ​ത്തും മു​മ്പേ അ​ന്ത​രീ​ക്ഷം അ​ടി​മു​ടി മാ​റു​മ്പോ​ൾ അ​തി​ന്റെ സൂ​ച​ന ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​ലു​മു​ണ്ടാ​കും. പ​നി, ചു​മ, ജ​ല​ദോ​ഷം ഉ​ൾ​പ്പെ​ടെ അ​സു​ഖ​ങ്ങ​ൾ വ​ർ​ധി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ (എ​ച്ച്.​എം.​സി), പ്രൈ​മ​റി ഹെ​ൽ​ത്ത് കെ​യ​ർ കോ​ർ​പ​റേ​ഷ​ൻ