അടുക്കളയിൽ നാം നിത്യവും ഉപയോഗിക്കുന്ന പല സാധനങ്ങളിലും അപകടം ഒളിഞ്ഞിരിക്കുന്നുണ്ട്. ​അതിൽ പലതും നമ്മുടെ ശരീരത്തിന് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുന്നവയാണ്. ഗ്യാസ്ട്രോ എൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേത്തിയും അത്തരമൊരു മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.

എയിംസ്, ഹാർവഡ്, സ്റ്റാൻഫോഡ് യൂനിവേഴ്സിറ്റികളിൽ പരിശീലനം സിദ്ധിച്ച ഡോക്ടറാണ് സൗരഭ്. അടുക്കളയിൽ നിന്ന് എത്രയും പെട്ടെന്ന് മൂന്ന് സാധനങ്ങൾ പുറത്തേക്ക് കളയാനാണ് അദ്ദേഹം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആവശ്യപ്പെടുന്നത്.

1. സുഗന്ധമുള്ള മെഴുകുതിരികൾ

ഇത്തരം മെഴുകുതിരികളിൽ പലതിലും ഹോർമോണുകളെ തടസ്സപ്പെടുത്തുന്ന ഫ്താലേറ്റുകളും കത്തിച്ചാൽ കാർബൺ നിക്ഷേപവും മറ്റും പുറത്തുവിടുന്ന പാരഫിൻ വാക്സും അടങ്ങിയിരിക്കുന്നതായി ഡോ. സൗരഭ് പറയുന്നു. ഈ രാസവസ്തുക്കൾ അലർജികൾ, ശ്വസന പ്രശ്നങ്ങൾ എന്നിവ വർധിപ്പിക്കുകയും കാലക്രമേണ കുടലിന്റെ ആരോഗ്യത്തെ പോലും ബാധിക്കുകയും ചെയ്യുന്നു. ദിവസവും വീട്ടിൽ മെഴുകുതിരികൾ കത്തിക്കണമെന്ന് നിർബന്ധമുള്ളവർക്ക് ബദൽ മാർഗവും അദ്ദേഹം നിർദേശിക്കുന്നുണ്ട്. സുഗന്ധമില്ലാത്ത സോയ, തേങ്ങ, അല്ലെങ്കിൽ തേനീച്ചമെഴുകിൽ മെഴുകുതിരികൾ എന്നിവ കത്തിക്കുന്നത് സുരക്ഷിതമാണ്.

2. പ്ലാസ്റ്റിക് കട്ടിങ് ബോർഡുകൾ

പ്ലാസ്റ്റിക് കട്ടിങ് ബോർഡ് വഴി പച്ചക്കറികളും മറ്റും അരിഞ്ഞെടുക്കുമ്പോൾ കുഞ്ഞുകുഞ്ഞു പ്ലാസ്റ്റിക് തരികൾ അറിയാതെ ആ ഭക്ഷണസാധനങ്ങളിലേക്ക് എത്തുന്നുണ്ട്. ഏറെ കാലമായി ഈ പ്രകൃയ തുടരുകയാണെങ്കിൽ നമ്മുടെ ശരീരത്തിൽ മൈക്രോപ്ലാസ്റ്റിക് കുമിഞ്ഞുകൂടും. ഇത് ശരീരത്തിന് പല വിധ പ്രശ്നങ്ങളുമുണ്ടാക്കും. പ്ലാസ്റ്റിക് കട്ടിങ് ബോർഡിന് പകരമായി ബാംബൂ ബോർഡുകളോ മരത്തിന്റെയോ ഉപയോഗിക്കാം. ഗ്ലാസിന്റെ കട്ടിങ് ബോർഡുകളുണ്ടെങ്കിലും എളുപ്പം കേടാകും.

3. സ്ക്രാച്ച് വീണതോ പൊട്ടിയതോ ആയ നോൺസ്റ്റിക് പാനുകൾ

പഴയ പാനുകൾ വീണ്ടും വീണ്ടും ഉപയോഗിക്കുന്നവരാണ് ചിലർ. ഇത് പ്രത്യുൽപാദനപരവും ഹോർമോൺ സംബന്ധവുമായ ചില പ്രശ്നങ്ങളുണ്ടാക്കുന്നതായി ഡോ. സൗരഭ് ചൂണ്ടിക്കാട്ടുന്നു. നോൺസ്റ്റിക്കിന് പകരമായി സ്റ്റെയ്ൻലെസ് സ്റ്റീൽ, കാസ്റ്റ് അയേൺ, സെറാമിക് പാത്രങ്ങൾ ഉപയോഗിക്കാനാണ് ഡോക്ടറുടെ നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

തലസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; വിദ്യാർഥിക്കാണ് രോഗബാധ

തിരുവനന്തപുരം: തലസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ വിദ്യാർഥിക്കാണ് രോഗബാധ കണ്ടെത്തിയത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും ദിവസം മുമ്പ് സമീപത്തെ കുളത്തിൽ മുങ്ങിക്കുളിച്ചിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ചികിത്സ തേടിയ

അനുകമ്പയുടെയും നീതിയുടെയും പാഠങ്ങൾ

അനുകമ്പയുടെയും നീതിയുടെയും പാഠങ്ങൾ

ചിത്രം- അജീബ് കൊമാച്ചി /2005 നഗരത്തിലെ ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിൽ സന്ദർശകർക്ക് അനുവദിക്കപ്പെട്ട ഏതാനും മിനിറ്റുകളിൽ, മറിയയുടെ കുടുംബം അവരുടെ കട്ടിലിന് ചുറ്റും നിൽക്കുന്നു. 70 വയസ്സുള്ള ഈ റിട്ടയഡ് അധ്യാപിക അർബുദത്തിന്റെ അവസാനഘട്ടത്തിലെത്തി മരണത്തിന് സാവധാനം കീഴടങ്ങുകയാണ്. അവരുടെ ശോഷിച്ച

വേനല്‍ക്കാല രോഗങ്ങള്‍; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

വേനല്‍ക്കാല രോഗങ്ങള്‍; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

തൊ​ടു​പു​ഴ: താ​പ​നി​ല ഉ​യ​രു​ന്ന​ത് മൂ​ല​മു​ള്ള ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ സ്വ​യം​പ്ര​തി​രോ​ധം വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. രാ​വി​ലെ 11 മു​ത​ൽ വൈ​കീ​ട്ട് മൂ​ന്നു​വ​രെ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. കു​ഞ്ഞു​ങ്ങ​ൾ, പ്രാ​യ​മാ​യ​വ​ർ, ഗ​ർ​ഭി​ണി​ക​ൾ, ഗു​രു​ത​ര രോ​ഗ​ങ്ങ​ളു​ള്ള​വ​ർ എ​ന്നി​വ​ർ പ്ര​ത്യേ​കം