ജൂൺ ഏഴ്‌  ലോക ഭക്ഷ്യ സുരക്ഷാ ദിനം

സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നൂതന സംരംഭമായ ഈറ്റ് റൈറ്റ് മൊബൈൽ ആപ്പ് യാഥാർത്ഥ്യമാകുന്നു. ഈറ്റ് റൈറ്റ് കേരള എന്ന മൊബൈൽ ആപ്പിലൂടെ ഗുണനിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാൻ കഴിയുന്നതാണ്. നിലവിൽ 1600 ഹോട്ടലുകളാണ് വിവിധ ജില്ലകളിലായി ഹൈജീൻ റേറ്റിംഗ് പൂർത്തിയാക്കി ആപ്പിൽ സ്ഥാനം നേടിയിട്ടുള്ളത്. കൂടൂതൽ സ്ഥാപനങ്ങളെ ഓഡിറ്റിംഗ് നടത്തി അതിൽ ഉൾപ്പെടുത്തുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പിൽ ലഭ്യമാണ്. കൂടാതെ ഭക്ഷ്യ സുരക്ഷാ ഗ്രിവൻസ് പോർട്ടൽ ഈ ആപ്പിൽ ലിങ്ക് ചെയ്തിരിക്കുന്നു. അതിനാൽ ഈ ആപ്പിലൂടെ പരാതികൾ അറിയിക്കുന്നതിനും കഴിയുന്നു.

ഭക്ഷ്യ സുരക്ഷാ ബോധവത്ക്കരണ സെമിനാറിന്റേയും ഈറ്റ് കേരള മൊബൈൽ ആപ്പിന്റേയും ഉദ്ഘാടനം ലോക ഭക്ഷ്യ സുരക്ഷാ ദിനമായ ജൂൺ 7ന് രാവിലെ 10.30 മണിക്ക് മസ്‌കറ്റ് ഹോട്ടലിൽ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും.

‘Food Standards Save Lives’ എന്നാതാണ് ഈ വർഷത്തെ ലോക ഭക്ഷ്യ സുരക്ഷാ ദിന സന്ദേശം. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് വലിയ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകളുള്ള ആദ്യ സംസ്ഥാനമാണ് കേരളം. എൻഫോഴ്സ്മെന്റ്, ട്രെയിനിംഗ്, ബോധവത്ക്കരണം എന്നിവയിലൂടെ ഭക്ഷണത്തിന്റെ നിലവാരം ഉയർത്തുന്നതിന് വേണ്ടി നിരന്തരം പ്രവർത്തിച്ച് വരുന്നു. മികച്ച പ്രവർത്തനങ്ങളിലൂടെ ഭക്ഷ്യ സുരക്ഷാ വകുപ്പ് 2022-23 കാലയളവിൽ 28.94 കോടി രൂപയുടെ എക്കാലത്തെയും ഉയർന്ന റെക്കോർഡ് വരുമാനം നേടി.

നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പയിന്റെ ഭാഗമായി ഓപ്പറേഷൻ ഷവർമ, ഓപ്പറേഷൻ മത്സ്യ, ഓപ്പറേഷൻ ജാഗറി, ഓപ്പറേഷൻ ഹോളിഡേ, ഓപ്പറേഷൻ ഓയിൽ തുടങ്ങിവ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചു. ഹെൽത്ത് കാർഡ് നിർബന്ധമാക്കി. ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് ഹെൽത്ത് കാർഡും ശുചിത്വവും പരിശോധിക്കാൻ അനുമതി നൽകി. സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് (ഇന്റലിജൻസ്) രൂപീകരിച്ചു. പരാതി പരിഹാരത്തിന് ഭക്ഷ്യ സുരക്ഷാ ഗ്രിവൻസ് പോർട്ടൽ യാഥാർത്ഥ്യമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

അനാരോ​ഗ്യകരമായ ഭക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സോഷ്യൽമീഡിയ

ഭക്ഷണരീതിയെ സ്വാധീനിക്കുന്ന ഒരു പ്രധാന ഇടമാണ് ഇന്ന് സോഷ്യല്‍മീഡിയ. ഫാസ്റ്റ് ഫുഡ്, ശീതളപാനീയങ്ങൾ തുടങ്ങിയ അനാരോ​ഗ്യ ഭക്ഷണങ്ങളെ യുവാക്കൾക്കിടയിൽ സാധാരണവൽക്കരിക്കുന്നതിൽ സോഷ്യൽമീഡിയയ്ക്ക് വലിയ പങ്കുണ്ടെന്ന് ഒട്ടാവ സർവകലാശാല ​ഗവേഷകർ നടത്തിയ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. ട്വിറ്റർ, റെഡിറ്റ്, യൂട്യൂബ് തുടങ്ങിയ ജനപ്രിയ സോഷ്യൽമീഡിയ

അവയവദാനത്തിൽ തമിഴ്‌നാടിന് സർവകാലറെക്കോഡ്; ഈ വർഷം ലഭിച്ചത് 266 ശരീരങ്ങള്‍

അവയവദാനത്തിൽ തമിഴ്‌നാടിന് സർവകാലറെക്കോഡ്; ഈ വർഷം ലഭിച്ചത് 266 ശരീരങ്ങള്‍

ചെന്നൈ: മരണാനന്തര അവയവദാനം നടത്തുന്നവരുടെ ശവസംസ്‌കാരം ഔദ്യോഗികബഹുമതികളോടെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഏറെ ഗുണം ചെയ്തുവെന്നാണ് വിലയിരുത്തൽ. അവയവദാനത്തില്‍ ഈവര്‍ഷം തമിഴ്‌നാട് സര്‍വകാലറെക്കോഡ് കരസ്ഥമാക്കിയിരിക്കുകയാണ്. മരണാനന്തര അവയവദാനത്തിന് ലഭിച്ചത് 266 ശരീരങ്ങള്‍. 2024-ല്‍ സംസ്ഥാനത്ത് 1484 അവയവദാനങ്ങളാണ് നടന്നത്. മരണാനന്തര അവയവദാനം

ദിവസവും 10 മണിക്കൂറിലേറെ ഇരിക്കുന്നുണ്ടോ? എങ്കിൽ നിങ്ങളുടെ ഹൃദയത്തെ ഒന്ന് സൂക്ഷിച്ചോളൂ

ഒരുപാട് നേരം ഇരിക്കുന്നത് വിവിധ തരം ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇക്കാര്യം കൊച്ചുകുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ അറിയാം. എന്നാൽ എല്ലാവരുടെയും ജോലിയിൽ കമ്പ്യൂട്ടർ ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമായതോടെ മണിക്കൂറുകളോളമാണ് നമ്മൾ ഇരുന്ന് ജോലി ചെയ്യുന്നത്. ദിവസം പത്ത് മണിക്കൂറിലധികം ഇരിക്കുന്നത്